”അച്ഛനും മോളും വിഷം കഴിച്ചതാണത്രേ…ആകെ കണ്ണിൽ ഇരുട്ട് കയറി നിൽക്കുമ്പോൾ ചേട്ടന്റെ അമ്മയുടെ ഒച്ച കേട്ടു…കണ്ടില്ലേ അവൾ പുലിയാടാൻ പോയിട്ട് വരുന്നത് ,,അയ്യോ എന്റെ മോൻ ….. …കുറെ സ്ത്രീരൂപങ്ങൾ അടുത്തേക്ക് വരുന്നത് കണ്ടു , ആരുടെയൊക്കെയോ കൈകൾ ദേഹത്ത് പതിച്ചത് മാത്രം ഓർമ്മയുണ്ട് …പിന്നെ കണ്ണ് തുറക്കുമ്പോൾ ഹോസ്പിറ്റലിൽ ആണ്…കൂടെ ഒന്ന് രണ്ട് വനിതാ പോലീസുകാരും….ആളുകൾ കൈകാര്യം ചെയ്യുമെന്ന് പറഞ്ഞു അവർ എന്നെ വീട്ടിലേക്ക് പോകാൻ അനുവദിക്കാതെ അഭയകേന്ദ്രത്തിലാക്കി… പിന്നെ ദേവമ്മ മുൻകൈ എടുത്തു അവരുടെ പഴയ തറവാട്ടിലേക്ക് മാറ്റി …ആ വിശാലമായ വീട്ടിലെ ഏകാന്തതയിൽ സ്വയം പഴിച്ചു ദിവസങ്ങൾ കഴിക്കുബോഴാണ് അഖിൽ എന്നെ കാണാൻ വന്നത് ,നമ്മുടെ രാമേട്ടന്റെ മകൻ
തന്നെ ..അവനും എന്റെ മോളും സ്നേഹത്തിലായിരുന്നത്രെ ,, മരിക്കും മുന്നേ അമ്മയെ കാണിക്കാൻ അവളൊരു വീഡിയോ മെസേജ് അവനയിച്ചിരുന്നു… ഇതാ …
സ്മിത മൊബൈലിൽ ഒരു വീഡിയോ ഓപ്പൺ ചെയ്തു എനിക്ക് നീട്ടി ,, നിറഞ്ഞ കണ്ണുകളോടെ ഒരു ബെഡ്ഷീറ്റ് വാരിപ്പുതച്ചു വിതുമ്പുന്ന വേണിയെ അതിൽ കണ്ടു … വട്ട മുഖവും നുണകുഴികളുമുള്ള സുന്ദരിക്കുട്ടി ,
” നമ്മുടെ ശ്രുതിമോളുടെ കഴുത്തിൽ കത്തി വച്ച് അച്ഛനെ കൊണ്ട് എന്നെ….അത് കഴിഞ്ഞു അമ്മയുടെ കാമുകന്റെ ആളുകളുടെ ഊഴം..അന്ന് അവര് ഒരു രാത്രി മൊത്തമെന്നെ കീറിപ്പറിച്ചപ്പോൾ ജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞതാണ് ,പക്ഷെ എന്റെ അഖിലും , അവന്റെ വീട്ടുകാരും ചേർന്ന് നൽകിയ ധൈര്യത്തിലാണ് പിന്നെയും ജീവിക്കാൻ തീരുമാനിച്ചത്…രണ്ട് ദിവസം മുന്നേ ഞാനും അവനും രണ്ട് സാമൂഹ്യ പ്രവർത്തകരും കൂടി പോയി എസ് പി ക്ക് പരാതി കൊടുത്തിരുന്നു…അന്ന് അവൻ തന്ന പെൻഡ്രൈവ് അടക്കം ,ആ പരാതി പിൻവലിപ്പിക്കാനാണ് രാത്രി അവർ വന്നത്… എല്ലാവരും അവരുടെ ഭാഗത്താണ് പോലീസും ഭരണവും എല്ലാം ,,അത് കൊണ്ട് അവർക്ക് ശിക്ഷ വാങ്ങികൊടുക്കാമെന്നുള്ള പ്രതീക്ഷ ഇനിയില്ല ,ശ്രുതിമോളെ കൂടി കൊണ്ട് പോകാനായിരുന്നു ഞങ്ങളുടെ തീരുമാനം പക്ഷെ വിഷമാണെന്നറിഞ്ഞപ്പോൾ അവൾ കരഞ്ഞോടി…സാരമില്ല നിങ്ങളുടെ വയറ്റിൽ ജനിച്ചതിന്റെ പാപം അവൾക്കിനിയും ജീവിച്ചു തീർക്കാനുണ്ടാകും…കഴപ്പൊക്കെ തീർന്നു മറ്റൊരു ലോകത്തേക്ക് നിങ്ങൾക്കുമൊരു യാത്രയുണ്ടാകും…അന്ന് ഞാനവിടെ കാത്തിരിക്കും…ഒന്ന് കൂടി നിങ്ങളുടെ മുഖത്ത് കാറി തുപ്പാൻ……ഇനിയൊരിക്കലും ഇത് പോലൊരു അമ്മയുടെ വയറ്റിൽ ജനിക്കല്ലേ എന്ന് മാത്രം പ്രാർത്ഥിച്ചു കൊണ്ട് ഞാൻ പോകുന്നു…..എനിക്ക് മുന്നേ പോയ അച്ഛന്റെ അടുത്തേക്ക് …
ഇടറിയ ശബ്ദത്തിൽ പലപ്പോഴും വാക്കുകൾ മുറിഞ്ഞു പോകുന്നുണ്ടായിരുന്നു ,,ഞാൻ ഫോൺ അവർക്ക് തിരിച്ചു നൽകി …
അർജുന് അറിയാമോ , അന്ന് തൊട്ട് എനിക്കുറങ്ങാൻ പറ്റാറില്ല ,കണ്ണടച്ചാൽ എന്നെ തുറിച്ചു നോക്കുന്ന നോക്കുന്ന മോളുടെ മുഖം മാത്രം… അവൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന വാശിയിൽ ഞാൻ എന്നോട് കൂറുള്ളവരുടെ സഹായത്തോടെ അരുണിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിച്ചു ,