വൈഷ്ണവം 13 [ഖല്‍ബിന്‍റെ പോരാളി][Climax]

Posted by

പലരും അത് പരിഗണിക്കാന്‍ കഴിയാതെ പലരും അതിന് മുഖം കൊണ്ട് എതിര്‍പ്പ് കാണിച്ചെങ്കിലും ആരും അത് ഗൗനിച്ചില്ല. അതിഥികളോട് സംസാരിച്ചിരുന്ന നന്ദകുമാര്‍ കണ്ണന്‍റെയും ചിന്നുവിന്‍റെയും അടുത്തേക്ക് വന്ന് ചേര്‍ന്നു….

അപ്പോഴാണ് ഹാളിനടുത്തുള്ള റൂമിന്‍റെ വാതില്‍ തുറന്ന് മിഥുനയും കിങ്ങിണിയും പുറത്തേക്ക് വന്നത്. പിറന്നാള്‍ക്കാരി ഗംഭീരമായി തന്നെ ഒരുങ്ങിയിരുന്നു. പുതിയ വയലറ്റ് കളര്‍ ഉടുപ്പും കഴുത്തിലെ വെള്ളിമാലയും അവളുടെ സ്വരസിദ്ധമായ നുണകുഴി കാട്ടിയുള്ള പുഞ്ചിരിയും ആരെയും ആകര്‍ഷിക്കുന്ന ഒന്നായിരുന്നു….

പുറത്തിറങ്ങിയ കിങ്ങിണി കണ്ണനടുത്തേക്ക് വന്നു. കണ്ണന്‍ അവളെ വാരിയെടുത്തു. എല്ലാവരും അവര്‍ കൊണ്ടുവന്ന സമ്മാനങ്ങള്‍ അവളെ എല്‍പിച്ചു…. കണ്ണന്‍റെ കൈയിലിരുന്ന് അവളതെല്ലാം ഒരു പാല്‍ചിരിയോടെ വാങ്ങി. വാങ്ങിയതെല്ലാം അവളുടെ അമ്മയെ എല്‍പിച്ചു…. വസുന്ധര എല്ലാം വാങ്ങി ഒതുക്കി വെച്ചു. മിഥുനയും ചെറിയമ്മയുടെ കുടെ കൂടി. എല്ലാവരും സമ്മാനം കൊടുത്തശേഷം കേക്ക് കൊണ്ടുവന്ന് മുന്നിലെ അലങ്കരിച്ച ടീപോയില്‍ വെച്ചു.

കേക്ക് കണ്ടതോടെ കിങ്ങിണിയുടെ ശ്രദ്ധ അങ്ങോട്ടായി….

കണ്ണേട്ടാ…. ദേ കേക്ക്….. കിങ്ങിണി പറഞ്ഞു….

കണ്ടേടി…. നിനക്ക് തരും…. നീ അടങ്ങി ഇരിക്ക്…. കണ്ണന്‍ അവളോട് പറഞ്ഞു.

എങ്കിലും അവള്‍ കേക്കിനെ കൊതിയോടെ നോക്കിയിരുന്നു. നന്ദകുമാര്‍ അപ്പോഴേക്കും എല്ലാവരുടെയും മുന്നിലേക്ക് വന്നു… എന്നിട്ട് വിരുന്നുകാരുടെ മുഖത്തേക്ക് നോക്കി അവരെ അഭിസംബേധന ചെയ്തു….

ഡിയര്‍ ഫാമലി മെമ്പേര്‍സ് ആന്‍റ് ഫ്രെണ്ടസ്, ആദ്യ ഇന്ന് ഈ മൂഹുര്‍ത്തതില്‍ ഇവിടെയെത്തിയ നിങ്ങള്‍ക്കെല്ലാം എന്‍റെയും കുടുബത്തിന്‍റെയും നന്ദി രേഖപ്പെടുത്തുന്നു. ഇന്ന് നിങ്ങളോട് മറ്റു ചില കാര്യങ്ങള്‍ കുടെ പറയാനുണ്ട്…. ആദ്യത്തേത് നിങ്ങളിത്രേയും കാലം എന്‍റെതേന്ന് വിചാരിച്ച വി.ജി ഗ്രൂപ്പ് ഇനി മുതല്‍ എന്‍റെ ഗോപേട്ടന്‍റെ മകന്‍ വൈഷ്ണവ് ആകും നോക്കി നടത്തുക. അത് അവന്‍റെ കമ്പനിയാണ്. ഇത്രയും കാലം അവന്‍റെ അച്ഛന്‍റെ സ്ഥാനത്ത് നിന്ന് ഞാന്‍ കുടെ നിന്നു എന്നു മാത്രം….. പിന്നെ രണ്ടാമത്തെ കാര്യം, അതും അവന്‍റെ കാര്യം തന്നെയാണ്. ചില സൗന്ദര്യപിണക്കങ്ങളാല്‍ പിരിഞ്ഞ അവനും ഗ്രിഷ്മയും പിണക്കം മാറി ഒന്നിക്കാന്‍ തിരുമാനിച്ചിരിക്കുകയാണ്. അടുത്ത ദിവസത്തില്‍ തന്നെ അവരുടെ കല്യാണം നടക്കുന്നതാണ്. ഇനി വൈഷ്ണവത്തില്‍ ആവരാവും ഉണ്ടാവുക…. നന്ദകുമാര്‍ കണ്ണനെയും ചിന്നുവിനെയും നോക്കി പറഞ്ഞു നിര്‍ത്തി….

ഈ കല്യാണം ന്ന് പറഞ്ഞ ന്താ കണ്ണേട്ടാ…. കിങ്ങിണി കണ്ണനോട് ചോദിച്ചു.

അവളുടെ ചോദ്യം കേട്ട് എന്ത് പറയണമെന്നറിയാതെ കണ്ണന്‍ ചിന്നുവിനെ നോക്കി. അവള്‍ വാ പൊത്തി ചിരി നിയന്ത്രിക്കുകയായിരുന്നു…. കണ്ണന്‍ അവളെയൊന്ന് കണ്ണുനുരുട്ടി കാണിച്ച് കിങ്ങിണിയോടായി പറഞ്ഞു….

അത് മോളെ, നമ്മുക്ക് കല്യാണം കഴിച്ചാലലേ കെട്ടിപിടിച്ച് കിടക്കാന്‍ പറ്റു…. മോളുന്‍റെ അച്ഛന്‍ അമ്മയെ കല്യാണം കഴിച്ചതുകൊണ്ടല്ലേ അവര്‍ കെട്ടിപിടിച്ച് കിടക്കുന്നത്….

അപ്പോ കണ്ണേട്ടന്‍ എന്നെ കെട്ടിപിടിച്ച് കിടക്കുന്നതോ….. നമ്മള്‍ കല്യാണം കഴിച്ചോ…. കിങ്ങിണി അടുത്ത സംശയവുമായി എത്തി…. ആ ചോദ്യത്തില്‍ കണ്ണനൊന്ന് പരുങ്ങി…. അതിനും ചിന്നു ഊരി ചിരിക്കുന്നത് അടുത്ത് നിന്ന് അവന്‍ അറിയുന്നുണ്ടായിരുന്നു….

മോളെ…. വല്യ കുട്ടിയായാല്‍ കെട്ടിപിടിച്ച് കിടക്കാന്‍ കല്യാണം കഴിക്കണം…. കിങ്ങിണിമോള് ചെറിയ കുട്ടിയല്ലേ…. അപ്പോ കുഴപ്പമില്ല…. കണ്ണന്‍ പറഞ്ഞൊപ്പിച്ചു… പിന്നെ ഒരു ദിര്‍ഘശ്വാസം വിട്ടു….

Leave a Reply

Your email address will not be published. Required fields are marked *