”ദേ സരോജം പോവ്വാണെന്നു ,നിന്നോട് എന്തോ പറയാനുണ്ട്.. ”
”അർജുൻ താങ്ക്സ് ട്ടോ , പോട്ടെ വിമലേ ”
അവർ ചിറ്റയുടെ കയ്യിൽ പിടിച്ചു യാത്ര ചോദിച്ചു…..
”എന്തായി സംസാരിച്ചിട്ട് ,”
അവരുടെ കാർ അകന്നു പോയപ്പോൾ ഞാൻ ചിറ്റയോട് ചോദിച്ചു….
” ഞാൻ പ്രതീക്ഷിച്ച പോലെ കുഴപ്പക്കാരിയൊന്നുമല്ലെടാ ,.. അവരൊഴിഞ്ഞു മാറാൻ റെഡിയാണ് ,പക്ഷെ സമ്മതിക്കാത്തത് ചേട്ടനാണ്. നീ പറഞ്ഞ പോലെ ഡിവോഴ്സ് ന് പോയാൽ കുട്ടികളുടെ ഭാവിയൊക്കെ പ്രശ്നമാണ്…അപ്പോൾ ? നാളെ രാവിലെ അവരിങ്ങോട്ടു വരാമെന്നു പറഞ്ഞിട്ടുണ്ട്.. ഞങ്ങൾ മൂന്നു പേരും മാത്രമായി ഒന്നിരുന്നാൽ പരിഹാരമുണ്ടാകുമെങ്കിൽ അതല്ലേ നല്ലതു…… ”
നിറഞ്ഞ കണ്ണുകൾ ഞാൻ കാണാതിരിക്കാൻ ചിറ്റ മുഖം തിരിച്ചു..എന്തൊക്കെ പറഞ്ഞാലും ഭർത്താവിന്റെ കാമുകിയെ അഭിമുഖീകരിക്കേണ്ടി വരുന്ന ഭാര്യയുടെ മനസ്സിന്റെ വിങ്ങൽ നമുക്ക് മനസ്സിലാകില്ലല്ലോ .
കുറച്ചു സമയം കഴിഞ്ഞു മുഖമൊക്കെ കഴുകി തുടച്ചു കൊണ്ട് ചിറ്റ ഡോർ തുറന്നു അകത്തു കയറിയിരുന്നു ,,,നന്നായി കരഞ്ഞ മട്ടുണ്ട് ,അത് നല്ലതാണെന്നു തോന്നി ,കരഞ്ഞു കുറച്ചു ആശ്വാസം ലഭിക്കുമെങ്കിൽ …
”അർജുൻ …..നീയുറങ്ങിയോ ?”
കുറച്ചു നേരം സീറ്റിൽ ചാരിയിരുന്നതിന് ശേഷം ചിറ്റയെന്നെ വിളിച്ചു .
”ഇല്ല …നേരത്തെ ഉറങ്ങി വന്നപ്പോഴാ നിങ്ങള് വന്നു വിളിച്ചത് …”
”ഞാനൊരു ട്രിപ്പ് പ്ലാൻ ചെയ്യട്ടെ ,ഞാനും നീയും മാത്രമായി ”
”പെർമിഷൻ ചിറ്റ വാങ്ങിക്കുമെങ്കിൽ ഞാൻ ഓക്കേ ..”
”അയ്യടാ അവന്റെയൊരു ഉത്സാഹം കണ്ടില്ലേ ”
”പിന്നെ… എന്റെ ചിറ്റയുടെ കൂടെയല്ലേ .”
”ഉം …ഉം ….”
”എന്താ ചിറ്റേ…..”
”ഒന്നൂല്ല നമുക്ക് വീട്ടിലേക്ക് പോയാലോ ?”
”അമ്മയില്ലേ ,അത് മതി ..അല്ലെങ്കിലും ഇനി എന്റെ ആവശ്യം ഇവിടില്ല …”
മുഖത്ത് വീണ്ടും ഇരുട്ട് പരന്ന പോലെ, മൂഡ് മാറ്റാൻ എന്തെങ്കിലും ചെയ്യാമെന്ന് വച്ചാൽ അവിടവിടെ ആളുകളുണ്ട് , അപ്പോഴേക്കും ഫോൺ റിങ് ചെയ്തു അമ്മായിയാണ് ,ഈ സമയത്തു ?
”ആ..അമ്മായി ,പറ , ”
”ഡാ എനിക്കിന്നലെ ട്രെയിൻ കിട്ടിയില്ല , , ഞാനൊരു കെ എസ് ആർ ടി സി സൂപ്പർ ഡീലക്സിൽ ആണ് വരുന്നത്.നാല് നാലരയ്ക്ക് എത്തും…നീ ഏതെങ്കിലും വണ്ടിയെടുത്തു ഹൈ ജംഗ്ഷനിലേക്ക് വാ ..”
” ഞാൻ എത്തിയേക്കാം ”
”ആരാ ….”