ജീവിത സൗഭാഗ്യം 27 [മീനു]

Posted by

കുറച്ചു സമയത്തെ നിശ്ശബ്ദതക്ക് ശേഷം, സിദ്ധു തുടങ്ങി….

” നല്ല തിരക്ക് ആയിരുന്നു ജോ ഓഫീസിൽ, audit team ഉണ്ടായിരുന്നു. അതാ വരാൻ പറ്റാതിരുന്നത്, അല്ലാതെ ഞാൻ നിങ്ങളെ അവോയ്ഡ് ചെയ്തതൊന്നും അല്ല”

ശില്പ: നിങ്ങൾ എന്ന് പറയണ്ട, അവളെ മാത്രം പറഞ്ഞാൽ മതി.

ജോ: സിദ്ധു, നിൻ്റെ കൂട്ടുകാരിയുടെ അന്ത്യം എൻ്റെ കൈ കൊണ്ട് ആയിരിക്കും.

ശില്പ: ഉവ്വ…

ജോ: സിദ്ധു… സിദ്ധു നെ അല്ലു നു ഭയങ്കര പേടി ആണ് ഇപ്പൊ, എന്തൊക്കെ ആയിരുന്നു അന്നത്തെ പ്രകടനം? വല്യ ഡോൺ ആയിരുന്നു എന്ന് ആണ് അല്ലു പറഞ്ഞത്.

ശില്പ: അങ്ങനെ ആണ് എൻ്റെ സിദ്ധു.

ജോ: നീ കൂടുതൽ തുള്ളണ്ട, നിൻ്റെ വിശാൽ നിന്ന് വിറച്ചു എന്ന് ആണ് ഞാൻ അറിഞ്ഞത്.

ശില്പ: ഒരു കുഴപ്പവും ഇല്ല. അത് ആവശ്യം ആണ്.

ജോ: ഇവളോട് പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.

സിദ്ധു: ഏയ്.. ഒന്നും ഇല്ല ടോ, തൻ്റെ അലൻ്റെ കട യിലെ പ്രശനം തീർത്തു അത്രേ ഉള്ളു.

ജോ: ഗുണ്ടകളും പോലീസ് ഉം ഒക്കെ കൈയിൽ ആണല്ലേ.

സിദ്ധു: ജീവിച്ചു പോവണ്ടേ?

ജോ: ഓ… എളിമ… ഇവള് കുറെ പുകഴ്ത്തി പറഞ്ഞു സിദ്ധു നെ എന്നോട് നേരത്തെ, ഞാൻ അത് പഴയ ഫ്രണ്ട് നോടുള്ള ആരാധന മൂത്തു ഉള്ള തള്ള് ആണെന്നാ കരുതിയത്.

ശില്പ: പട്ടി തെണ്ടീ… ഞാൻ തള്ളിയത് ആണെന്ന് ആണ് അല്ലെ നീ വിചാരിച്ചത്.

ജോ: സത്യം ഡീ…

സിദ്ധു: ഏയ്… അത് കള, ഇനി അടുത്തത് തുടങ്ങേണ്ട, എനിക്ക് ചിരിക്കാൻ വയ്യ ഇനി.

ശില്പ: ഹ്മ്മ്… എന്തായാലും ആരാധകർ കൂടി സിദ്ധു നു അതോടു കൂടി.

ജോ: പോടീ… അതുകൊണ്ട് ഒന്നും അല്ല.

ശില്പ: എന്ത്?

Leave a Reply

Your email address will not be published. Required fields are marked *