ഞാനവരുടെ ചുണ്ടുകളിൽ വിരൽ അമർത്തി…ഗുണ്ടകൾ തിട്ടയുടെ അടുത്ത് നിന്നു താഴേക്ക് ടോർച്ചു തെളിച്ചു നോക്കുകയാണ്..വെളിച്ചം ഞങ്ങളിലേക്ക് തിരിയും മുന്നേ സ്മിതയെയും കൊണ്ട് അപ്പുറത്തേക്ക് മറിഞ്ഞു…ചെറിയൊരു കുഴിയാണത് ,അത് ഭാഗ്യമായി വെളിച്ചം ഞങ്ങളെ സ്പർശിക്കാതെ കടന്നു പോയി.. സ്മിതയുടെ മേലെയാണ് ഞാൻ കിടക്കുന്നതു ബ്ലാക്ക് ഷർട്ട് ആയതു കൊണ്ട് ഇരുട്ടിൽ പെട്ടെന്ന് മനസ്സിലാകില്ല..ദേഹത്ത് അമർന്നു കിടന്നപ്പോൾ വെയിറ്റ് താങ്ങാനാകാതെയാകണം അവരൊന്നു പിടഞ്ഞെങ്കിലും സർവ കരുത്തും ഉപയോഗിച്ച് നിശ്ചലയാക്കി കളഞ്ഞു…അടിയിൽ കല്ലോ മറ്റോ കൊണ്ട് വേദനയെടുക്കുന്നുണ്ടാകണം.പക്ഷെ അനങ്ങിയാൽ അവരുടെ കയ്യിൽ പെടുമെന്നുറപ്പാണ്…ഒരായുധം പോലുമില്ലാതെ ഇറങ്ങി പുറപ്പെട്ട നിമിഷത്തെ ശപിച്ചു പോയി..കയ്യിലുണ്ടായിരുന്ന വടി കയറ്റത്തിൽ എവിടെയോ വീഴുകയും ചെയ്തു , അതെങ്കിലും കയ്യിലുണ്ടായിരുന്നെങ്കിൽ ഒന്ന് ശ്രമിച്ചു നോക്കാമായിരുന്നു…
”നോക്ക് ,ദാ അവിടെ പട്ടി കുരയ്ക്കുന്നു ….അവിടെ..അവിടെ നോക്ക് , ”
ഭാഗ്യം തെരുവുപട്ടികളുടെ രൂപത്തിലാണെന്നു തോന്നുന്നു.താഴെ റോഡരികിൽ എന്തോ കണ്ടു തെരുവുപട്ടികൾ നിർത്താതെ കുറയ്ക്കുന്ന ഒച്ച കേട്ടു …ഗുണ്ടകൾ ഒന്ന് കൂടി ചുറ്റും ടോർച്ചു തെളിച്ചു നോക്കിയിട്ടു ,പട്ടികൾ കുരയ്ക്കുന്ന സ്ഥലത്തേക്ക് ഓടിയിറങ്ങി…കുറച്ചു സമയം കൂടി ആ കിടപ്പു കിടന്നിട്ടു തല പൊന്തിച്ചു നോക്കി , താഴെ റോഡിൽ നാലഞ്ച് ടോർച്ചുകളുടെ വെളിച്ചം കാണാം…ഇനി ആ വഴിക്ക് പോകുന്നത് അപകടമാണ് ,ഗുണ്ടകൾ ആ വഴിക്ക് പോയത് കൊണ്ട് വന്ന വഴി തന്നെ തിരിച്ചു പോകാം…കിടന്നു കൊണ്ട് തന്നെ
മൊബൈൽ എടുത്തു ആകാശിനോട് ഹോസ്പിറ്റലിന് അടുത്തേക്ക് പൊയ്ക്കൊള്ളാൻ വാട്സ് ആപ്പ് മെസേജ് കൊടുത്തു ….അവർ താഴെ ഞങ്ങളെ പരതുകയാണ് ,രക്ഷപെട്ട ആശ്വാസത്തോടെ എഴുന്നേറ്റു..സ്മിത നിലത്തു ശ്വാസമടക്കി പിടിച്ചു കിടക്കുകയാണ്…മിണ്ടരുത് എന്നാംഗ്യം കാണിച്ചു അവരുടെ നേരെ കൈ നീട്ടി , ഇത്തവണ വിഷമിച്ചാണെങ്കിലും അവർ എഴുന്നേറ്റു നിന്നു..
”അവര് പോയോ ?”
പതിഞ്ഞ ചോദ്യത്തിനുള്ള മറുപടിയായി ഞാൻ താഴേക്ക് വിരൽ ചൂണ്ടി…
”ഹോ ….ദേവി കാത്തു …”
അവരിൽ നിന്നൊരാശ്വാസ സ്വരം പുറത്തേക്ക് വന്നു…അപ്പൊ എനിക്ക് റോളൊന്നും ഇല്ലേയെന്നു തിരിച്ചു ചോദിക്കാൻ മനസ്സിൽ തോന്നിയതാണ് ,
” വേഗം അവർ അവിടെ നമ്മളെ കാണാതെ തിരിച്ചു വരും മുന്നേ നമുക്ക് വന്ന വഴിയേ തന്നെ തിരിച്ചു പോകണം ”