എന്റെ മറുപടി കേട്ട് മഞ്ജുസ് പുച്ഛമിട്ടു .
“എന്ത് കോഹോ …”
ഞാൻ അവളുടെ തുടയിൽ നുള്ളികൊണ്ട് ചിരിച്ചു .
“ആഹ്….ഒന്ന് ചുമ്മാ ഇരിക്കെടാ ..”
ഞാൻ നുള്ളിയ വേദനയിൽ മഞ്ജുസ് ഒന്ന് പല്ലിറുമ്മി . നാലഞ്ച് മാസത്തെ ഗർഭ കാലം കൊണ്ട് തന്നെ മഞ്ജുസ് ഒന്ന് തടിച്ചതുകൊണ്ട് അവളുടെ കവിളൊക്കെ ഒന്ന് തുടുത്തിട്ടുണ്ട് .
“ഈ കണക്കിന് നീ ഡെലിവറി ആകുമ്പോഴേക്കും ചക്കപോത്തു പോലെ ആവുമല്ലോ …”
അവളുടെ പെട്ടെന്ന് തടിവെച്ച രൂപം ഒന്ന് അടിമുടി നോക്കികൊണ്ട് ഞാൻ ചിരിച്ചു .
“ഓ..അത്രക്കൊന്നും ഇല്ല …ഇനി തടിച്ചാൽ തന്നെ ഞാൻ സ്ലിം ആയിക്കോളും”
മഞ്ജുസ് ആത്മവിശ്വാസം കൈവിടാതെ പറഞ്ഞു .
“എന്നാലും തീറ്റ കുറക്കരുത് …”
ഞാനവളെ കളിയാക്കി .
“ദേ കവി…ഞാൻ വല്ലോം പറയും ട്ടോ…നീ തന്നെ ഓരോന്ന് കൊണ്ട് തന്നിട്ട് ഇപ്പൊ ഓരോന്ന് പറഞ്ഞാൽ ഉണ്ടല്ലോ ..”
മഞ്ജുസ് ചെറിയ ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് എന്റെ കവിളിൽ പെട്ടെന്ന് കടിച്ചു . പല്ലുകൾ കോർത്ത് കൊണ്ട് അവളെന്റെ കവിളിൽ കടിച്ചതും ഞാൻ ഒന്ന് പിടഞ്ഞു .
“സ്സ്…ആഹ്..ഡീ ഡീ …”
ഞാൻ വാ പൊളിച്ചുകൊണ്ട് പയ്യെ പറഞ്ഞു .
“ഒരു ഡീ യും ഇല്ല …”
മഞ്ജുസ് അവിടെ കടിച്ചു വിട്ടുകൊണ്ട് എന്നെ നോക്കി ചിരിച്ചു .
“നാശം..കവിളത്തു ആകെ തുപ്പലാക്കി ..”
ഞാൻ പെട്ടെന്ന് അവള് കടിച്ച ഭാഗത്തെ നനവ് ഇടം കൈകൊണ്ട് തുടച്ചുകൊണ്ട് പറഞ്ഞു .
“ഓഹ് …പിന്നെ ..വേറെ സമയത്തൊന്നും ഈ കുഴപ്പം ഇല്ലാലോ ”
മഞ്ജുസ് എന്നെ നോക്കി ചിരിയോടെ പറഞ്ഞു .
“അത് വേറെ മൂഡിൽ അല്ലെ …”
ഞാൻ അവളെ കെട്ടിപിടിച്ചുകൊണ്ട് ചിരിച്ചു .പിന്നെ അവളുടെ കഴുത്തിൽ എന്റെ മുഖം പൂഴ്ത്തി .
“നീ പ്രെഗ്നന്റ് ആയേൽ പിന്നെ ഒകെ പോയെടി മോളെ….”
ഞാൻ ചിണുങ്ങിക്കൊണ്ട് അവളുടെ കഴുത്തിൽ മുത്തി .