മൗനങ്ങൾ പാടുമ്പോൾ [ഗാബോ]

Posted by

അരുൺ. മറ്റവനും ഒരളിഞ്ഞ ചിരിയോടെ ഹസ്തദാനം ചെയ്തു.

സോറി. ഞാനന്ന് താല്പര്യമില്ലെന്നു പറഞ്ഞത്…പത്തു ദിവസം കഴിഞ്ഞാൽ ഞാനിവിടെ നിന്നും ഹോസ്റ്റലിലേക്കു പോവും. കൊറച്ചു ദൂരെയാണ്.   അതുകൊണ്ടാണ്…അവൾ മന്ദഹസിച്ചു. അപ്പോൾ ഫ്രണ്ട്സ്?

തീർച്ചയായും. അരുണും ജോണും ചിരിച്ചു. ഒരു സുന്ദരിപ്പെണ്ണ് ഇങ്ങനെ പറയുമ്പഴ് പിന്നെന്നാ വേണം!

കേശവൻ ഒരു ട്രേയിൽ നാലു ചായയും ചൂടുള്ള പരിപ്പുവടകളുമായി വന്നു. പിന്നെ നാലുപേരും ചായകുടി, വർത്തമാനം… അങ്ങനെ കൂട്ടായി.

ലിസി. വീടെത്തിയപ്പോൾ കേശവൻ വിളിച്ചു. ഇന്നത്തെ കാര്യം വീട്ടിലൊന്നും പറയണ്ട. വെറുതേ അച്ഛനുമമ്മയ്ക്കും ടെൻഷൻ ഒണ്ടാക്കണ്ട. എന്താ?

അങ്കിൾ! ആദ്യം താങ്ക്സ്! യൂ ആർ ഗ്രേറ്റ്! വീട്ടിലമ്മ മാത്രേയുള്ളൂ. ഞാനൊന്നും പറയില്ല. പിന്നെ അരുണും ജോണും എന്റെ ഫ്രണ്ട്സല്ലേ!

കേശവൻ ചിരിച്ചു. തിരിഞ്ഞു ഗേറ്റു തുറന്നകത്തേക്കു പോയി.

ഹോസ്റ്റലിലേക്കു പോവുന്നതിന്റെ തലേന്ന് ലിസി ഓട്ടോയിൽ വരുമ്പോൾ സാറയ്ക്ക് കേശവന്റെ വീടു കാട്ടിക്കൊടുത്തു. വേറൊന്നും പറഞ്ഞില്ല. അങ്കിളിനോട് അവൾ നേരത്തേ യാത്ര ചോദിച്ചിരുന്നു.

നീ അങ്കിളിനോട് യാത്ര പറഞ്ഞില്ലേടീ? സ്റ്റേഷനിലേക്ക് ഓട്ടോയിൽ പോവുന്നവഴി സാറ ചോദിച്ചു. ഓ പറഞ്ഞു മമ്മീ! അവളെ യാത്രയാക്കാൻ സ്റ്റേഷനിൽ വന്ന അരുണിനേം ജോണിനേം കണ്ട് അവരുടെ അടുത്തേക്കോടുന്നതിനിടയിൽ ലിസി പറഞ്ഞു.

അവന്മാരാരാടീ? ട്രെയിൻ വിട്ടിട്ട് വീട്ടിലേക്ക് പോണ വഴി ഇത്തിരി ടെൻഷനായ സാറ മൊബൈലിൽ വിളിച്ചു ചോദിച്ചു. ലിസി നടന്ന കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞു.

മാതാവേ! കുരിശ്ശടിയിൽ ഒരു മെഴുകുതിരി കൊളുത്തിയിട്ട് സാറ വീട്ടിലേക്ക് പോയി. ശനിയാഴ്ച അവധിയായിരുന്നു. ശൂന്യമായ വീടവളെ വിഴുങ്ങാൻ വരുന്നതുപോലെ തോന്നി. എങ്ങിനെയോ സാറ ദിവസം മുഴുമിച്ചു.

അടുത്ത ദിവസം ഞായറാഴ്ച  സാറ അഞ്ചുമണിക്കെണീറ്റു പോയി! സാധാരണ അവധികളിൽ വൈകിയാണ് ഉണരുന്നത്. മുഖം കഴുകിയിട്ട് ഒരു കുർത്തിയും പഴയ ജീൻസുമെടുത്തിട്ട് സ്നീക്കേർസിന്റെയുള്ളിൽ പാദങ്ങളും കേറ്റി അവൾ വെളിയിലിറങ്ങി. പോണോ വേണ്ടയോ എന്നൊരു ചിന്തയിൽ കുറച്ചുനേരം തീരുമാനമെടുക്കാനാവാതെ കുഴങ്ങി. പെട്ടെന്ന് വാച്ചിൽ നോക്കിയപ്പോൾ സമയം അഞ്ച് നാല്പത്! അവൾ വേഗം നടന്നു.

വക്കീലിന്റെ വീടിന്റെ ഗേറ്റു കണ്ടപ്പോൾ അവളുടെ നടത്തം പതുക്കെയായി. എന്തോ ഒരാകാംക്ഷയവളെ വലയം ചെയ്തു. നെഞ്ചിടിപ്പ് ഇത്തിരി കൂടിയെന്നവൾക്കു തോന്നി. മോളുടെ വക്കീലങ്കിളിനെക്കണ്ടൊരു നന്ദി പറയണം. പിന്നെ? എന്തിനാടീ സാറേ? അതിനാന്നേല് നിനക്കങ്ങേരെ വല്ല നല്ലനേരത്തും കണ്ടാപ്പോരായിരുന്നോടീ! മേരി അങ്ങുമോളിലിരുന്ന് ചിരിക്കുന്നതു പോലെയവൾക്കു തോന്നി. അമ്മേ..

Leave a Reply

Your email address will not be published. Required fields are marked *