വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

Posted by

തന്‍റെ അടുത്തെത്തിയ കാലുകള്‍ നിന്നു. ഒരു കൈ അവളുടെ തോളില്‍ വന്ന് തൊട്ടു……ചിന്നു….. ഒരു സ്ത്രി ശബ്ദത്തിലുള്ള വിളിയും പിറകില്‍ നിന്ന് കേട്ടു….. ആദ്യമായാണ് അവിടെയെത്തിട്ട് ഒരാള്‍ ആ പേര് വിളിക്കുന്നത്…. അവള്‍ കേള്‍ക്കാന്‍ കൊതിച്ച ആള്‍ തന്നെ ഒഴുവാക്കി പോയിരിക്കുന്നു….

ചിന്നു ആരാണെന്നറിയാന്‍ തിരിഞ്ഞുനോക്കി…..

മിഥുനേച്ചി…. ആ മുഖം കണ്ട് ചിന്നുവിന്‍റെ ചുണ്ടുകള്‍ മന്ത്രിച്ചു….

ചിന്നു…. ഇങ്ങനെ കരയല്ലേ….. മിഥുന പറഞ്ഞു…

ചേച്ചി….. എന്‍റെ കണ്ണേട്ടന്‍…. എന്നെ….. ചിന്നുവിന് പറഞ്ഞുമുഴുവിപ്പിക്കാന്‍ സാധിച്ചില്ല….

ദേ… ഇങ്ങനെ കരഞ്ഞാല്‍ വാതിലിക്കല്‍ നില്‍ക്കുന്ന അവന്‍ അങ്ങ് പോകും…. പിന്നെ എന്നെ കൊണ്ടുപോയില്ല എന്ന് പറഞ്ഞു കരയരുത്…. മിഥുന ചിരിയോടെ പറഞ്ഞു….
ചിന്നു അത് കേട്ട് സംശയത്തോടെ വാതിലിലേക്ക് പാളി നോക്കി. വാതിലിക്കല്‍ ചുമരും ചാരി പുഞ്ചിരിക്കുന്ന നില്‍ക്കുന്ന കണ്ണേട്ടനെ കണ്ട് അവളുടെ കണ്ണുകള്‍ വിടര്‍ന്നു….

കണ്ണേട്ടാ…. ചിന്നു അവശേഷിക്കുന്ന കണ്ണുനീര്‍ കുടെ തുടച്ച് മാറ്റി കണ്ണനെ വിളിച്ചു….
കണ്ണന്‍ തന്‍റെ രണ്ടു കൈകളും നീട്ടി ചിന്നുവിനെ തന്നിലേക്ക് വരുവാനായി മാടി വിളിച്ചു. അത് അറിയണ്ട താമസം ചിന്നു എണിറ്റ് വാതിലിനടുത്തേക്ക് ഓടി…. തളര്‍ന്ന ശരീരത്തിലേക്ക് എവിടെ നിന്നോ ഊര്‍ജ്ജം വന്ന പോലെ….

ചിന്നു കണ്ണനടുത്തേക്ക് എത്തി…. കണ്ണന്‍ രണ്ടടി മുന്നോട്ട് നിന്ന് അവളിലേക്ക് അടുത്തു…. ഓടി വന്ന ചിന്നു കണ്ണന്‍റെ നെഞ്ചിലേക്ക് മുഖം പൊത്തി…. കണ്ണന്‍ അവളെ ഇരു കൈകളാലും പുണര്‍ന്നു.

സോറി…. കണ്ണേട്ടാ….. ഞാന്‍ അറിയാന്‍ വൈകി പോയി…. കണ്ണന്‍റെ ഹൃദയതാളത്തിനൊത്ത് ചിന്നു പറഞ്ഞു….

ചിന്നു….. കണ്ണന്‍ ചിന്നുവിന്‍റെ തോളില്‍ തട്ടി വിളിച്ചു…. രണ്ടു വര്‍ഷത്തിന് ശേഷം ആ വിളി ആ നാവുകളില്‍ നിന്ന് കേട്ടപ്പോള്‍ ആനന്ദം കൊണ്ട് കണ്ണ് നിറഞ്ഞു. അത് ആ ഷര്‍ട്ടിലേക്ക് പടര്‍ന്നു പിടിച്ചു….

ചിന്നു…. ഡി പെണ്ണേ….. കരയല്ലേടീ….. കണ്ണന്‍ വീണ്ടും അവളെ തഴുകി വിളിച്ച് പറഞ്ഞു…

നിന്നെ വെറുക്കാനോ വേലക്കാരിയാക്കനോ എനിക്ക് പറ്റില്ല…. കാരണം ഞാന്‍ എന്നിലെറെ സ്നേഹിച്ചവരില്‍ എനിക്ക് ഇങ്ങനെ പിടിക്കാന്‍ നീ മാത്രമേ ഈ ലോകത്ത് ഉള്ളു… കണ്ണന്‍ ചിന്നുവിന്‍റെ മുടികളെ തഴുകി പറഞ്ഞു.

എന്തിനാ കണ്ണേട്ടാ… എന്തിനാ… എന്നെ ഒഴുവാക്കാതെ വീണ്ടും ഇങ്ങനെ ചേര്‍ത്ത് പിടിച്ചത്…. ഞാന്‍ കാരണം കണ്ണേട്ടന്‍ ഒരുപാട് അനുവിച്ചില്ലേ…. പിന്നെ എന്തിനാ എന്നെ വീണ്ടും….. ചിന്നും കണ്ണനെ കെട്ടിപിടിച്ച് ചോദിച്ചു.

കണ്ണന്‍ അവളുടെ മുഖം പിടിച്ച് ഉയര്‍ത്തി എന്നിട്ട് മറുപടി നല്‍കി….

നീ ഞാന്‍ ഉപേക്ഷിച്ചെന്ന് പറഞ്ഞ് വല്ല കടുംകൈ ചെയ്താ പിന്നെ എനിക്കാരാ ഉള്ളത്… രണ്ടുവര്‍ഷം ഞാന്‍ പിന്നെ എന്തിനാ കാത്തിരുന്നത്….. അങ്ങിനെ നിന്നെ വെറുത്ത് ഉപേക്ഷിക്കാനാണെങ്കില്‍ എന്തിനാ വീണ്ടും ഞാന്‍ നിന്‍റെ മുന്നില്‍ വന്നത്….. ഇനി എനിക്ക് സ്വന്തമെന്ന് പറയാന്‍ നിന്‍റെ മനസ് മാത്രമേ ഉള്ളു… അതെങ്കിലും ഞാന്‍ സ്വന്തമാക്കിക്കൊട്ടെ….

Leave a Reply

Your email address will not be published. Required fields are marked *