*************
ലിഫ്റ്റ് മുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ, അക്കു പതുക്കെ അവളുടെ അരികിലേക്ക് നീങ്ങി… അവളുടെ തോളിലൂടെ കൈയ്യിട്ട് പതുക്കെ ചേർത്തുപിടിച്ച് ആ മുഖത്തേക്ക് മുഖമടുപ്പിച്ചതും, അച്ചു പെട്ടെന്ന് അവനെ തടഞ്ഞു…
”അക്കു… വേണ്ടടാ… ഇതിനകത്ത് സിസിടിവി ഉണ്ടെന്ന് നിനക്കറിയില്ലേ?” ഒരു കപട ഗൗരവത്തോടെ അവനെ ശകാരിച്ചുകൊണ്ട് അവൾ അവനെ തള്ളിമാറ്റി…
ലിഫ്റ്റിന്റെ മൂലയിലേക്ക് അല്പം മാറി നിൽക്കുമ്പോഴും അക്കുവിന്റെ നോട്ടം അവളുടെ മേലായിരുന്നു… കടൽ വെള്ളത്തിൽ നനഞ്ഞ കാരണം അവളുടെ വസ്ത്രങ്ങൾ ശരീരത്തോട് ഒട്ടിനിൽക്കുന്നുണ്ടായിരുന്നു…
ആ നനഞ്ഞ വസ്ത്രത്തിനുള്ളിലൂടെ തെളിഞ്ഞുനിൽക്കുന്ന തന്റെ ശരീരത്തിന്റെ വടിവുകളിലേക്ക് അക്കുവിന്റെ കണ്ണുകൾ ആർത്തിയോടെ പടരുന്നത് അച്ചുവും തിരിച്ചറിഞ്ഞിരുന്നു…
ആ നോട്ടം ‘തന്നെ’ പൊള്ളിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടും, അവനെ ഒന്ന് കൂടി കൊതിപ്പിക്കാനെന്നോണം അവൾ അറിയാത്ത ഭാവത്തിൽ മുടി ഒതുക്കിയും അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞും നിന്നുകൊണ്ടിരുന്നു…
ഓരോ തവണ അവൾ തിരിഞ്ഞു മറിയുമ്പോഴും തന്റെ ശരീരത്തിന്റെ ഉയർച്ചതാഴ്ചകൾ അവന്റെ കണ്ണുകളിൽ കൃത്യമായി ഉടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, അവൾ അവനെ നിശബ്ദമായി പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു…
ലിഫ്റ്റിനുള്ളിലെ ആ ചെറിയ ഇടത്തിൽ, വാക്കുകളില്ലാതെ തന്നെ സ്നേഹത്തിന്റെയും ആസക്തിയുടെയും ഒരു പുതിയ പടയോട്ടം നടക്കുകയായിരുന്നു…