വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

Posted by

എന്നാ വാ…. ഞാന്‍ കൊണ്ടാക്കി വരാം…. നമ്മുക്ക് ചെറിയച്ഛനോടും ചെറിയമ്മയോടും പറഞ്ഞിട്ട് ഇറങ്ങാം…..

അങ്ങനെ ചിന്നുവും കണ്ണനും ചെറിയച്ഛനോടും ചെറിയമ്മയോടും കിങ്ങിണിമോളോടും മറ്റും യാത്ര പറഞ്ഞ് തിരിച്ചിറങ്ങി. ഇപ്രാവിശ്യം കണ്ണന്‍റെ പഴയ കാറിലാണ് തിരിച്ചത്.

ആരാ കണ്ണേട്ടാ മിഥുനേച്ചിയുടെ ചെറുക്കന്‍…. കാറില്‍ യാത്ര തുടങ്ങിയപ്പോ ചിന്നു ചോദിച്ചു.

അത് ഞാന്‍ വഴിയെ പരിചയപ്പെടുത്തി തരാം…. നീ കണ്ടിട്ടുള്ള ആളാണ്. നേരിട്ട് കാണുമ്പോ എല്ലാം അറിയാം….

ഇനി എന്തിനാ സസ്പെന്‍സ്….. ചിന്നു ചോദിച്ചു….

അത് ഒരു രസമല്ലേ…. നീ കുറച്ചുടെ കാത്തിരിക്ക്…..

ഹും…. അല്ലാ എന്ന എന്നെ വൈഷ്ണവത്തിലേക്ക് കൊണ്ടുപോകുന്നത്…..

ഞാന്‍ പറഞ്ഞില്ലേ…. വില്ലന്‍മാര്‍ നിന്‍റെ വീട്ടില്‍ ഒത്തുകുടന്ന അന്ന് ഞാന്‍ നിന്നെ വിട്ടില്‍ വന്ന് കൊണ്ടുപോകാം…. നീ അതിനായി തയ്യാറായി ഇരുന്നോ…..

ഹാ…. ഈശ്വരാ…. അവന്‍മാര്‍ നാളെ തന്നെ വരണേ… ചിന്നു പ്രാര്‍ത്ഥിച്ചു….

അങ്ങനെ മിണ്ടിയും പറഞ്ഞ് രാവിലെ പിക്ക് ചെയ്ത ബസ് സ്റ്റോപ്പിലെത്തിയപ്പോ കാര്‍ നിന്നു.

എന്താ ഇവിടെ നിര്‍ത്തിയേ…. ചിന്നു ചോദിച്ചു….

നീ വന്ന പോലെ പോയ മതി…. നമ്മള്‍ വീണ്ടും ഒന്നിച്ച കാര്യം ആരും അറിയണ്ട….

ഹാ…. എന്നാല്‍ ഞാന്‍ വിളിക്കാം…. ചിന്നു കാറിന് പുറത്തേക്ക് ഇറങ്ങി…. പെട്ടെന്ന് എന്തോ ചിന്തിച്ച പോലെ തിരിച്ച് അവിടെ തന്നെ ഇരുന്നു.

ഹ്മ്….. കണ്ണന്‍ എന്തുപറ്റിയെന്ന് അറിയാന്‍ മൂളി…..

വിളിക്കാന്‍ കണ്ണേട്ടന്‍റെ പുതിയ നമ്പര്‍ എന്‍റെ കൈയിലില്ല…..

ഓ… നീ ഇത്രയും കാലം സി.ഇ.ഒ യെ വിളിച്ച നമ്പര്‍ ഇല്ലേ…. അതെന്‍റെ നമ്പറാ…..

ങേ…. ആണോ….. എന്നിട്ട് ഇതുവരെ…..

നീ വിളിക്കുമ്പോ മാത്രം ചെറിയച്ഛന്‍റെ കൈയില്‍ എത്തിക്കും…. നിന്‍റെ വാട്സപ്പ് സ്റ്റാറ്റസ് കാണാന്‍ വേണ്ടി ഞാന്‍ ഒപ്പിച്ച പണിയാ…. നമ്മളെ ഓര്‍ക്കുന്നുണ്ടോ എന്നറിയണ്ടേ….. കണ്ണന്‍ ചിരിയോടെ പറഞ്ഞു…..

അപ്പോ ഒളിച്ചും പാത്തും എന്‍റെ പിന്നാലെ ഉണ്ടായിരുന്നു അല്ലേ…. ചിന്നു ചോദിച്ചു….

പിന്നെ, അങ്ങനെ ഒഴുവാക്കി പോവാന്‍ പറ്റുമോ…. കണ്ണന്‍ ചിരിയോടെ ചോദിച്ചു…..

അയ്യടാ…. മോന്‍ ഇപ്പോ പോ… എന്നിട്ട് വില്ലന്‍മാരെ കാണാന്‍ വാ….. ചിന്നു കാറില്‍ നിന്നിറങ്ങികൊണ്ട് പറഞ്ഞു.

ഹാ….. ശരി….

ചിന്നു അവളുടെ വിട്ടിലേക്കുള്ള വഴിയെ നടന്നു. ഇടയ്ക്ക് തിരിഞ്ഞ് നോക്കും ആ കാര്‍ അവിടെ തന്നെ കിടപ്പുണ്ടാവും…. കണ്‍വെട്ടത്ത് നിന്ന് മറയും വരെ അത് അവിടെ തുടര്‍ന്നു…..

വീട്ടില്‍ കയറുമ്പോ പൂമുഖത്ത് ശേഖരന്‍ ഉണ്ടായിരുന്നു…. ചിന്നു ഒന്നുമറിയാത്ത ഭാവത്തില്‍ കയറി ചെന്നു.

നീ കൊച്ചിയില്‍ പോയി ഇത്ര പെട്ടെന്ന് എത്തിയോ…. ശേഖരന്‍ ചോദിച്ചു…

ഹാ…. പോയി…. വേണ്ടപ്പെട്ടവരെ കണ്ടു, തിരിച്ചുപോന്നു…. ആ മുഖത്തേക്ക് നോക്കാതെ ചിന്നു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *