“ഞാൻ പേടിച്ചുപോയി….”നന്ദുവിന്റെ ചുണ്ടുകൾ വിതുമ്പുന്നതുപോലെ വിറച്ചു…
“എന്നിട്ടോ…..”.. പ്രിയ അവന്റെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങാൻ ശ്രമിച്ചു…. കൃഷ്ണമണിക്കുള്ളിൽ ഇടയ്ക്കിടെ സ്ഥിരതയില്ലാതെ ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്ന പ്യൂപ്പിളിലേക്ക് അവൾ ശ്രദ്ധ കേന്ദ്രീകരിച്ചു…
“എന്റെ ഷർട്ട് വലിച്ചുകീറി….പാന്റ് അഴിക്കാൻ പോയപ്പോ ഞാൻ കരഞ്ഞു… പിന്നെ…. പിന്നെ കാഴ്ച മങ്ങി, ഞാൻ എല്ലാം കാണുന്നുണ്ടായിരുന്നു… അവരെ തല്ലിയതും, ആ ചേട്ടനെ കടിച്ചതും…”
നന്ദു കരഞ്ഞു തുടങ്ങിയതും പ്രിയ അവനെ ചേർത്തു പിടിച്ചു…. നന്ദന് ശരീരത്തിൽ പലയിടത്തും വേദന അനുഭവപ്പെട്ടു….മാംസം ചതഞ്ഞ വേദന…. എല്ലുകൾ നുറുങ്ങുന്നതുപോലെ…. എങ്കിലും ദേവപ്രിയയുടെ ശരീരത്തിന്റെ ചൂടിൽ നന്ദു കണ്ണുകൾ അടച്ചു….
“കാശിനാഥനും അവന്റെ കൂടെയുള്ള രണ്ടുമൂന്നുപേരും ചേർന്ന് നിന്നെ വാഷ്രൂമിലേക്ക് തള്ളി കയറ്റുന്നതൊക്കെ കോറിഡോറിലെ cctv യിൽ പതിഞ്ഞിട്ടുണ്ട്”
പ്രിയ പറയുന്നതെല്ലാം കുഞ്ഞൊരു മൂളലോടെ നന്ദു കേട്ടുകിടന്നു….
“അവന്മാർക്ക് ഒരു മാസം സസ്പെൻഷൻ…എനിക്കും നിനക്കും ടു വീക്ക് സസ്പെൻഷൻ…..അങ്ങനെ പോയി മൂന്നാമത്തെ ദിവസം സസ്പെൻഷൻ വാങ്ങിയിട്ടുണ്ട്”
പ്രിയ നെടുവീർപ്പോടെ പറഞ്ഞു…നന്ദു ദയനീയ ഭാവത്തോടെ അവൾക്കുനേരെ മുഖം ഉയർത്തി….താൻ കാരണം പ്രിയക്ക് എന്നും പ്രശ്നങ്ങളെ ഉണ്ടായിട്ടുള്ളൂ….
“നിനക്കെന്നെ മടുക്കുന്നില്ലേ പ്രിയ….”നന്ദു വേദനയോടെ ചോദിച്ചതും പ്രിയ ചിരിച്ചു…