രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Posted by

ഞാൻ പെണ്ണിനെ നോക്കി ചിണുങ്ങിയതുമാത്രമേ എനിക്കോര്മയുള്ളു . പിന്നെ കയ്യിൽ ചെറിയൊരു നനവ് പടരുന്നത് ഞാനറിഞ്ഞു . അതോടൊപ്പം പെണ്ണിന്റെ അപ്പിയുടെ നല്ല ബെസ്‌റ് മണവും !”അയ്യേ ….”
അതറിഞ്ഞ മാത്രയിൽ ഞാൻ റോസ് മോളെ നോക്കി മുഖം ചുളിച്ചു .

“എന്താടാ ?”
എന്റെ ഭാവം കണ്ടു മഞ്ജുസ് പുരികമിളക്കി.

“ഇത് അപ്പി ഇട്ടു ….ശീ….”
ഞാൻ അവളെ നോക്കി മുഖം ചുളിച്ചു . അത്രക്കുണ്ട് പെണ്ണിന്റെ അപ്പിയുടെ മണം.

“ഹി ഹി..നന്നായൊള്ളൂ . അങ്ങനെ വേണം…കൊറേ നേരമായി അവൻ തുടങ്ങീട്ട് . ഞാൻ പറഞ്ഞപ്പോ ഇങ്ങു തന്നാൽ പോരായിരുന്നോ ”
മഞ്ജുസ് എന്റെ അവസ്ഥ ഓർത്തു ചിരിച്ചു .

“പോടീ ….ചിരിക്കാതെ ഇതിനെ പിടിക്ക് ..”
ഞാൻ ശ്വാസം എടുക്കാൻ മടിച്ചുകൊണ്ട് പെണ്ണിനെ മഞ്ജുസിനടുത്തേക്ക് നീട്ടി . പിന്നെ റോസിമോളെ ഒന്ന് കണ്ണുരുട്ടി നോക്കി .

“കുട്ടി പിശാചേ ….നിനക്കു വേറെ സ്ഥലം ഒന്ന് കിട്ടിലല്ലേ ”
ഞാൻ അതിനെ നോക്കി ദേഷ്യപ്പെട്ടു .

“ഹി ഹി…എനിക്കൊന്നും വയ്യ ..നീ തന്നെ പിടിച്ചോ..കുറച്ചു മുൻപേ വല്യ ഡയലോഗ് ആയിരുന്നല്ലോ ..എന്റെ മോളാണ്..ചക്കയാണ് മാങ്ങയാണ് എന്നൊക്കെ ”
മഞ്ജുസ് കിട്ടിയ അവസരം മുതലാക്കികൊണ്ട് എന്നെ കളിയാക്കി .

“പോടീ…അതൊക്കെ പിന്നെ പറയാ ..ഇപ്പൊ ഇതിനെ പിടിക്ക്….എന്റെ കയ്യിലൊക്കെ ആയി ”
ഞാൻ മഞ്ജുസിനെ നോക്കി കൊഞ്ചി കാല് നിലത്തിട്ടടിച്ചു .

“ആയെങ്കിൽ നന്നായി..പോയി കഴുകിച്ചിട്ട് വാ ..നിന്റെം കൂടി കുട്ടി അല്ലെ ”
മഞ്ജുസ് പെട്ടെന്ന് ഗൗരവം അഭിനയിച്ചു തട്ടിവിട്ടു .

“എടി പൂതേ ..എനിക്ക് ദേഷ്യം വരുന്നുണ്ടേ …”
അവളുടെ പോസ് കണ്ടു ഞാൻ ചൂടായി .

“ദേഷ്യം വന്നിട്ടൊന്നും കാര്യല്ല്യ മോനെ ..ഞാനൊക്കെ ഇത് എന്നും സഹിക്കുന്നതാ”
മഞ്ജുസ് ചിരിയോടെ പറഞ്ഞു ബെഡിൽ നിന്നും എഴുനേറ്റു . പിന്നെ നൈറ്റിയുടെ സിബ്ബ് ഒകെ വലിച്ചു കയറ്റി എന്റെ നേരെ നടന്നടുത്തു .

“ഹൂ ..ഭയങ്കര സ്മെല് …ഒന്ന് വേഗം വാടി”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .

“ഇങ്ങു താടാ …”
എന്റെ ദേഷ്യം കണ്ടു മഞ്ജുസ് കുട്ടിയെ എന്റെ കയ്യിൽ നിന്ന് വാങ്ങി . പിന്നെ അതിന്റെ ഇരു കക്ഷത്തുമായി തൂക്കിപിടിച്ചു അതിനെ കഴുവിക്കാനായി കുളിമുറിയിലേക് നടന്നു . ഞാൻ റോസിമോള് സമ്മാനിച്ചത് ഷർട്ടിലേക്കും കയ്യിലേക്കും നോക്കി കണ്ടു ഒന്ന് നെടുവീർപ്പിട്ടു .

Leave a Reply

Your email address will not be published. Required fields are marked *