Black Dahlia 6 [Parvathi]

Posted by

പ്രിയയുടെ ശബ്ദം നേർത്തു….ഉള്ളിൽ നന്ദുവിന്റെ രൂപം തെളിഞ്ഞു… അവൾക്കാ നിമിഷം അവനെ കാണാൻ തോന്നി….എപ്പോഴൊക്കെ നന്ദുവിനെ ആലോചിക്കുമോ അപ്പോഴെല്ലാം ഉള്ളിലൊരു അഫക്ഷൻ നുരഞ്ഞുകുത്തിവരും….അവനോടുള്ള തീവ്രമായ ആഗ്രഹം പലപ്പോഴും ഉള്ളിലെ വേലികൾ തകർക്കുന്നത് പ്രിയ ശ്രദ്ധിക്കാറുണ്ട്

 

 

 

 

“ഇന്നലെ എനിക്ക് തോന്നിയിരുന്നു…. അല്ലാതെ വെറുതെ ഒരാൾ ഇങ്ങനെ വയലന്റ് ആവില്ലല്ലോ….”വിഹാൻ എന്തോ ചിന്തിച്ചുകൊണ്ട് പറഞ്ഞു…

 

 

“ഇന്നലെ അവരെ തല്ലിയതും സാറിനെ അടിച്ചതും ഒന്നും നന്ദു അല്ല….”

ചെമ്പക മരങ്ങളിലൊന്നിൽ ചാരി നിന്നുകൊണ്ട് പ്രിയ പറഞ്ഞു….

 

 

“ഏഹ്… എന്താ മനസ്സിലായില്ല….”

 

 

 

“നന്ദു പാവമാണ്….പതിഞ്ഞ സംസാരം,… എല്ലാറ്റിനോടും പേടി….ഇമോഷണലി ഭയങ്കര സെൻസിറ്റീവ് ആയ, പ്രശ്നങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന ഒരാൾ അങ്ങനെ പെരുമാറുമെന്ന് സാറിന് തോന്നുന്നുണ്ടോ”

 

 

“ഇയാളെന്താ പറഞ്ഞു വരുന്നത്?….”

 

 

 

 

“നന്ദുവിന്റെ ഉള്ളിൽ Dissociative Identity Disorder എന്നുപറയുന്ന ഒരു സൈക്യാട്രിക് രോഗമുണ്ട്…. ഇന്നലെ ഞാനും സാറും ഒക്കെ കണ്ടത് നന്ദുവിനെ അല്ല…. അവന്റെ ഉള്ളിലെ മറ്റൊരു ഐഡന്റിറ്റിയെയാണ്….. പേരില്ലാത്ത മറ്റൊരു സ്വത്വം….I call him the Eidolon”

 

മറ്റൊന്നും പറയാനില്ലാതെ, യാത്രപോലും ചോദിക്കാതെ പ്രിയ കോളേജ് മുറ്റത്തേക്ക് തിരിഞ്ഞുനടന്നു…. കണ്ണിൽ നിന്നും മറയുന്നതുവരെ വിഹാൻ അവളെ നോക്കി നിന്നു….

Leave a Reply

Your email address will not be published. Required fields are marked *