ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9 [സഞ്ജു സേന]

Posted by

അപ്പോഴേക്കും മുഖം കഴുകി അമ്മായി എന്റെയടുത്തേക്ക് എത്തിയിരുന്നു..പയ്യന്മാരുടെ നേരത്തെയുള്ള നോട്ടം അമ്മായിയും കണ്ടുവെന്ന് തോന്നി ,ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം എന്‍റെ കയ്യിൽ നിന്നു കാപ്പി ഗ്ലാസ് വാങ്ങി ഇന്നോവയിലേക്ക് ചാരി നിന്നു…

” പോകാം, നീ കാശു കൊടുത്തോ ,’

‘ഓ അത് മറന്നു..ഞാൻ ഗ്ലാസ് തിരികെ കൊടുത്തു പോക്കെറ്റിൽ നിന്നു പൈസയെടുത്തു..

”അയ്യോ വേണ്ട മോനെ ,പൊയ്ക്കോ , ”

”എയ് ചേട്ടാ ,അത് ശരിയാകില്ല ,”

”മോൻ പൈസ പോക്കെറ്റിലിട്ടെ ,പൈസ ഞാൻ ഒരു പാട് അച്ഛന് കൊടുക്കാനുണ്ട് ”

”അത് നോക്കേണ്ട ചേട്ടൻ വാങ്ങിക്ക് ”

”മോൻ പൊയ്ക്കോ,”

” എന്ത് പറ്റി”

തിരിച്ചു ചെല്ലുമ്പോൾ അമ്മായി ചോദിച്ചു..

”എയ് തോമസ് ചേട്ടൻ പൈസ വാങ്ങിയില്ല. ”

”സാരമില്ല ,ഞാൻ പിന്നെയെപ്പോഴെങ്കിലും കൊടുത്തോളം ,നീ കാറെടുക്ക് , ഒന്ന് പോയി ഉറങ്ങണം , ഡീലക്സ് ബസ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല, പൊളിഞ്ഞ റോഡില് കുലുങ്ങി കുലുങ്ങി ഒന്ന് കണ്ണടയ്ക്കാൻ പോലും കഴിഞ്ഞില്ല..”

.ഇൻഡിക്കേറ്റർ ഇട്ടു റോഡിലേക്ക് കയറുമ്പോൾ പെട്ടെന്ന് ഒരു ഹോണ്ടാ സിറ്റി കേറി നേരെ മുന്നിൽ തന്നെ നിർത്തി , അമ്മായി കൂടെയുള്ളത് കൊണ്ട് വായിൽ വന്ന തെറി ഉള്ളിൽ തന്നെ ഒതുക്കി.

”അവരെന്തോ വാങ്ങിക്കാനാ ,ഇപ്പൊ മറ്റും ,ഈ സമയത്തു വെറുതെ ഹോണടിച്ചു ഒച്ചയുണ്ടാക്കേണ്ട….”

അമ്മായി പറഞ്ഞത് കേട്ടു ഞാൻ ഹോണിൽ നിന്നു കയ്യെടുത്തു..നോക്കുമ്പോൾ സിറ്റിയുടെ ഡോർ തുറന്നു ഒരു മധ്യവയസ്ക്ക പുറത്തേക്കിറങ്ങി , നല്ല ഉരുപ്പടി എന്നൊക്കെ പറയാവുന്ന ഒരു ഐറ്റം ,അവർ ഒരു മിനിട്ടെന്നു ഞങ്ങളെ നോക്കി ആംഗ്യം കാണിച്ചു തിരക്കിട്ടു മിൽമ ബൂത്തിലേക്ക് നടന്നു..

”പോട്ടെടാ…”

ഉള്ളിൽ നിറഞ്ഞ ദേഷ്യം പിറുപിറുക്കലായി പുറത്തു വന്നപ്പോൾ അമ്മായി പുറത്തു തട്ടി..

”സോറി ട്ടോ..”

ഒന്ന് രണ്ട് പാക്കെറ്റ് പാലുമായി വേഗത്തിൽ തിരിച്ചു വന്ന സ്ത്രീ ഞങ്ങളെ നോക്കി പറഞ്ഞിട്ട് കാറിലേക്ക് കയറി..അപ്പോഴാണ് ഞാനവരുടെ മുഖം കുറച്ചു കൂടി വ്യക്തമായി കണ്ടത്..ഇവരെ ഞാൻ എവിടെയോ ?

”ഡാ…ആ തള്ളയെ വായി നോക്കാണ്ട് നീ വണ്ടിയെടുത്തെ…”

അമ്മായി എന്നെ കളിയാക്കി..എവിടെയാണ് ഞാനിവരെ ? ആ ചിന്തയിൽ മുഴുകി ഞാൻ ഇന്നോവ മുന്നോട്ടെടുത്തു…

”അമ്മായി അവരെ മുൻപ് കണ്ടിട്ടുണ്ടോ ,”’

അമ്മായിയുടെ വീട്ടിലെത്തിയെട്ടും എന്റെ മനസ്സ് ആ സ്ത്രീ ആരെന്നു തിരയുകയായിരുന്നു

”ആരെ..”

Leave a Reply

Your email address will not be published. Required fields are marked *