”ഒന്നു വേഗം ”
സ്മിതയുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് ആ റബ്ബർമരങ്ങൾക്ക് ഇടയിലൂടെ ഞാൻ മുകളിലേക്കോടി ,
” അതാടാ അവള്…”
പവർ ടോർച്ചുകളുടെ വെളിച്ചത്തിനൊപ്പം ആരുടെയോ അലർച്ച താഴെ നിന്ന് മുഴങ്ങി കേട്ടു..കുത്തനെയുള്ള കയറ്റമാണ് എങ്കിലും സർവ്വശക്തിയുമെടുത്തു മേലേക്ക് കുതിച്ചു .പിന്നിൽ സ്മിതയുടെ കിതപ്പ് കേൾക്കാം ,എനിക്കൊപ്പം ഓടിയെത്താനാകുന്നില്ല എങ്കിലും അവരുടെ കൈയിലെ പിടി വിടാതെ എനിക്കൊപ്പം വലിച്ചു കയറ്റി …അത് കൊണ്ട് മുകളിലെത്തിയപ്പോൾ അവരെക്കാൾ തളർന്നത് ഞാനായിരുന്നു ,കിതപ്പ് കയറി ശ്വാസം കഴിക്കാനാകുന്നില്ല ..ഒരു റബ്ബർമരത്തിൽ ചാരി നിന്ന് ഒന്ന് കിതപ്പാറ്റി ,കമ്പിവേലി കടക്കുമ്പോൾ കുറച്ചു മാറി ഒരു ഷെഡിന്റെ നിഴൽ കണ്ടപോലെ തോന്നിയിരുന്നു ..ടോർച്ചു വെളിച്ചങ്ങൾ അവിടെ മൊത്തം പരതുന്നുണ്ട് ..റബ്ബർമരങ്ങളുടെ മറയിൽ ഞങ്ങൾ മുകളിലേക്കോടിയതു കണ്ടില്ലെന്നു തോന്നുന്നു .തെല്ലൊരു ആശ്വാസത്തോടെ സ്മിതയെ നോക്കി ,എന്നെ നോക്കി എന്തോ പറയാൻ വന്നെങ്കിലും കിതപ്പിൽ ശബ്ദം പുറത്തേക്ക് വന്നില്ല …പെട്ടെന്നാണ് ഫോൺ റിങ് ചെയ്തത് ,ആന്റിയാണ് .
”അർജുൻ എവിടെയാ ..ആ സ്ത്രീയെ കിട്ടിയോ? ”
”അവരെ കിട്ടി , ,പക്ഷെ ഓടിയിപ്പോൾ ഇപ്പോൾ ഒരു റബ്ബർതോട്ടത്തിലാ ”
”ഒരു കുന്നിന്റെ ചെരുവിലുള്ള തോട്ടമല്ലേ ..നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ ?”
”ഇത് വരെയില്ല ,പക്ഷെ അവർ പുറകിലുണ്ട് .”
ഓ ഗോഡ് ….ഒരു കാര്യം ചെയ്യ് , കുന്നിനപ്പുറം ഇറങ്ങിച്ചെന്നാൽ പുതിയ ബൈപാസ് റോഡാണ് .ആകാശ് വരുന്നതു അതിലൂടെയാ ..ഞാനവനോട് കുന്നിറങ്ങി വലത്തോട്ടുള്ള വെയിറ്റിംഗ് ഷെഡിനടുത്തു നിൽക്കാൻ പറയാം ..”
”അർജുൻ …”
പേടിച്ചരണ്ട പോലെയുള്ള വിളി കേട്ട് ഞാൻ സ്‌മിതയെ നോക്കി …അവർ താഴേക്ക് കൈ ചൂണ്ടി കാണിച്ചു ,ടോർച്ചു വെളിച്ചങ്ങൾ മുകളിലേക്ക് കയറുന്നു …
”ആന്റി ഞാൻ വിളിക്കാം …”
”അർജുൻ ………………….”
ഞാൻ കാൾ കട്ട് ചെയ്തു പോക്കറ്റിലിട്ടു ..
വാ..
ഞാൻ സ്മിതയുടെ കയ്യിൽ പിടിച്ചു എഴുന്നേൽപ്പിച്ചു ,ആന്റി പറഞ്ഞത് അനുസരിച്ചു മുകളിൽ കാണുന്ന തിട്ട കേറി മറിഞ്ഞു താഴേക്ക് ഇറങ്ങിയാൽ ബൈപാസ്സ് റോഡിലേക്ക് എത്താം. ആകാശ് ആ വഴിക്ക് വരുന്നുണ്ടെന്നല്ലേ പറഞ്ഞത് , അവൻ എത്തി ചേരുന്നത് വരെ ഇവരുടെ കയ്യിൽ പെടാതെ നോക്കണം…..പക്ഷെ എങ്ങനെ….?