ദൂരങ്ങളിലേക്ക് 6🍃[പട്ടം]

Posted by

 

 

“പരീക്ഷ എഴുതാൻ അല്ലേ ഞാൻ സ്കൂളിൽ പോകുന്നത്.”

ലൈഫ് മനസ്സിലാക്കാൻ വേറെ ട്രെയിനിങ് ആണ്,”

ജിനി പറഞ്ഞു.

 

 

ഫിലിപ്പ് റിയർവ്യൂ മിററിൽ അവളെ നോക്കി ചിരിച്ചു.

“നീ അപ്ഡേറ്റഡ് തന്നെയാണ്.”

 

 

“അങ്ങനെ ഒരാൾ സത്യം പറഞ്ഞു,”

ജിനി അഭിമാനത്തോടെ പറഞ്ഞു.

 

 

ഏലക്ക തോട്ടത്തിന്റെ അരികിലെത്തുമ്പോൾ വഴി കൂടുതൽ നനവായി. ചുറ്റും കട്ടിയുള്ള മരങ്ങൾ.

മുകളിലൂടെ വെളിച്ചം പൂർണ്ണമായി അകത്തേക്ക് കടക്കാതെ, പച്ചനിറം കലർന്ന ഒരു തണുത്ത നിഴൽ മാത്രം.

താഴെ മണ്ണിൽ വീണ ഇലകളുടെ കട്ടിയുള്ള പാളി.

 

ജീപ്പ് ഒരു തുറസ്സായ ഇടത്ത് നിർത്തി.

അന്നാമ്മ ആദ്യം ഇറങ്ങി.

ജിനിയും പിന്നെ ഇറങ്ങി.

ഫിലിപ്പും ഇറങ്ങി ചുറ്റും നോക്കി.

 

അവൻ ഇതുവരെ അടുത്ത് നിന്ന് ഏലക്ക കൃഷി കണ്ടിട്ടില്ലായിരുന്നു.

 

നനഞ്ഞ മണ്ണിനിടയിൽ കട്ടിയുള്ള പച്ചച്ചെടികൾ നിരന്നു നിന്നു.

അവയുടെ അടിഭാഗത്ത് കുനിഞ്ഞുനിൽക്കുന്ന തണ്ടുകൾക്കിടയിൽ ചെറുതായി തൂങ്ങിയിരിക്കുന്ന പച്ച ഏലക്കക്കായുകൾ.

 

 

“ഇതൊക്കെയാണ് ഏലക്ക,”

അന്നാമ്മ പറഞ്ഞു.

 

ഫിലിപ്പ് താഴ്ന്നു നോക്കി.

“ഞാൻ ഇതുവരെ ഇങ്ങനെ നേരിൽ കണ്ടിട്ടില്ല.”

“കാണാൻ നല്ല ഭംഗിയുണ്ട്,”

 

അന്നാമ്മ പറഞ്ഞു.

“പക്ഷേ വളർത്താൻ ക്ഷമ വേണം.”

 

ജിനി ഉടൻ ഇടയിൽ പറഞ്ഞു.

“Basically, pretty things are always high maintenance.”

 

ഫിലിപ്പ് ഒന്ന് ചിരിച്ചു.

“നീ ആളുകളെ കുറിച്ചാണോ ഇതിനെനെ കുറിച്ചാണോ പറയുന്നത്?”

 

ജിനി അവനെ നോക്കി കണ്ണ് ചിമ്മി.

Leave a Reply

Your email address will not be published. Required fields are marked *