രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16 [Sagar Kottapuram]

Posted by

രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 16

Rathishalabhangal Life is Beautiful 16

Author : Sagar Kottapuram | Previous Part

 

റോസിമോളെയും എടുത്തു ഞാൻ റൂമിൽ പോയി ഇരുന്നു . അവളെ കൊഞ്ചിച്ചും കളിപ്പിച്ചുമൊക്കെ നേരം കളയുന്നതിനിടെ തന്നെ ഞങ്ങളുടെ നല്ല നാളുകൾ ഓർത്തുപോയി . പുള്ളിക്കാരി പ്രെഗ്നന്റ് ആയതിൽ പിന്നെ പ്രസവം കഴിയുന്നതുവരെ ഞങ്ങൾക്കിടയിൽ വഴക്കൊന്നും ഉണ്ടായിട്ടില്ല .അവൾക്കു ഒരു കുറവും വരാതിരിക്കാൻ എന്നാൽ കഴിയുന്നതൊക്കെ ഞാൻ ചെയ്തു കൊടുത്തിട്ടുണ്ട് . ആ സ്നേഹക്കൂടുതൽ കണ്ടിട്ടോ എന്തോ മഞ്ജു എന്നെയും വല്ലാതെ സ്നേഹിച്ചിരുന്നു . സ്കാനിങ്ങിനു ശേഷം ഇരട്ടക്കുട്ടികൾ ആണെന്ന് അറിഞ്ഞതിൽ പിന്നെ എനിക്കായിരുന്നു കൂടുതൽ സന്തോഷം . അഞ്ചാം മാസത്തിലെ സ്കാനിങ്ങിനു ശേഷമാണ് മഞ്ജുവിന് ഇരട്ടക്കുട്ടികൾ ആണ് ജനിക്കാൻ പോകുന്നത് എന്നുള്ള കാര്യം ഡോക്ടർ ഞങ്ങളെ അറിയിക്കുന്നത് .

വീട്ടിലെത്തിയ ഉടനെ അവളെ കെട്ടിപിടിച്ചു ഞാൻ കുറെ ഉമ്മവെച്ചു . രണ്ടും പെൺകുട്ടികൾ മതി എന്നൊക്കെ പറഞ്ഞു കക്ഷിയുമായി ഞാൻ സ്വല്പ നേരം ചുമ്മാ തല്ലുപിടിക്കുകയും ചെയ്തു . അതിനു മുൻപേ തന്നെ മൂന്നാം മാസത്തിലോ മറ്റോ ഞാൻ അവളുടെ സ്വല്പം വീർത്ത വയറിൽ തഴുകാനും ഉമ്മവെക്കാനുമൊക്കെ തുടങ്ങിയിരുന്നു . ഇടക്കെപ്പോഴോ ഒരു രസത്തിനു ടൈമർ ഓണക്കിയിട്ടു ഞാൻ അവളുടെ വയറിൽ ഉമ്മവെക്കുന്ന ഫോട്ടോ മൊബൈലിൽ എടുത്തു . പിന്നെ കുഞ്ഞുങ്ങൾ ഉണ്ടാകുന്നത് വരെയും എന്റെ മൊബൈൽ വാൾ പേപ്പർ ആ ഫോട്ടോ ആയിരുന്നു !

സ്കാനിങ്ങിന്റെ ഡീറ്റെയിൽസ് ഒക്കെ അമ്മയോടും അഞ്ജുവിനോടും പറഞ്ഞുകൊണ്ട് ഞാനും മഞ്ജുവും പയ്യെ മുകളിലേക്ക് കയറി . ഇരട്ടകൾ ആണ് ജനിക്കാൻ പോകുന്നത് എന്നറിഞ്ഞപ്പോൾ അമ്മയ്ക്കും അഞ്ജുവിനുമൊക്കെ വളരെ സന്തോഷം തോന്നി . കുറച്ചു നേരം അതിനെ പറ്റി അഞ്ജുവും മഞ്ജുവും കൂടി ഒരു ഡിസ്കഷൻ തന്നെ അവിടെ ഉണ്ടായി .

സ്വതവേ മടിച്ചി ആയ അവൾക്കു പ്രെഗ്നന്റ് ആയിരുന്ന സമയം നല്ല ബെസ്റ്റ് ടൈം ആയിരുന്നു . ചുമ്മാ ഇരുന്നു തിന്നു തിന്നു അവള് തടിയൊക്കെ കൂടി .ആ കാലയളവിൽ സ്വീറ്റ്‌സും , മസാലദോശയും ,ബിരിയാണിയുമൊക്കെ കക്ഷി നല്ലോണം തട്ടിവിട്ടിട്ടുണ്ട് . ഒടുക്കം പെട്ടെന്ന് ഒന്ന് തടി കൂടിയെന്ന് തോന്നിയ ശേഷമാണ് വീട്ടിലെ ചെറിയ പണികളും മുറ്റമടിക്കുന്ന പരിപാടിയുമൊക്കെ ചെയ്തു തുടങ്ങിയത് . അതിനു തന്നെ കക്ഷിക്ക് നല്ല മടി ആയിരുന്നു . സ്വല്പം വയറു വീർത്തപ്പോൾ തന്നെ നാണക്കേട് ആണെന്ന് പറഞ്ഞു ജോലിയിൽ നിന്ന് താല്ക്കാലികമായി ലോങ്ങ് ലീവും എടുത്തു .

Leave a Reply

Your email address will not be published. Required fields are marked *