വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

Posted by

എനിക്ക് വേറെയാരോടും ചോദിക്കാനില്ലാ…. ഞാന്‍ കണ്ണേട്ടന്‍റെ ഒപ്പം പോകട്ടെ…. ചിന്നു ലക്ഷ്മിയോട് ചോദിച്ചു….

ചെല്ല്….. നീ അവന്‍റെ കുടെയുണ്ടാവണം…. ഇനിയെന്നും…. അവന് നീ മാത്രമേ ഉള്ളു ഇപ്പോ….. ലക്ഷ്മി പറഞ്ഞു….

ശരിയമ്മേ…… ഞാനിനി എന്നും കുടെയുണ്ടാവും…..

പെട്ടെന്ന് പുമുഖത്ത് നിന്ന് ഒരു അടിയുടെ ശബ്ദവും നിലവിളിയും കേട്ടു. അതോടെ ചിന്നുവും ലക്ഷ്മിയും പൂമുഖത്തേക്ക് നടന്നു….

പൂമുഖത്തേക്ക് കയറി ചെന്ന ചിന്നു കാണുന്നത്. പൂമുഖത്തെ പടികളില്‍ മലര്‍ന്ന് കിടക്കുന്ന അനിരുദ്ധും അവന്‍റെ നെഞ്ചിന് മുകളില്‍ കാലെടുത്ത് വെച്ചിരിക്കുന്ന കണ്ണനെയുമാണ്….

ചിന്നു അനിരുദ്ധിനെ നോക്കി…. ആ രൂപം കണ്ടാല്‍ ആര്‍ക്കായാലും സഹാനുഭൂതി തോന്നും…. വന്നപ്പോ എന്ത് ചന്തമായിരുന്നു….. ഇപ്പോ കിടക്കണ കടപ്പ് കണ്ടാ….
അനിക്കുട്ടാ…. രാഘവന്‍ അവര്‍ക്ക് നേരെ ഓടി അടുത്തു. നേറെ ചെന്ന് കണ്ണന്‍റെ കോളറിന് കയറി പിടിച്ചു….

ഡാ…. നീ എന്‍റെ മകനെ….. രാഘവന്‍ അലറി വിളിച്ചു.

കണ്ണന്‍ രാഘവന്‍റെ കൈ ബലം പ്രയോഗിച്ച് അടര്‍ത്തി മാറ്റി. പിന്നെ അയാളുടെ കവളത്തേക്ക് ഒന്ന് അഞ്ഞടിച്ചു. അടി കൊണ്ട് റിലേ വരും മുമ്പേ കണ്ണന്‍റെ കാല് അയാളുടെ വെള്ള ഖദറിന്‍റെ നെഞ്ചിന്‍റെ ഭാഗത്ത് പതിച്ചു.

ആ…. എന്ന നാദത്തോടെ രാഘവന്‍ പിറകിലെ പുന്തോട്ടത്തിന്‍റെ സിമന്‍റ് തിണ്ണമേല്‍ ചെന്നിടിച്ചു വിണു….

കണ്ണന്‍ വീണ്ടും പടിയില്‍ വേദനകൊണ്ട് പുളയുന്ന അനിരുദ്ധിന്‍റെ നെഞ്ചിലേക്ക് കാല് എടുത്ത് വെച്ച് അവനോടായി കൈ ചുണ്ടി പറഞ്ഞു.

നിന്നോട് അന്നെ ഞാന്‍ പറഞ്ഞതാണ് എന്‍റെയോ ഇവളുടെയോ വഴിയെ വരരുതെന്ന്….. നീ കേട്ടില്ല…. അതിന്‍റെ പ്രതിഫലമാണ് നീ ഇപ്പോ അനുവഭിക്കുന്നത്. മോന്‍റെ നട്ടെല്ല് ഞാന്‍ തകര്‍ത്തിട്ടുണ്ട്…. ഇനി മറ്റൊരാളുടെ സഹായമില്ലാതെ നിനക്ക് എണിറ്റ് നില്‍ക്കാന്‍ കഴിയില്ല…. നിയെന്താ വിചാരിച്ചത് എന്‍റെ ബൈക്കിന് നേരെ വാന്‍ ഓടിച്ച് കയറ്റുമ്പോ ഓടിക്കുന്ന ആളെ ഞാന്‍ കാണില്ല എന്നോ….. അന്നെ ഞാന്‍ ഓങ്ങി വെച്ചതാണ് ഇത്…. പിന്നെ നിന്‍റെ തന്തയ്ക്കുള്ള പണി കുടെ റെഡിയാക്കനുണ്ടായിരുന്നു. അതിനായി ഒരു വേട്ടക്കാരനെ പോലെ ഞാന്‍ കാത്തിരുന്നു…..

ഡാ…. നിനക്ക് മന്ത്രി രാഘവനെ അറിയില്ല…. ഒരു മന്ത്രിയെ തോട്ട നിന്നെ പോലീസ് വെറുതെ വെക്കില്ല…. ശേഖരാ പോലിസിനെ വിളിക്കടാ…. രാഘവന്‍ നിലത്ത് കിടന്ന് അലറി….
അതുകേട്ട് ശേഖരന്‍ ഫോണ്‍ ഓണാക്കാന്‍ തുനിഞ്ഞതും കണ്ണന്‍ അനിരുദ്ധിനെ വിട്ട് രാഘവനടുത്തേക്ക് നടന്നു. കുടെ ശേഖരനെ നോക്കി പറഞ്ഞു..

വേണ്ട ശേഖരാ…. നീ വിളിച്ച് ബുദ്ധിമുട്ടെണ്ട…. പോലിസിനെ ഞാന്‍ തന്നെ വിളിച്ചിട്ടുണ്ട്…. എനിക്ക് വേണ്ടിയല്ല അവര്‍ വരുന്നത്…. ഇവന് വേണ്ടിയാ…. രാഘവനെ ചുണ്ടി കണ്ണന്‍ പറഞ്ഞു….. കണ്ണന്‍ പിന്നെ രാഘവനെ നോക്കി…..

മന്ത്രി രാഘവന്‍…. ത്ഫൂ….. പേരിന് മുന്നില്‍ നെറ്റിപട്ടം പോലെ നീ കൊണ്ടുനടന്ന ആ മന്ത്രിസ്ഥാനം ഉണ്ടല്ലോ…. അത് കുറച്ച് മുമ്പ് നിനക്ക് നഷ്ടപ്പെട്ടു രാഘവാ….. കണ്ണന്‍ ഒന്നു പറഞ്ഞു നിര്‍ത്തി. അത് കേട്ട് രാഘവന്‍ ഒന്ന് ഞെട്ടി. കണ്ണന്‍ തുടര്‍ന്നു….

ആറുകൊല്ലം മുമ്പ് നീയെന്‍റെ അച്ഛന്‍റെ കാലുപിടിച്ച് തടഞ്ഞുവെച്ച പഴയ കുംഭകോണം കേസിന്‍റെ ഫയല്‍ നിനക്ക് ഓര്‍മ്മയുണ്ടോ….. നീയെന്താ വിചാരിച്ചേ ഒരു വാടകകൊലയാളിയെ വെച്ച് എന്‍റെ അച്ഛനെയും അമ്മയെയും അങ്ങ് തട്ടിയാല്‍ ആ തെളിവ് അങ്ങ് നശിച്ചുപോകുമെന്നോ….. ഓടി വരുന്ന വാനില്‍ നിന്ന് നിന്‍റെ പുന്നാര മോന്‍റെ മുഖം എനിക്ക് കണ്ടെടുക്കാമെങ്കില്‍ നിര്‍ത്തിയിട്ട കാറിലേക്ക് ലോറി ഇടിച്ച് കേറ്റി ഡ്രൈവിംങ് സീറ്റില്‍ നിന്ന് ഇറങ്ങി ഓടിയ ഗുണ്ട വാസുവിനെ ഞാന്‍ കണ്ടിട്ടുണ്ടാവില്ലേ….

Leave a Reply

Your email address will not be published. Required fields are marked *