(വൈഷ്ണവം എന്ന എന്‍റെ ആദ്യത്തെ കഥയുടെ അവസാന ഭാഗമാണീത്. ഇതുവരെ ഈ കഥയില്‍ നിങ്ങള്‍ക്കുണ്ടായ എല്ലാ സംശയങ്ങളും ഈ ഭാഗത്തില്‍ ഉത്തരം കിട്ടുമെന്ന് വിശ്വസിക്കുന്നു. ഇല്ലെങ്കില്‍ ആ സംശയം കമന്‍റ് ചെയ്യുക. )
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆
വൈഷ്ണവം 13
Vaishnavam Part 13 | Author : Khalbinte Porali | Previous Part
◆ ━━━━━━━━ ◆ ❃ ◆━━━━━━━━◆
മെ ഐ കമീന്‍ മേഡം….. ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറുവാനുള്ള അനുവാദം ചോദിച്ചു….
യെസ് കമീന്‍…… ഉള്ളില്‍ നിന്ന് ഒരു സ്ത്രീ ശബ്ദം അനുവാദം തന്നു. ചിന്നു ചിരിച്ച മുഖത്തോടെ വാതില്‍ തുറന്നു.
പക്ഷേ…. ക്യാമ്പിനുള്ളിലെ ചെയറില്‍ ഇരിക്കുന്ന ആളുടെ മുഖം കണ്ട് ചിന്നു ഒന്ന് ഞെട്ടി….
മുഖത്തെ സന്തോഷം അത്ഭുതത്തിലേക്കും ഒരുപാട് സംശയത്തിലേക്കും വഴി തെളിയിച്ചു….
(തുടരുന്നു)
നീതു ചേച്ചി…. പണ്ട് കേളോജില്‍ പല തവണ കണ്ണേട്ടന്‍റെ ഒപ്പം കണ്ട മുഖം…. പക്ഷേ ഇവിടെ ഇങ്ങനെ കാണുമെന്ന് ചിന്നു ഒരിക്കലും പ്രതിക്ഷിച്ചില്ല. നീതു അവിടെ എന്തൊക്കെയോ ഫയല്‍ നോക്കുകയായിരുന്നു….
ആകാംഷ നിറഞ്ഞ മുഖത്തോട് കുടി ചിന്നു ക്യാമ്പിനുള്ളിലേക്ക് കയറി. നീതു ചിന്നുവിനോട് ഇരിക്കാന്‍ പറഞ്ഞു. ചിന്നു മേശയ്ക്ക് മുന്നിലുള്ള ചെയറില്‍ ഇരുന്നു….
നോക്കികൊണ്ടിരുന്നു ഫയല്‍ അടച്ച് ചിന്നുവിനെ നോക്കി നീതു ചോദിച്ചു….
എന്താ ഗ്രീഷ്മ…. എന്നെയിവിടെ പ്രതിക്ഷിച്ചില്ല അല്ലേ…..
ഇല്ല ചേച്ചി അല്ലാ മാഡം….. മാഡത്തിന്‍റെ അച്ഛന്‍ പോലീസിലാണെന്നല്ലേ പറഞ്ഞത്….
അപ്പോ നന്ദകുമാര്‍ സാര്‍…. ചിന്നു സംശയം ചോദിച്ചു….
എന്‍റെ അച്ഛന്‍ പോലീസില്‍ തന്നെയാണ്. ചിന്നുവിന്‍റെ നന്ദകുമാര്‍ സാര്‍ എന്‍റെ അമ്മയിയച്ഛനാണ്. എന്‍റെ വിഷ്ണുവേട്ടന്‍റെ പപ്പ… നീതു ചിരിയോടെ പറഞ്ഞു…
ഓഹോ…. ചിന്നു അശ്വാസത്തോടെ പറഞ്ഞു….
ചിന്നു പപ്പയെ കാണാന്‍ വന്നതാണ് അല്ലേ….. പപ്പ പറഞ്ഞിരുന്നു….
ചിന്നു അതെയെന്ന അര്‍ത്ഥത്തില്‍ തലയാട്ടി….