Black Dahlia 6 [Parvathi]

Posted by

 

“മടുപ്പ് അല്ല നന്ദു…. അഡിക്ഷൻ….എനിക്കെന്ത് ഇഷ്ടാണെന്ന് അറിയോ…..”

ചുടുകാറ്റുപോലെ അവളുടെ ചോദ്യം നന്ദുവിന്റെ കാതിൽ പതിഞ്ഞു….വേദനയുടെ ഇടയിലും നന്ദുവിന് ശരീരത്തിൽ കുളിരനുഭവപ്പെട്ടു…cami ടോപ്പും ഷോർട്സും ആയിരുന്നു പ്രിയയുടെ വേഷം…  ചേർന്നു കിടന്നത് കാരണം അവളുടെ മാറിടങ്ങളുടെ മാർദവവും അതിന്റെ ചൂടും ഹരിനന്ദന്റെ നെഞ്ചിന് താഴെയായി പതിഞ്ഞു…കഴുത്ത് ഇറങ്ങിയ cami ടോപ്പിൽ വ്യക്തമായി കാണാൻ കഴിയുന്ന പ്രിയയുടെ സ്തനവിടവിലേക്ക് കണ്ണുകൾ എത്തിയതും നന്ദു അവളിൽ നിന്നും അകന്നുമാറി നിവർന്നു കിടന്നു….ദേവപ്രിയ കടന്നുകയറുമ്പോലെ എന്തുകൊണ്ടോ ചില പരിധികളെ ഭേദിക്കാൻ നന്ദുവിന് ഭയമായിരുന്നു

 

“പ്രിയക്ക് എന്നെ വിശ്വാസമാണോ?….”

 

 

“എന്റെ നന്ദൂനെ എനിക്ക് വിശ്വാസമാണല്ലോ”

പ്രിയ എഴുന്നേറ്റ് ഹെഡ്ബോർഡിൽ ചാരിയിരുന്നു….

 

 

 

“ആ ഡെസ്കിൽ എഴുതിയതും ചിത്രം വരച്ചതുമെല്ലാം മിത്രയാണ്….”

നന്ദു പറഞ്ഞതും പ്രിയ അക്ഷരാർത്ഥത്തിൽ ഞെട്ടി…

 

“മിത്രയോ…. അതെങ്ങനെ നിനക്കറിയാം….”

 

 

 

“ഞാനിന്ന് കൊറിഡോറിൽവച്ച് അവളെ കണ്ടു”

 

 

 

 

“ആരെ മിത്രയെയോ….”…

വിശ്വസിക്കാൻ കഴിയാതെ പ്രിയ എടുത്തുചോദിച്ചു….

 

 

“അതെ…..കണ്ടത് അവളുടെ ആത്മാവിനെയാണോ എനിക്ക് തോന്നിയതാണോ ഒന്നും അറിയില്ല…… എന്റെ ഊഹം ശരിയാണെങ്കിൽ അവളിന്ന് ജീവനോടെ ഇല്ല പ്രിയ….”

 

അവൻ പറയുന്നത് തള്ളണോ കൊള്ളണോ എന്നറിയാതെ പ്രിയ കുഴങ്ങി….

Leave a Reply

Your email address will not be published. Required fields are marked *