ഏദൻ തോട്ടത്തിന്റെ കാവൽക്കാരൻ 9
Eden Thottathinte Kavalkkaran Part 9 bY സഞ്ജു സേന
Click here to read Previous parts of this story
അൽപ്പം വൈകിയെങ്കിലും എല്ലാ പ്രിയ വായനക്കാർക്കും എന്റെ പുതുവത്സരാശംസകൾ നേരുന്നു , കഴിഞ്ഞ പാർട്ട് പോലെ ഉദ്ദേശിച്ച സന്ദർഭത്തിൽ ഈ പാർട്ടും എത്തിക്കാൻ കഴിഞ്ഞില്ല .എങ്കിലും എല്ലാവരും ഇത് വരെ പിന്തുണ അത് പോലെ തന്നെ ഇനിയും തുടരും എന്ന വിശ്വാസത്തോടെ മുന്നോട്ടു പോകുന്നു …ഒരിക്കൽ കൂടി എല്ലാവർക്കും സന്തോഷം നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു , ഒന്ന് കൂടി ഈ കഥ മനസികോല്ലാസത്തിനു വേണ്ടിയുള്ള ഫാന്റസി മാത്രമാണ് ….അതിനെ ഒരിക്കലും ജീവിതത്തിൽ പകർത്താൻ ശ്രമിക്കരുത് …ഇഷ്ടമായാൽ ഒന്ന് ലൈക് ചെയ്യുക ,കമെൻറ് എഴുതുക ……അതാണ് കഥാകാരൻ എന്ന നിലയിൽ എനിക്ക് തരാനുള്ള നിങ്ങളുടെ പ്രതിഫലം …..നിങ്ങളുടെ സ്വന്തം സഞ്ജു സേന .
…………………………………………………………………………………………………………………………………………..
രണ്ടു പേര് സ്മിതയുമായി പിടിവലി നടത്തുകയാണ് ,നേരത്തെ വീഴുന്ന കണ്ടവൻ എഴുന്നേൽക്കാൻ വിഫല ശ്രമം നടത്തുന്നുണ്ട് ..ഞാൻ അടുത്തെത്തിയതും ഒരുത്തൻ എനിക്ക് നേരെ തിരിഞ്ഞു , മരക്കഷ്ണം കൃത്യമായി അവന്റെ കഴുത്തിൽ തന്നെ കൊണ്ടു ,വെട്ടിയിട്ട പോലെ അവൻ നിലത്തേക്ക് വീഴുന്നത് കണ്ട രണ്ടാമൻ ഒന്ന് പതറിയ പോലെ തോന്നി .ആ ഒറ്റ നിമിഷം അവൻ അരയിൽ നിന്നെന്തോ എടുക്കാൻ തുനിഞ്ഞതാണ് ,സ്മിതയുടെ കാലു അവന്റെ മർമ്മം നോക്കി ഉയർന്നു .ഒരു ഞെരക്കത്തോടെ അവിടം പൊത്തി അവൻ കുനിഞ്ഞു നിൽക്കെ സ്മിതയുടെ കയ്യും പിടിച്ചു ഞാൻ തിരിച്ചോടി …..ഒരു പത്തു മീറ്റർ ……പാഞ്ഞു വരുന്ന ഒരു വാഹനത്തിത്തിൽ നിന്നുള്ള വെളിച്ചം ഞങ്ങളിൽ പതിച്ചു …
”അതാടാ ..അവള് തന്നെ …”
അതിൽ നിന്നാരുടേയോ ആക്രോശം കേൾക്കാം ,വരുന്നത് ശത്രു തന്നെ …എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളിരുവരും പകച്ചു നിൽക്കെ ആ വെളിച്ചം അടുത്തേക്ക് കുതിച്ചെത്തി കൊണ്ടിരുന്നു ,,
ഏദൻതോട്ടത്തിന്റെ കാവൽക്കാരൻ – 9 .
പാഞ്ഞു വരുന്ന വാഹനത്തിന്റെ ഹെഡ്‍ലൈറ്റ് വെളിച്ചത്തിൽ ചുറ്റും ഒന്ന് നോക്കി ,ഒരു വശത്തു നല്ല താഴ്ചയാണ് ,മറുവശം റബ്ബർതോട്ടമാണ് ,ഓടാമെന്നു വിചാരിച്ചാലും കുന്നാണ് ,മാത്രമല്ല കമ്പിവേലിയും .ചിന്തിക്കാൻ സമയമില്ല ,എന്തെങ്കിലും ചെയ്തേ പറ്റു .
വേഗം വാ ,,
ആദ്യം സ്മിത, അവർ കുറച്ചു കഷ്ട്ടപ്പെട്ടു ആ കമ്പിവേലി നൂണ്ടു കയറാൻ ,കയ്യിലിരുന്ന വടി കൊണ്ട് തിക്കിക്കൊടുത്തു കുറച്ചു ഗ്യാപ് ഉണ്ടാക്കി കൊടുത്തു ,സാരിയും ബ്ലൗസുമെല്ലാം കമ്പിയിൽ കൊളുത്തി കീറിയെന്നു തോന്നി ..അവർ കടന്നതോടെ ഞാനും അതിലൂടെ നൂണ്ടു അപ്പുറത്തേക്ക് കയറി ..ഒരു സ്‌കോർപ്പിയോ ആണ് ,ടയർ നിലത്തുരയുന്ന ശബ്ദം കേൾക്കാം ,ഭാഗ്യത്തിന് അതിൽ നിന്ന് ചാടിയിറങ്ങിയ നേരെ വീണു കിടക്കുന്നവരുടെ അടുത്തേക്കാണ് ഓടിയത് .