ഏതായാലും മുന്നോട്ടു ഓടുക തന്നെ , തിട്ട ചാടി കടന്നു സ്മിത നീട്ടിയ കൈ പിടിച്ചു വലിച്ചു കയറ്റുമ്പോൾ അവരുടെ കാലിടറി നേരെ എന്‍റെ മേലേക്ക് വീണതോടെ എനിക്കും അടിപതറി.. വീണതിന്റെ വെപ്രാളത്തിൽ എന്നെ ഇറുമ്പടക്കം പിടിച്ച സ്മിതയെയും കൊണ്ട് മൂന്നാലു മലക്കം താഴേക്ക് മറിഞ്ഞിട്ടാണ് നിന്നതു…ഇരുട്ടിൽ ഞങ്ങൾ രണ്ട് പേരുടെയും കിതപ്പിന്റെ ശബ്ദം മാത്രം ,, അപ്പുറത്തു നിന്നു കയറി വരുന്ന ഗുണ്ടകളുടെ ടോർച്ച വെളിച്ചം മുകളിലെ ഇലകളിൽ പതിക്കുന്നത് കണ്ടതോടെ അവരെ തള്ളിമാറ്റി ഞാൻ ചാടിയെഴുന്നേറ്റു…വീഴ്ചയിൽ എവിടെയൊക്കെയോ മുട്ടിയെന്നു തോന്നുന്നു , ശരിക്കൊന്നു ശരീരം കുടഞ്ഞു..സ്മിത എഴുന്നേറ്റിരുന്നു കിതപ്പ് മാറ്റുകയാണ് , സാരിയൊക്കെ അഴിഞ്ഞു മാറിൽ നിന്നു വീണിരിക്കുന്നു…ബ്ലൗസിനുള്ളിൽ തിങ്ങി നിൽക്കുന്ന കനത്ത മാറിടങ്ങൾ കിതപ്പിനൊത്തു ഉയർന്നു താഴുന്ന കാഴ്ച്ച …വേറെ ഒരവസരത്തിൽ ആയിരുന്നെങ്കിൽ നോക്കി നിന്ന് ആസ്വദിച്ചേനെ ,പക്ഷെ ഇപ്പോൾ….നേരിയ നിലാവെളിച്ചത്തിൽ താഴെ റോഡ് കാണാം , ആന്റി പറഞ്ഞ വെയ്റ്റിംഗ് ഷെഡ് ? ഇറങ്ങി ചെന്നിട്ടു വലത്തോട്ട് എന്നാണ് പറഞ്ഞത്..നോക്കാം..
”വേഗമെണീക്ക് ,അവരെത്തി…”
നീട്ടിയ കൈകളിൽ പിടിച്ചു അവരെഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു അവിടെ തന്നെ ഇരുന്നു…
”വയ്യ അർജുൻ , ഇനി എന്നെക്കൊണ്ട് ഓടാൻ പറ്റില്ല , നീ രക്ഷപെട്ടു പൊയ്ക്കോ അവർ എന്നെ തേടിയാണ് വരുന്നത്..നിന്നാൽ എനിക്കൊപ്പം നിന്നെയും അവർ കൊല്ലും …വേണ്ട പൊയ്ക്കോ…”
”ഇങ്ങു എഴുന്നേല്ക്കുന്നുണ്ടോ ”
” ഞാൻ ദേഷ്യത്തോടെ അവരെ പിടിച്ചു വലിച്ചു , പ്ലീസ് അർജുൻ പറയുന്നത് കേൾക്ക് ”,
”എഴുന്നേൽക്കെടി , എനിക്ക് മാത്രം രക്ഷപെടാൻ ആയിരുന്നെങ്കിൽ അത് ഹോസ്പിറ്റലിൽ വച്ച് തന്നെ ആയിക്കൂടെ..”
ആ വിളി സ്മിതയെ ഞെട്ടിച്ചു കളഞ്ഞു എന്ന് തോന്നി ആ നോട്ടം കണ്ടപ്പോൾ..അമ്പരപ്പോടെ എന്നെയൊന്നു നോക്കി ,കാല് എവിടെയോ തട്ടിയ പോലുണ്ട് , നീട്ടിയ കൈകളിൽ പിടിച്ചു എഴുന്നേറ്റു നിന്നപ്പോൾ വേച്ചു വീണു പോകാൻ പോകുന്നു…
ആ….വേദന കൊണ്ടവർ പുളഞ്ഞു..
”അർജുൻ പ്ലീസ് പൊയ്ക്കോ , ഞാൻ കാല് പിടിക്കാം, കിട്ടിയാൽ എന്റെയൊപ്പം നിന്നെയും അവർ ഇവിടെയെവിടെയെങ്കിലും കെട്ടിത്തൂക്കും ,..നമ്മളെ കുറിച്ചുള്ള ഇക്കിളിക്കഥകൾ അവരുടെ കാശു വാങ്ങുന്ന പത്രക്കാർ ഉണ്ടാക്കി ആത്മഹത്യയാക്കി ആഘോഷിക്കും ..പൊയ്ക്കോ പ്ലീസ്…”
.ശ്…