ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Posted by

”എന്നെ പോലൊരു പിഴച്ച സ്ത്രീയെ ചേച്ചി എന്നൊക്കെ വിളിക്കാൻ ഏതൊരാൾക്കും മടിയുണ്ടാകും ?”


” അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ വീട്ടിൽ താമസിപ്പിക്കുമായിരുന്നോ ? ”

” നിന്നോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല , ഒരു പാട് പേര് നിരങ്ങിയ ഈ ശരീരമേ എനിക്കിനി ബാക്കിയുള്ളു..വേണമെങ്കിൽ നിനക്കതു ഏതു നിമിഷവും ഉപയോഗിക്കാം …”

”എന്തായിത് ചേച്ചി , പകരമായി എന്തെങ്കിലും മോഹിച്ചല്ല , ഒരു ലക്ഷ്യത്തിനു വേണ്ടിയാണു നമ്മൾ…”

സോറി അർജുൻ …സോറി…ഞാൻ പെട്ടെന്ന് ….നീ പോയി അവരുടെ പരിപാടി കഴിഞ്ഞോന്നു നോക്കിക്കേ , എല്ലാം നിന്നോട് പറഞ്ഞപ്പോ മനസ്സിന് ആകെയൊരു സുഖം ,, പോയി ഒന്നുറങ്ങണം… ”

”മൂന്നു പേരും കൂടിയല്ലേ , സമയമെടുക്കും..എന്നാലും അയാളെ സമ്മതിക്കണം ,,രണ്ടു പേരെ ഒരുമിച്ചു..”

”സമ്മതിക്കേണ്ടത് ആ ശ്രീ യെ ആണ് ,…”

”അതെന്താ ,, രണ്ട് പേരെ താങ്ങേണ്ട അവര് ,”

”രണ്ട് പേരെയോ , ? അപ്പൊ നിനക്ക് വാസുകിയെ കുറിച്ച് അറിയില്ലേ ”’

”,എന്ത് ? ”

” പൊട്ടാ അവര് ട്രാൻസ്‍ജൻഡർ ആണ് ,”

” എന്ന് വച്ചാൽ ? ”

”നീ ഈ ലോകത്തല്ലേ , എന്ന് വച്ചാൽ അവരുടെ അരയ്ക്ക് മേലെ മാത്രമേ ഞങ്ങളെ പോലുള്ളു , താഴെ നിങ്ങൾക്കുള്ളത് തന്നാ…..”

”ങേ…..നിങ്ങൾക്ക് എങ്ങനെ ? ”

”ദേവമ്മ പറഞ്ഞ അറിവാണ് , കൂടുതൽ കഥയൊന്നും എനിക്കറിയില്ല , ”

”അവരപ്പോ സ്ത്രീയല്ലേ , ”

”സ്ത്രീയാണ് ,അത് പോലെ പുരുഷനുമാണ്..പൊട്ടാ ഒന്നും മനസിലായില്ലേ , ആ വാതിൽ തുറന്നു നോക്കിക്കോ അപ്പൊ മനസ്സിലാകും ,;”

”അയ്യേ…”

”എന്ത് അയ്യേ , ഒന്നുമറിയാത്ത കുട്ടിയല്ലേ…”

”പോ ചേച്ചി…”

അവരുടെ ചുഴിഞ്ഞുള്ള നോട്ടം കണ്ടപ്പോൾ ഒന്ന് ചൂളി…

”അതൊക്കെ ആൺകുട്ടികൾക്ക് പറഞ്ഞിട്ടുള്ളതല്ലേ അർജുൻ , നിന്നെ പറയാനും കഴിയില്ല , സത്യം പറയാലോ ഞങ്ങൾ പെണ്ണുങ്ങളെ ഇളക്കുന്ന എന്തോ ഒന്ന് നിന്നിലുണ്ട് , നീ അങ്ങോട്ടല്ല ,അവരിങ്ങോട്ടാണ്..നോക്കിയും കണ്ടും ഇത് പോലെ ആരുടെയും വലയിൽ ചാടാതെ ജീവിക്കണമെന്നേയുള്ളു..എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ…ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ട്ടോ..”

Leave a Reply

Your email address will not be published. Required fields are marked *