.
.
‘നന്ദു അപകടത്തിലാകുമ്പോഴെല്ലാം ആ EIDOLON പുറത്തുവരും….ഭീഷണിയായി മുന്നിൽ നിൽക്കുന്നത് വന്മരമാണെങ്കിൽപ്പോലും അതിനെ മുചൂടും നശിപിക്കാതെ അവൻ അടങ്ങില്ല…. മുന്നിലെ വാഹനങ്ങൾ ഓവർറ്റേക്ക് ചെയ്ത് മുന്നോട്ട് പായുന്നതിനിടയിൽ പ്രിയ ഓർത്തു….
മരതണലുള്ള തിരക്ക് ഒഴിഞ്ഞ ഒരിടത്ത് വണ്ടി ഒതുക്കി പ്രിയ ഫോൺ കൈയിലെടുത്തു…. Bcom സെക്കന്റ് ബാച്ചിലെ പെൺകുട്ടി നൽകിയ നമ്പറിലേക്ക് വിളിച്ചുനോക്കി…. അപ്പുറം കാൾ കണക്ട് ആകാതെ വന്നതും പ്രിയ ഒന്നുകൂടെ വിളിച്ചു… ഇത്തവണ ഒറ്റ റിങ്ങിൽ അപ്പുറം ആരോ കാൾ എടുത്തു….
“ഹെലോ….”ഫോണിലൂടെ ഒരു പുരുഷന്റെ ശബ്ദം കേട്ടതും പ്രിയയുടെ കണ്ണുകൾ സംശയത്തോടെ കൂർത്തു
“ഹെലോ…ഇത് ദിവ്യയുടെ നമ്പർ അല്ലെ”
“ദിവ്യ എന്റെ മോളാ….ഇതാരാ സംസാരിക്കുന്നത്…”
“ദിവ്യയുടെ കൂട്ടുകാരിയാ…..പേര് ദേവപ്രിയ…..”
തലയിൽ നിന്നും ഹെൽമെറ്റ് ഊരിയെടുത്തുകൊണ്ട് പ്രിയ പറഞ്ഞു…..
“അങ്ങനെ പേരുള്ള ഒരു കൂട്ടുകാരി ഉള്ളതായിട്ട് അവളിതുവരെ പറഞ്ഞിട്ടില്ലല്ലോ…..”
അപ്പുറം അയാളുടെ സംസാരത്തിന്റെ സ്വരം മാറുന്നത് പ്രിയ അറിഞ്ഞു…. വല്ലാതെ ശ്രദ്ധകലർത്തുന്നതുപോലെ
“അങ്കിൾ ദിവ്യയോട് ഒന്ന് ചോദിച്ചുനോക്ക്… അപ്പൊ അറിയാല്ലോ….”
“അവളിവിടെ ഇല്ല…. വരുമ്പൊ വിളിക്കാൻ പറയാം….”
പെട്ടെന്ന് മറുഭാഗം കാൾ കട്ട് ആയതും പ്രിയ സംശയത്തോടെ മൊബൈലിലേക്ക് നോക്കി…. അവൾ whatsapp തുറന്ന് “achan❤️” എന്ന് സേവ് ചെയ്തിരുന്ന ചാറ്റിലേക്ക് ദിവ്യയുടെ നമ്പർ അയച്ചു കൊടുത്തു…