അവൻ ചോദിച്ചു.
“അതെ. നല്ലത് കിട്ടിയാൽ നല്ല വരുമാനം.
എവിടെയും നല്ല വില കിട്ടും.
മണം, മാർക്കറ്റ് ഡിമാൻഡ്, എക്സ്പോർട്ട് വാല്യൂ…എല്ലാം ഉണ്ട്.”
ജിനി ഇടയിൽ പറഞ്ഞു.
“Small size, premium attitude.”
“നീ എല്ലാറ്റിനും ഇങ്ങനെ സമ്മറി പറയണമെന്നില്ല,”
അന്നാമ്മ പറഞ്ഞു.
“അതാണല്ലോ മോഡേൺ കമ്മ്യൂണിക്കേഷൻ,”
ജിനി പുഞ്ചിരിയോടെ മറുപടി കൊടുത്തു.
അന്നാമ്മ വീണ്ടും ഫിലിപ്പിനെ നോക്കി.
ദോഷങ്ങളും കുറവല്ല.
“മഴ അധികം വന്നാലും പ്രശ്നാണ്.
മഴ കുറവായാലും പ്രശ്നമാണ്.
പുഴു പിടിക്കും. ഫങ്കസ് വരാം.
തണൽ ശരിയല്ലെങ്കിൽ വിളവ് കുറയും.
മണ്ണ് പോഷകമില്ലെങ്കിൽ കായ്ക്ക് ഭാരം വരില്ല.
കൂലി ചെലവും കൂടും.
നോക്കാൻ ആളില്ലെങ്കിൽ ഇത് പെട്ടെന്ന് താഴേക്ക് പോകും.”
ഫിലിപ്പ് പതുക്കെ പറഞ്ഞു:
“അപ്പോൾ ഇത് ഒരു ജോലി മാത്രമല്ലല്ലോ…”
“അല്ല മോനേ,”
അന്നാമ്മ പറഞ്ഞു.
“ഇത് മനുഷ്യരെ നോക്കുന്നതുപോലെയാണ്.
അതിനെ മനസ്സിലാക്കണം.
അതിന് സമയം കൊടുക്കണം.”
ആ വാക്കുകൾ കേട്ടപ്പോൾ ഫിലിപ്പിന്റെ കണ്ണുകളിൽ എന്തോ തടഞ്ഞു.
കുറച്ച് കൂടി അകത്തേക്ക് പോയപ്പോൾ വഴിയൊക്കെ അല്പം താഴോട്ടിറങ്ങുന്ന ഭാഗത്തേക്ക് തിരിഞ്ഞു.
മണ്ണിൽ വഴുക്കൽ ഉണ്ടായിരുന്നു.
ജിനി മുന്നോട്ട് നടക്കുന്നതിനിടെ പെട്ടെന്ന് ഒന്ന് ബാലൻസ് പോയി.
“ഓഹ്”
ഫിലിപ്പ് ഉടൻ കൈ നീട്ടി അവളുടെ കൈ പിടിച്ചു.
“സൂക്ഷിച്ച് നടക്ക്.”
ജിനി ബാലൻസ് പിടിച്ചു നിന്നു.
അവൾ ചെറുതായി ചിരിച്ചു.
“Thank you, mister reliable.”