ദൂരങ്ങളിലേക്ക് 6🍃[പട്ടം]

Posted by

 

“അത് നല്ലതല്ലേ?”

സാറ ചോദിച്ചു.

 

“നല്ലതാണ്,”

“പക്ഷേ…ചിലപ്പോൾ പേടിയാകും.”

 

സാറ ചോദിച്ചു.

“എന്തിന്?”

 

ഫിലിപ്പ് മറുപടി പറയുന്നതിന് മുൻപ്

ചെറുതായി ശ്വാസം വിട്ടു.

“ഇതൊക്കെ നഷ്ടപ്പെട്ടാൽ എങ്ങനെയിരിക്കുമെന്നു ചിന്ത വരുന്നു.”

 

ആ വാക്ക് കേട്ട നിമിഷം

സാറയുടെ മുഖത്തെ കളി അല്പം മാറി.

അവൾ അവനെ നേരെ നോക്കി.

“ഫിലിപ്പ്…”

 

അവൻ തല ഉയർത്തി.

 

സാറ കുറച്ച് നിമിഷം അവന്റെ കണ്ണുകളിൽ നോക്കി നിന്നു.

പിന്നെ വളരെ പതുക്കെ പറഞ്ഞു…

“എല്ലാം നഷ്ടമാകില്ല.”

 

അവൻ ഒന്നും പറഞ്ഞില്ല.

 

“ചില ആളുകൾ…ജീവിതത്തിൽ വന്നാൽ അവരെ തിരിച്ചു പഴയപോലെ പുറത്താക്കാൻ പറ്റില്ല.”

അവളുടെ ശബ്ദം സൗമ്യമായിരുന്നു.

 

പക്ഷേ ആ വാക്കുകൾ വളരെ ആഴത്തിൽ അവന്റെ ഉള്ളിലേക്ക് ചെന്നിറങ്ങി.

 

ഫിലിപ്പിന്റെ ഹൃദയം പതുക്കെ ശക്തിയായി മിടിച്ചു.

“നീ…ഇങ്ങനെ സീരിയസ് ആയി സംസാരിക്കുമ്പോൾ എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല,”

അവൻ ചെറുതായി ചിരിച്ചു പറഞ്ഞു.

 

സാറയും ചെറുതായി ചിരിച്ചു.

“അപ്പോ പറയണ്ട.”

 

 

അവിടെ ചില നിമിഷങ്ങൾ രണ്ടുപേരും ഒന്നും പറയാതെ ഇരുന്നു.

പിന്നെ ഫിലിപ്പ് തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് അവൾ സ്റ്റോർറൂമിൽ കൊടുത്ത ആ ചെറിയ വെള്ളി കുരിശ് എടുത്തു.

സാറ അത് കണ്ടതും അവളുടെ കണ്ണുകളിൽ ഒരു പ്രകാശം തെളിഞ്ഞു.

 

“കൈയിൽ തന്നെയാണോ വെച്ചേക്കുന്നേ?”

 

“മ്മ്…”

“നീ തന്നത് കളഞ്ഞു പോകുമോ എന്ന പേടിയുണ്ട്.”

അവൻ പറഞ്ഞു.

 

സാറ വളരെ ചെറുതായി ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *