ദൂരങ്ങളിലേക്ക് 6🍃[പട്ടം]

Posted by

“നിന്റെ മുഖം കണ്ടാൽ തന്നെ അറിയാം…നീ ഇപ്പോൾ വീട്ടുകാരനായി മാറി.”

 

ഫിലിപ്പ് ഒന്ന് അമ്പരന്നു.

“അതെന്താ?”

 

“അത് explain ചെയ്യേണ്ട കാര്യമല്ല,”

ജിനി പറഞ്ഞു.

“ആദ്യ ദിവസം വന്ന ആളിന്റെ മുഖം വേറെയായിരിക്കും. ഇപ്പോൾ ഉള്ളത് വേറെയാണ്.”

അവൾ തമാശക്ക് പറയുന്നതായിരുന്നു. പക്ഷേ സത്യം കൂടിയുണ്ടായിരുന്നു.

 

ഫിലിപ്പ് ഒരു നിമിഷം ഒന്നും പറഞ്ഞില്ല.

സാറ അവനെ നോക്കി. അവളുടെ കണ്ണുകളിൽ ആ വാക്കുകൾ കേട്ട് ഒരു നിശ്ശബ്ദമായ സന്തോഷം തെളിഞ്ഞു.

 

ജിനി പെട്ടെന്ന് കൈയടിച്ചു.

“ശരി. മതി emotional weather.

 

ചായ റെഡി. വാ രണ്ടാളും”

“നിനക്ക് അത് കൊണ്ടുവന്നൂടായിരുന്നോ?”

സാറ ചോദിച്ചു.

 

“ഞാൻ ഒരു ദൂതൻ മാത്രം.

Service charge extra,”

ജിനി പറഞ്ഞു.

 

അവിടെ പിന്നെ ചെറിയ ചിരിയായി.

 

 

വൈകുന്നേരം മഴവെള്ളം കുടിച്ച മണ്ണിന്റെ മണം വീണ്ടും കാറ്റിൽ കനത്തിരുന്നു. വരാന്തയിൽ നാലുപേരും ചായക്കായി ഇരുന്നു.

അന്നാമ്മ ചായയും പഴംപൊരിയും കൊണ്ട് വന്നു.

 

“ഏലക്ക ക്ലാസ്സ്‌ അറ്റൻഡ് ചെയ്ത വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ സ്നാക്ക്സ്,”

ജിനി പ്രഖ്യാപിച്ചു.

 

“നിനക്ക് അറ്റെൻഡൻസ് പോലും ഇല്ല,”

സാറ ഉടൻ പറഞ്ഞു.

 

“എനിക്ക് എന്റർടൈൻമെന്റ് അറ്റെൻഡൻസ്,”

ജിനി മറുപടി കൊടുത്തു.

 

അന്നാമ്മ ചിരിച്ചുകൊണ്ട് ഫിലിപ്പിന്റെ മുന്നിൽ കപ്പ് വെച്ചു.

“കുടിക്ക് മോനേ.”

 

ആ “മോനേ” എന്നൊരു വാക്ക് മാത്രം

ഇപ്പോൾ ഫിലിപ്പിന്റെ ഉള്ളിൽ

വേദനയല്ല, ഒരു ശാന്തമായ എന്തോ ഒന്നായി മാറിയിരുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *