ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Posted by

”അർജുൻ ,ഇനി രക്ഷയില്ല , ഓരോ ദോശ വീതമെങ്കിലും കഴിച്ചേ മതിയാകു.ഇല്ലെങ്കിൽ ഞങ്ങടെ ശ്രീ പിണങ്ങും..അവളുടെ ഒരു സന്തോഷത്തിനു ലേശം …”

വാസുകിയുടെ പിന്നാലെ ചെല്ലുമ്പോൾ ശ്രീദേവിയും മാധവേട്ടനും മേശപ്പുറത്തു ഭക്ഷണമെടുത്തു വയ്ക്കുന്ന തിരക്കിലാണ്…ഒരു പച്ച അടിപാവാടയും ബ്ലൗസിന് മുകളിൽ കൂട്ടിയിട്ട ഒരു വെള്ള ഷർട്ടുമാണ് അവരുടെ വേഷം , വീണ പോലെയുണ്ട് പിൻഭാഗം …പാളി നോക്കി സോഫയിൽ അവരുടെ സെറ്റു സാരി അഴിച്ചിട്ടത് കാണാം…

”പെട്ടെന്ന് ഉണ്ടാക്കിയതാട്ടോ ,രുചിയൊന്നും കാണില്ല.”

ശ്രീദേവി ചപ്പാത്തിക്ക് മുകളിലേക്ക് വെജിറ്റബിൾ കറി ഒഴിക്കുമ്പോൾ പറഞ്ഞു..ചുമ്മാതായിരുന്നു കറിക്ക് നല്ല ടേസ്റ്റ് ,കഴിച്ചു കഴിഞ്ഞു ശ്രീദേവിയോടും മാധവേട്ടനോടുമെല്ലാം താങ്ക്സ് പറഞ്ഞു പുറത്തേക്കിറങ്ങി..

”അർജുൻ ഇതിലെ…”

മുൻവശത്തെ ഗേറ്റിലേക്ക് പോകാതെ വാസുകി വീടിന്റെ പിന്നിലേക്ക് നടന്നു…അവിടെ ഒരു ചെറിയ ഒരാൾക്ക് കഷ്ടി കടക്കാൻ കഴിയുന്ന ഒരു വാതിൽ തുറന്നു അവർ പുറത്തേക്കിറങ്ങി..

”മുൻവശത്തെ ഗേറ്റ് റിസ്ക് ആണ് , ദാ ആ കാറു കണ്ടോ ,അത് എന്റെയൊരു പയ്യനാ ,അവൻ നിങ്ങളെ അവിടെ എത്തിക്കും..അർജുൻ എത്തിയപാടെ മെസേജ് ചെയ്യണം കേട്ടോ..”

”ഉം….”

”ഞാൻ തലയാട്ടി എന്നിട്ടു മുന്നിലെ കാറു ലക്ഷ്യമാക്കി നടന്നു….ടാക്സിയാണ് ,പയ്യൻ നല്ല ഡ്രൈവറും..20-25 മിനിറ്റ് കൊണ്ട് അമ്പലത്തിനു അടുത്തെത്തി ,

”ഇവിടെ മതി”

ഞാൻ ഡ്രൈവറോട് പറഞ്ഞു..അവൻ ചുറ്റുമൊന്നു നോക്കി കാർ സൈഡ് ഒതുക്കി..

”അർജുൻ ഇവിടെ ? ”

ഞാൻ സ്മിതയെ നോക്കി കണ്ണടച്ചു കാണിച്ചു.കൂടെയുള്ളവനാണെങ്കിലും തല്ക്കാലം സ്മിതയുടെ താമസസ്ഥലത്തെ കുറിച്ച് അറിയേണ്ട കാര്യമില്ല..കാശു നീട്ടിയെങ്കിലും അവനതു വാങ്ങിക്കാതെ ചിരിച്ചു കൈവീശി…

”അർജുൻ.. ഈ രാത്രി എങ്ങനെ ? ഈ കോലത്തിൽ ആരെങ്കിലും കണ്ടാൽ ”

, ഞാൻ മിണ്ടരുതെന്നു ആംഗ്യം കാണിച്ചു ,അടുത്തുള്ള മരത്തിനടുത്തേക്ക് മാറി നിന്നു..ഒരു രണ്ട് മിനിറ്റ് അപ്പോഴേക്കും ഒരു ഇന്നോവയുടെ ലൈറ്റ് കണ്ടു ,”

” ഡാ ഞാൻ വൈകിയോ ,”

ആകാശ് ഗ്ലാസ് താഴ്ത്തി ചോദിച്ചു ..

”ഇല്ലെടാ ഇപ്പൊ എത്തിയതേയുള്ളു…വാ..”

Leave a Reply

Your email address will not be published. Required fields are marked *