ജീവിത സൗഭാഗ്യം 27 [മീനു]

Posted by

സിദ്ധു: അലൻ ആയിട്ട് വല്ല വഴക്കും ഉണ്ടായി കാണും, അതിൻ്റെ ആവും.

ശില്പ: പിന്നെ അലൻ ആയിട്ട് വഴക്ക് ഒന്നും അവള് മൈൻഡ് ചെയ്യില്ല. ഇത് ഞാൻ പറഞ്ഞത് തന്നെയാ. ഞാൻ അവസാനം ചോദിച്ചു നിൻ്റെ തല എവിടെ എങ്കിലും ഇടിച്ചോ എന്ന്. അപ്പോൾ എന്നെ തെറി വിളിച്ചിട്ട് പോയിട്ടുണ്ട്.

സിദ്ധു: പാവം.

ശില്പ: നീ നോക്കിക്കോ മോനെ. ഇത് നിനക്ക് ഉള്ള വട്ടു ആണ്.

സിദ്ധു: പോടീ…

ശില്പ: നീ എപ്പോ വരും?

സിദ്ധു: ഞാൻ വരാം, താമസിയാതെ.

ശില്പ: ഹ… നീ വാ… ഞാൻ അവളോട് പറയുന്നില്ല, എന്നെ തെറി വിളിച്ചിട്ട് പോയതല്ലേ, ഞാൻ ഒന്ന് ചൊറിയട്ടെ അവളെ.

സിദ്ധു: ഏയ്… ആ പാവത്തിനെ വിട്.

ശില്പ: അങ്ങനെ ഞാൻ വിടില്ല, നീ ഇപ്പൊ അവൾക്ക് വരുന്നുണ്ടന്നു പറഞ്ഞു മെസ്സേജ് ഇടരുത്, ഒന്ന് കൊരങ് കളിപ്പിക്കട്ടെ അവളെ.

സിദ്ധു: വിട് ഡീ.

ശില്പ: അങ്ങനെ ഇപ്പൊ വിടുന്നില്ല. നീ അവളോട് പറയരുത്, പറഞ്ഞാൽ തെണ്ടീ നിന്നെ ഞാൻ കൊല്ലും പറഞ്ഞേക്കാം.

സിദ്ധു: നീ എന്താന്നു വച്ചാൽ ചെയ്യൂ.

ശില്പ: ഞാൻ ചെല്ലട്ടെ… നീ വാ വേഗം.

സിദ്ധു: ഓക്കേ ഡീ.

ശില്പ ജോ ടെ അടുത്തേക്ക് ചെന്നു.

ശില്പ: ഡീ…

ജോ: എന്താ?

ശില്പ: നീ എന്താ ഒരു ചൊറിഞ്ഞ മൂഡ്?

ജോ: നിനക്ക് ഇപ്പൊ എന്താ വേണ്ടേ?

ശില്പ: നിനക്കു എന്താ പറ്റിയെ?

ജോ: എനിക്ക് ഒന്നും പറ്റിയില്ല, സിദ്ധു വന്നില്ലെങ്കിൽ നമ്മൾ വേറെ ആരെ കണ്ടു പിടിക്കും?

ശില്പ: അതിനു അവൻ വരില്ല എന്ന് പറഞ്ഞില്ലല്ലോ.

ജോ: ഓ… സിദ്ധു ൻ്റെ ഹൃദയം മാഡത്തിൻ്റെ കൈയിൽ ആണല്ലോ, ഞാൻ ഓർത്തില്ല സോറി.

ശില്പ: ആസ് ഹോൾ… ഞാൻ അതിനു ഇപ്പൊ എന്താ പറഞ്ഞത്?

Leave a Reply

Your email address will not be published. Required fields are marked *