അവൻ മഞ്ജുസിനെ നോക്കി ഒച്ചവെച്ചു .
“ശോ..അമ്മക്ക് പണി ഉണ്ടെടാ അപ്പൂസേ….”
ആദിയുടെ ശബ്ദം കേട്ടതും അവള് തല ഉയർത്തികൊണ്ട് ചിണുങ്ങി . പക്ഷെ അതുകൊണ്ടൊന്നും അവൻ അടങ്ങാൻ തയ്യാറാകുമായിരുന്നില്ല . എന്റെ മടിയിലിരുന്നുകൊണ്ട് ആദി ബലം പിടിച്ചു തുടങ്ങി .
“ചെക്കൻ സീൻ ആക്കും….ഇതിനെ പിടിച്ചേ ..”
അവന്റ ടെമ്പോ മാറുന്നത് കണ്ടു ഞാൻ പയ്യെ പറഞ്ഞു അവനെ മഞ്ജുസിന്റെ നേരെ നീട്ടി .
“ഒന്ന് അഡ്ജസ്റ്റ് ചെയ്യെടാ …ഇതിപ്പോ തീരും …”
മഞ്ജുസ് ചെയ്യുന്ന പണിയുടെ സീരിയസ്‌നെസ് ഓർത്തുകൊണ്ട് പറഞ്ഞു .
“ബാക്കി പിന്നെ നോക്കാം …കൊറച്ചല്ലേ ഉള്ളു ..”
അവശേഷിക്കുന്ന പേപ്പറുകൾ നോക്കി ഞാൻ പറഞ്ഞു .
“ഉവ്വ …നിനക്കതൊക്കെ പറയാം …”
മഞ്ജുസ് സ്വല്പം ദേഷ്യത്തോടെ തന്നെ പറഞ്ഞു പേപ്പർകെട്ടുകൾ എടുത്തു ടീപ്പോയിൽ വെച്ച കവറിലേക്ക് തിരുകി . നോക്കാൻ അവശേഷിച്ചത് സെപ്പറേറ്റായി മടക്കി ഒരു റബ്ബർ ബാന്ഡും ഇട്ടുവെച്ചു .
“ഇത് പിടിച്ചേ …”
ആൻസർ ഷീറ്റ് ഇട്ടുവെച്ച കവർ എന്റെ നേരെ നീട്ടികൊണ്ട് അവള് ആദിയെ ഏറ്റുവാങ്ങി .പിന്നെ അവനെ എടുത്തുപിടിച്ചുകൊണ്ട് എഴുന്നേറ്റു.
“എന്താ ..അപ്പൂസേ …ഹോ…”
അവന്റെ ബഹളം കേട്ട് മഞ്ജുസ് ചിണുങ്ങി . പിന്നെ അവന്റെ കവിളിൽ പയ്യെ മുത്തി. അതോടെ ചെറുക്കന്റെ ബഹളമൊക്കെ ഒന്നടങ്ങി . അവനെയും എടുത്തുകൊണ്ട് മഞ്ജുസ് എനിക്ക് മുൻപേ ഹാളിലേക്കായി കയറി . പിന്നാലെ ഞാനും . കയ്യിലുണ്ടായിരുന്ന ആൻസർ ഷീറ്റ് ഒകെ ഞാൻ മുകളിലെ മഞ്ജുസിന്റെ ഷെൽഫിൽ കൊണ്ടുപോയി വെച്ച് തിരികെ വന്നു . അപ്പോഴേക്കും അമ്മയും മോനും കൂടി ടി.വി യുടെ മുൻപിൽ സ്ഥാനം പിടിച്ചു കഴിഞ്ഞിരുന്നു .
ആദിയെ മടിയിലിരുത്തികൊണ്ട് മഞ്ജുസ് ചാനെൽ മാറ്റി മാറ്റി കളിക്കുകയാണ്. കൊറച്ചു നേരം അവളുമായിട്ട് ഒന്ന് തല്ലുകൂടാം എന്ന് വിചാരിച്ചു ചൊറി മോഡ് ആക്ടിവേറ്റ് ആക്കികൊണ്ട് ഞാൻ താഴേക്കിറങ്ങിയെങ്കിലും അപ്പോഴേക്ക് അമ്മച്ചി തിരികെ എത്തി . അതോടെ അതും കട്ടപ്പൊക !
പിന്നെ റോസിമോളെയും എടുത്തു ഞാൻ പതിവ് പോലെ ഉമ്മറത്ത് ചെന്നിരുന്നു . ഇടക്കു ഓഫീസിലെ കാര്യങ്ങൾ അറിയിക്കാനായി ശ്യാം ഒന്ന് വിളിച്ചു . അതൊഴിച്ചാൽ ബാക്കിയൊക്കെ പതിവ് പോലെ തന്നെ .
വൈകിട്ട് തിരിച്ചു പോകാൻ തന്നെ ഞാൻ തീരുമാനിച്ചു . പിറ്റേന്ന് തൊട്ട് മഞ്ജുസും കോളേജിൽ പോയി തുടങ്ങുമെന്നതിനാൽ വീട്ടിൽ നിൽക്കുന്നതിൽ പ്രേത്യേകിച് കാര്യം ഒന്നും ഇല്ല . ഉച്ചത്തെ ശാപ്പാട് കഴിഞ്ഞതോടെ ഞാൻ പോകാൻ ഒരുങ്ങി .