വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

Posted by

ഇനി കണ്ണേട്ടന്‍ പറ…. ഞാന്‍ ജീവിക്കണോ മരിക്കണോ എന്ന്….. കണ്ണേട്ടന്‍ എന്ത് പറഞ്ഞാലും ഞാന്‍ അത് അനുസരിക്കും…. കാരണം എനിക്കിനി അനുവാദം ചോദിക്കാന്‍ വേറെയാരുമില്ല….. ചിന്നു ഇറനണിഞ്ഞ കണ്ണുകളാന്‍ കണ്ണന്‍റെ മുഖത്തേക്ക് നോക്കി….

ഗ്രിഷ്മ….. നിന്നോടെനിക്ക് ദേഷ്യമുണ്ടായിരുന്നു. പക്ഷേ നിന്നെ വെറുക്കാനെനിക്ക് സാധിക്കുകയില്ല. ഒരിക്കല്‍ അത്രയ്ക്ക് ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു. പക്ഷേ ഇന്ന് നിന്നെയല്ല ഒരു പെണ്‍കുട്ടിയെയും സ്നേഹിക്കാനോ സ്വന്തമാക്കനോ ഉള്ള പണമോ കരുത്തോ എനിക്കില്ല…. ഞാന്‍ ഇന്ന് വെറുമൊരു സാധാരണക്കാരാണ്…. അതുകൊണ്ട് ഗ്രിഷ്മ ഇതെല്ലാം മറന്ന് നല്ലൊരാളെ വിവാഹം കഴിച്ച് സുഖമായി ജീവിക്കുക…. ഞാന്‍ പോവുകയാണ്….. കണ്ണന്‍ ചിന്നുവിനെ നോക്കി പറഞ്ഞു.

ഞാന്‍ കണ്ണേട്ടനെ സ്നേഹിച്ചതോ ഇഷ്ടപ്പെട്ടിരുന്നതോ പണമോ മറ്റൊന്നും കണ്ടല്ല… കണ്ണേട്ടന്‍ വിളിക്കുകയാണെങ്കില്‍ എതു നരകത്തിലേക്കായാലും വരാന്‍ ഞാന്‍ തയ്യാറാണ്…. എന്നെ ഉപേക്ഷിക്കല്ലേ കണ്ണേട്ടാ…. അന്നത്തെ കാര്യങ്ങളെല്ലാം എന്‍റെ പ്രായത്തിന്‍റെ പക്വത കുറവായി കണ്ട് എന്നോട് ക്ഷമിച്ചുടെ….. ചിന്നു കൈ കുപ്പികൊണ്ട് കണ്ണനോട് ചോദിച്ചു….

ഇല്ല…. ഗ്രിഷ്മ…. നിന്നെയല്ല ആരെയും ഈ അവസ്ഥയില്‍ ഞാന്‍ കുടെ കുട്ടുകയില്ല…. അന്ന് അങ്ങനെയൊന്നും സംഭവിച്ചിരുന്നില്ല എങ്കില്‍ ഇന്നും എന്‍റെ കുടെ നീയുണ്ടാവുമായിരുന്നു. പക്ഷേ ഇന്ന് ഞാന്‍ തനിച്ചാണ്… ഇനി അങ്ങനെയാവുകയും ചെയ്യും…. കണ്ണന്‍ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു….

അന്ന് നടന്നതൊക്കെ ഞാന്‍ മനസിലാക്കി…. പക്ഷേ അതിന് എനിക്ക് കുറെ സമയം വേണ്ടി വന്നു….. ഇനിയും കണ്ണേട്ടനില്ലാതെ എനിക്ക് പറ്റുന്നില്ല കണ്ണേട്ടാ…. കണ്ണേട്ടന് ഒരു കുറവും വരുത്താതെ ഒരു വേലക്കാരിയായെങ്ങിലും ഞാന്‍ കുടെ നിന്നൊള്ളാം എന്നാലും എന്നെ വിട്ട് പോവല്ലേ കണ്ണേട്ടാ…. അന്ന് അങ്ങനെയൊക്കെ സംവിച്ചതിന് ഞാന്‍ മാപ്പ് ചോദിക്കുകയാണ്…. അല്ലാതെ എനിക്ക് വേറെയൊന്നും ചെയ്യാന്‍ പറ്റില്ല…. വേണേമെങ്കില്‍ ഞാന്‍ ഈ കാലു പിടിച്ച് മാപ്പ് പറയാം….

ഇത്രയും പറഞ്ഞ് ചിന്നു മുട്ടിലിരുന്നു കണ്ണന്‍റെ കാലുകളിലേക്ക് കൈ എത്തിച്ചു…. പക്ഷേ അപ്പോഴെക്കും കണ്ണന്‍ മുന്നടി പിറകിലേക്ക് മാറിയിരുന്നു…. ഇപ്പോള്‍ ചിന്നുവിന് എത്തിപ്പിടിക്കാവുന്നതിനും ദൂരത്തെത്തിയിരുന്നു ആ കാലുകള്‍…. കണ്ണന്‍റെ ആ പ്രവൃത്തി കുടെയായപ്പോഴെക്കും ചിന്നുവിന്‍റെ ചിന്നുവിന്‍റെ കരച്ചില്‍ ഉച്ചത്തിലായി…. ആ ക്യാമ്പിനില്‍ അവളുടെ ശബ്ദം പ്രതിധ്വനിച്ചു… ഇത്രയും പറഞ്ഞിട്ടും കണ്ണേട്ടന് തന്നെ വിശ്വാസമില്ലെന്നറിഞ്ഞപ്പോള്‍ ചിന്നുവിന്‍റെ ഹൃദയം നിന്നുപോകുന്നത് പോലെ തോന്നി.
അവള്‍ നോക്കിയിരുന്ന കണ്ണന്‍റെ കാലുകള്‍ അവളുടെ മുന്നില്‍ നിന്ന് മാറി പോകുന്നത് അവള്‍ അറിഞ്ഞു.

കണ്ണേട്ടാ…. എന്നെ വിട്ടുപോവാല്ലേ…. കണ്ണേട്ടാ….. എന്നെ ഉപേക്ഷിക്കല്ലേ….. ചിന്നു ആ കാലുകളെ നോക്കി വിളിച്ചുകൂവി….

പക്ഷേ ആ കാലുകള്‍ അകന്നുപോകുന്നത് അവള്‍ അറിഞ്ഞു…. വിഷമം കൂടി വന്നപ്പോള്‍ മുട്ടിലിക്കുന്ന ചിന്നു കൈകള്‍ മുഖത്ത് പൊത്തി പൊട്ടികരഞ്ഞു… ആ കരച്ചിലിനിടയില്‍ കണ്ണേട്ടാ എന്ന് ഇടയ്ക്ക് കയറി വരുന്നുണ്ടായിരുന്നു…..

കണ്ണന്‍റെ കാലടികള്‍ ഡോറിനടുത്തേക്ക് നടന്നകലുന്നത് ചിന്നുവറിഞ്ഞു. ക്യാമ്പിന്‍റെ വാതില്‍ വലിച്ച് തുറക്കുന്നതും. അതുവരെ കേട്ട കാലടി ശബ്ദം കേള്‍ക്കാതെയാവുകയും ചെയ്തു. പിന്നെ വാതില്‍ പതിയെ അടയുന്ന ശബ്ദമാണ് അവള്‍ കേട്ടത്…..

ഇനി എന്തെന്നറിയതെ ചിന്നു അവിടെയിരുന്നു…. അവളുടെ എങ്ങി എങ്ങിയുള്ള കരച്ചില്‍ മാത്രം അവിടെ കേട്ടു…. പെട്ടെന്ന് വേറെ വെറേയൊരു കാലാടികള്‍ അവള്‍ക്ക് നേരെ വരുന്നതായി ചിന്നു അറിഞ്ഞു. പക്ഷേ അവള്‍ക്ക് അത് ശ്രദ്ധിക്കാന്‍ മനസ് വന്നില്ല….

Leave a Reply

Your email address will not be published. Required fields are marked *