ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Posted by

ഭാഗ്യം ടീച്ചർ ഒന്നും വിട്ടു പറഞ്ഞിട്ടില്ല ,ഏതായാലൂം ആ വിഷയം തുടരാതെ ഞാൻ കണ്ണടച്ച് കിടന്നു ,….

”അർജുൻ ,എന്താ ഒന്നും പറയാത്തത് …മോനുറങ്ങിയോ ,,”

”ഉം …”

”എന്നാൽ .ഉറങ്ങിക്കോ , കെട്ടിപ്പിടിച്ചു കിടക്കെടാ ,…..ആ അങ്ങനെ…”

അമ്മായിയുടെ കൈയിലേക്ക് തല വച്ചു പറ്റിച്ചേർന്നു കിടന്നു..എപ്പോഴുമെന്ന പോലെ അവരുടെ കൈകൾ വാത്സല്യത്തോടെ പുറത്തു താളം പിടിച്ചു കൊണ്ടിരിക്കെ ഉറക്കം പതിയെ എന്നെ കീഴ്‌പ്പെടുത്തി ….. ഫോൺ വീണ്ടും റിങ് ചെയ്യുന്നത് കേട്ടാണ് സുഖകരമായ ആ ഉറക്കത്തിൽ നിന്നുണരുന്നത്..നേരത്തെ വന്ന നമ്പറല്ല ,ഇത് വേറെയാണ് , നോക്കുമ്പോൾ അമ്മായി എന്നെ കെട്ടിപ്പിടിച്ചു നല്ല ഉറക്കമാണ് , ശല്യപ്പെടുത്താതെ പതിയെ എഴുന്നേറ്റു..

”ഹലോ…അർജുൻ ഇത് ഞാനാ ഗായത്രി ,”

” നിങ്ങളോ…എന്താ , ”

”പ്രിയ വിളിച്ചിട്ടു എന്തെ എടുക്കാത്തത് ? ”

” എന്നെയോ ,”

”എസ്… ”

”എന്തിനു ? അതവള് പറയും , ഒന്ന് തിരിച്ചു വിളിച്ചോളൂ…”

.ഫോൺ കട്ട് ആയി..നേരത്തെ വന്ന മിസ്കാള് ആയിരിക്കും..ആ നമ്പറിലേക്ക് തിരിച്ചു തിരിച്ചു വിളിച്ചു നോക്കി..

” അർജുൻ പോകുവാണോ , ”

പോകാനായി ഇറങ്ങിയപ്പോൾ സമീറ കൂടെ വന്നു .

ഉം..ചെറിയൊരാവശ്യമുണ്ട് പോയിട്ട് ,അമ്മായിയും ,ചിറ്റയും എഴുന്നേൽക്കുമ്പോൾ പറഞ്ഞേക്ക്..”

”കഴിച്ചിട്ട് പോകാം ..”

”എയ് വേണ്ട ഒന്ന് പോയി കുളിക്കണം ..”

”ഇവിടുന്നു കുളിക്കാലോ ,ഞാൻ തോർത്തെടുത്തു തരാം , ”

”എയ് വേണ്ട ,മാറ്റാനുള്ള ഡ്രെസൊക്കെ വീട്ടിലല്ലേ ”

”അതിനെന്താ …അർജുൻ കഴിക്കാനുണ്ടെന്നു കരുതി ഞാൻ തന്നെയാ എല്ലാമുണ്ടാക്കിയത് ”

ആ കണ്ണുകളിലൊരു തിളക്കമുണ്ട് ,പ്രതീക്ഷയും ,അത് തല്ക്കാലം ഇല്ലാതാക്കേണ്ട ,ഞാൻ അവളുടെ കയ്യിൽ നിന്ന് തോർത്ത് വാങ്ങി ബാത് റൂമിലേക്ക് നടന്നു .

കുളി കഴിഞ്ഞു വരുമ്പോൾ സമീറ ബ്രേക്ക് ഫാസ്റ്റ് എടുത്തു വയ്ക്കുന്ന തിരക്കിലാണ് ,ഒരു നിമിഷം ആ തട്ടമിട്ട സുന്ദരിയിൽ കണ്ണുടക്കി നിന്ന് പോയി , ഹോ ഇന്നലെ അമ്മ പറഞ്ഞത് ശരിയാണ് ഒതുങ്ങിയ ശരീരമാണെങ്കിലും മുലയും ചന്തിയും നല്ല പോലുണ്ട്..ക്ലാസ്സിലൊക്കെ മൊത്തം മൂടി കെട്ടി വരുന്ന സമീറയെ ഷേപ്പ് ചെയ്ത ടോപ്പിലും ലെഗ്ഗിന്സിലും കാണുന്നത് ഇതാദ്യമാണ് ..

”എയ് അർജുൻ ? എന്താ സ്വപ്നം കാണുകയാണോ ? ”

”ഇല്ല ..ഞാൻ വെറുതെ ….ഇങ്ങനെ … ”

ഞാൻ ശരിക്കും ചമ്മി , എന്റെ നോട്ടം അവൾ കണ്ടു എന്നുറപ്പാണ് , എന്‍റെ മുഖത്തെ ചമ്മൽ കണ്ടിട്ടാകണം അവളുടെ സുന്ദരമായ മുഖത്ത് ചെറിയ പുഞ്ചിരി വിരിഞ്ഞത് .. ,അല്ല ഞാനെന്തിന് ചമ്മി നിൽക്കണം ,
ഒരർത്ഥത്തിൽ ഇതും എന്‍റെ പെണ്ണ് തന്നെയാണ്..

Leave a Reply

Your email address will not be published. Required fields are marked *