വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

Posted by

വേണമായിരുന്നു. അതിനായി ഒരാഴ്ച കഴിഞ്ഞ് കാല്‍ ഏകദേശം ഭേദമായപ്പോള്‍ ഞാനൊരു ട്രീപ്പിന് പോയി…… മൂന്നോ നാലോ ആഴ്ച ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക്…. ആ യാത്രയില്‍ മനസിനെ ചില കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാനും ചില പുതിയ സംശയങ്ങള്‍ ഉണ്ടാക്കാനും തന്‍റെ ഭാഗത്ത് നിന്ന് ചിന്തിക്കാന്‍ സാധിച്ചു. വന്ന് എല്ലാ പ്രശ്നവും തീര്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു.

അങ്ങനെയിരിക്കെയാണ് ചെറിയച്ഛന്‍ അമേരിക്കയില്‍ നിന്ന് നാട്ടിലെത്തുന്ന കാര്യം ഞാനാറിഞ്ഞത്. അവര്‍ നാട്ടിലെത്തുന്ന അന്ന് ഞാനും ട്രീപ്പ് നീര്‍ത്തി സന്തോഷത്തോടെ നാട്ടിലെത്തി. പക്ഷേ ആ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല…. അതിനിടയില്‍ എന്‍റെ അച്ഛനും അമ്മയും…… കണ്ണന്‍ പറഞ്ഞു നിര്‍ത്തി റോഡിലേക്ക് നോക്കി ഡ്രൈവിംങ് ശ്രദ്ധ നല്‍കി….

കണ്ണേട്ടാ…. അച്ഛനും അമ്മയ്ക്കും എന്താ സംഭവിച്ചത്…. ചിന്നു വീണ്ടും ചോദിച്ചു. അതിന് കണ്ണന്‍ കുറച്ച് നേരം മറുപടി പറയാതെ ഇരുന്നപ്പോള്‍ ചിന്നുവിന് ചോദിക്കണ്ടായിരുന്നു എന്നായി…. അല്‍പനേരത്തെ നിശബ്ദദയ്ക്ക് ഒടുവില്‍ കണ്ണന്‍ പറഞ്ഞു തുടങ്ങി….

അന്ന് നാട്ടില്‍ എന്നെ തേടി മറ്റൊരു സര്‍പ്രൈസ് ഉണ്ടായിരുന്നു. കിങ്ങിണി. ഇനി മക്കളുണ്ടാവില്ല എന്ന ഉറപ്പായാതിനാല്‍ ചെറിയച്ഛനും ചെറിയമ്മയും കുട്ടിയെ ദത്തെടുത്തു.

അവരുടെ വീട്ടില്‍ അതിന്‍റെ ഒരാഘോഷത്തിലായിരുന്നു ഞങ്ങള്‍. കിങ്ങിണി അവള്‍ വന്നതിന്‍റെ എല്ലാ സന്തോഷവും ചെറിയമ്മയ്ക്കും ചെറിയച്ഛനുമുണ്ടായിരുന്നു. അതു കണ്ട് ഞങ്ങളും സന്തോഷിച്ചു.

അന്ന് വൈകീട്ട് തിരിച്ച് വൈഷ്ണവത്തിലേക്ക് പോകും വഴിയാണ് അച്ഛനും അമ്മയും എന്നോട് ഓരോ കാര്യങ്ങള്‍ വീതം പറയുന്നത്. എന്‍റെ ജീവിതത്തില്‍ ഞാന്‍ എടുക്കേണ്ട രണ്ടു തീരുമാനങ്ങള്‍.

അച്ഛന്‍റെ ബിസിനസ്സ് വലുതാക്കാന്‍ നോക്കാതെ സ്വന്തമായി ബിസിനസ് തുടങ്ങി അത് അച്ഛന്‍റെ ബിസിനസിനെക്കാള്‍ വലിയ രീതിയിലാക്കാനായിരുന്നു അച്ഛന്‍റെ നിര്‍ദ്ദേശം. അതിനുവേണ്ട എല്ലാ ക്യാപിറ്റല്‍ ഇന്‍വേസ്റ്റമെന്‍റും അച്ഛന്‍ തരാമെന്നും പറഞ്ഞു അതും ഒരു ലോണ്‍ പോലെ…. അച്ഛന്‍ എന്നെ പോരാട്ടത്തിനായക്കുകയായിരുന്നു. സ്വന്തം ജീവിതത്തില്‍ സ്വയം വളര്‍ന്ന് പന്തലിക്കാന്‍……

അമ്മ പറഞ്ഞത് എന്‍റെ ദാമ്പത്യവുമായി ബന്ധപ്പെട്ടതായിരുന്നു. പ്രശ്നങ്ങളെല്ലാം പറഞ്ഞ് തീര്‍ത്ത് തന്നെ തിരിച്ച് വൈഷ്ണവത്തിലേക്കു കൊണ്ടുവരാന്‍. അതിന് പിറ്റേന്ന് തന്നെ തയ്യാറാവനും പറഞ്ഞു. അമ്മയ്ക്ക് തന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നു. ഒരു പക്ഷേ എന്നെക്കാള്‍… കണ്ണന്‍ ഒന്ന് പറഞ്ഞു നിര്‍ത്തി…. ചിന്നുവിനെ നോക്കി. ചിന്നുവിന്‍റെ കണ്ണുകള്‍ നിറയുന്നതായി അറിഞ്ഞു…. കണ്ണന്‍ ബാക്കി കുടെ പറഞ്ഞു.
അങ്ങിനെ ബാക്കി കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടു വരുമ്പോഴാണ് രാത്രി ഭക്ഷണത്തിന്‍റെ കാര്യം അമ്മ പറയുന്നത്. വൈഷ്ണവത്തില്‍ എത്തി ഉണ്ടാക്കാന്‍ വയ്യാത്തത് കൊണ്ട് പാഴ്സല്‍ വാങ്ങാം എന്ന് എല്ലാവരും തീരുമാനിച്ചു.

അതിനായി അടുത്ത് കണ്ട ഫോട്ടലിന് മുന്നിലെ റോഡ് സൈഡില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഞാന്‍ ഒറ്റയ്ക്ക് പാഴ്സല്‍ വാങ്ങാന്‍ പോയി. തിരിച്ച് വരുന്ന വഴിയാണ് എവിടെ നിന്നോ പഞ്ഞ് വന്ന ഒരു ലോറി ഞങ്ങളുടെ കാറിനെ മുന്നിലേക്ക് ഇടിച്ച് കയറ്റി…. എനിക്ക് എന്തെങ്കിലും ചെയ്യും മുമ്പോ എന്‍റെ കണ്‍മുന്നില്‍ വെച്ച് അച്ഛനും അമ്മയും…… കണ്ണന്‍റെ കണ്ണില്‍ വെള്ളം നിറഞ്ഞു. റോഡിലേക്കുള്ള കാഴ്ച മങ്ങും പോലെ അത് അവിടെ വര്‍ദ്ധിച്ചു വന്നു. പിന്നെ സൈഡിലുടെ കവിളിലേക്ക് ഓലിച്ചിറങ്ങി.
ചിന്നു കണ്ണന്‍റെ കവിളില്‍ തലോടി കണ്ണുനീര്‍ തുടച്ചു. അപ്രതിക്ഷിതമായി അവളുടെ കൈ വന്നതില്‍ കണ്ണനൊന്ന് ഞെട്ടി. ചിന്നു അവനെ നോക്കി അരുതെന്ന ഭാവത്തില്‍ തലയാട്ടി…. കണ്ണന്‍ സ്വയം കണ്ണു തുടച്ച് പറഞ്ഞ് തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *