രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Posted by

ഞാൻ അവളുടെ ഇടുപ്പിൽ പയ്യെ നുള്ളികൊണ്ട് ചിരിച്ചു .”അത് വിട്ടേ…എന്തായാലും എനിക്കിട്ടു നീയൊരെണ്ണം തന്നതല്ലേ ..അപ്പൊ അത്ര എങ്കിലും ഞാൻ ചെയ്തില്ലേൽ മോശം അല്ലെ ”
മഞ്ജുസ് കളിയായി തന്നെ പറഞു ചിരിച്ചു .

“ഹ്മ്മ്..അത് മോശായി പോയി ….ഞാൻ അത്ര ആലോചിച്ചില്ല …”
അവളെ പിടിച്ചുമാറ്റികൊണ്ട് ഞാൻ ചെറിയ വിഷമത്തോടെ പറഞ്ഞു .

“അതിപ്പോ ഞാനും മോശം അല്ലല്ലോ …”
മഞ്ജുസ് സ്വയം കുറ്റപെടുത്തികൊണ്ട് എന്നെ ആശ്വസിപ്പിച്ചു ചിരിച്ചു .

“നിന്നെപ്പോലെ അല്ല ഞാൻ …നിനക്ക് നല്ല അസ്സല് വട്ടാണ് ..ഇതെങ്ങനെ ടീച്ചർ ആയി എന്നാണ് എനിക്കിപ്പോഴും മനസിലാകാത്തത് . ഇടിവെട്ടിയതിനെ പാമ്പു കടിച്ചെന്ന പോലെ കരാട്ടെയും പഠിച്ചു വെച്ചേക്കുന്നു …ഒന്ന് ചൊറിയാൻ വരെ മനുഷ്യന് പേടിയാ …”
ഞാൻ അർഥം വെച്ചുതന്നെ പറഞ്ഞു അവളെ കെട്ടിപിടിച്ചു .

“അതിലൊന്നും കാര്യമില്ലെന്നു നിന്റെ ഒറ്റ അടിയില് എനിക്ക് മനസിലായി …”
മഞ്ജുസ് കണ്ണുരുട്ടികൊണ്ട് തന്നെ എന്നെ നോക്കി ചിരിച്ചു .

“ഹി ഹി….”
ഞാനും അതുകേട്ടു പയ്യെ ചിരിച്ചു . പിന്നെ അവളെയും കൂട്ടി താഴേക്കിറങ്ങി . പിന്നെ അമ്മയോട് പോകുന്ന കാര്യം പറഞ്ഞു പുറത്തേക്കിറങ്ങി . പിന്നെ അധികം നിന്ന് നേരം കളയാതെ മഞ്ജുസിനോട് യാത്ര പറഞ്ഞു അവിടെ നിന്നും തിരിച്ചു കോയമ്പത്തൂർ ലക്ഷ്യമാക്കി നീങ്ങി .

Leave a Reply

Your email address will not be published. Required fields are marked *