സിദ്ധു: പിന്നെന്താ?
ശില്പ: ഡാ, ഞാൻ ഇവളോട് പറഞ്ഞതാ, നീ യും എന്ജോയ് ചെയ്യ് ലൈഫ് എന്ന്, അവൾക്ക് ഇഷ്ടം ഉണ്ടെങ്കിൽ. അത്രക്ക് സപ്പോർട്ട് ഞാൻ കൊടുത്തതാ. എനിക്ക് പിന്നെ അതിനോട് ഇതുവരെ അത്രക്ക് അങ്ങ് താല്പര്യം തോന്നിയിട്ടില്ല. അങ്ങനെ എനിക്ക് ആരോടെങ്കിലും തോന്നിയാൽ, ഞാൻ ചെയ്യും. ഞാൻ എന്തിനു ചെയ്യാതെ ഇരിക്കണം. എൻ്റെ ഇഷ്ടം അല്ലെ?
സിദ്ധു: അത്രേ ഉള്ളു.
ജോ: സിദ്ധു, അതിനു നിനക്ക് കുഴപ്പം ഇല്ല?
സിദ്ധു: എന്തിനു? അത് അവളുടെ ഇഷ്ടം അല്ലെ?
ശില്പ: ഇതിപ്പോ ഇവളുടെ പ്രശ്‍നം ഞാൻ പറയാം, നിന്നോട് ഇവൾക്ക് എന്തോ ഒരു അട്ട്രാക്ഷൻ തോന്നിയിട്ടുണ്ട്, അതിപ്പോ നിന്നോട് പറയാൻ പറ്റുന്നില്ല, അതിനിടക്ക് രണ്ടു ദിവസം നിന്നെ കണ്ടും ഇല്ല. സിദ്ധു നിനക്ക് അറിയുവോ? അന്ന് നീ വരും എന്ന് പറഞ്ഞില്ലേ, അന്ന് സാരി ഒക്കെ ഉടുത്തു ആണ് വന്നത്, ഇവൾ ഇന്ന് വരെ എന്തെങ്കിലും occassions നു അല്ലാതെ സാരി ഉടുത്ത് ഞാൻ കണ്ടിട്ടില്ല. എന്നിട്ട് എന്നോട് പറഞ്ഞു കുറെ നാൾ ആയി ഉടുക്കാതെ ഇരുന്നത് കൊണ്ട് ഉടുത്തത് ആണെന്ന്. ഇതൊക്കെ ഞാൻ എന്നെ നോട്ട് ചെയ്തു. എന്നിട്ട് ഇതെല്ലാം മനസ്സിൽ ഇട്ടോണ്ട് ആണ് ഇന്നത്തെ പൊട്ടിത്തെറിയും കരച്ചിലും.
സിദ്ധു ജോ യെ നോക്കി, ജോ കണ്ണടച്ച് പിടിച്ചു ചമ്മിയ ചിരി ചിരിച്ചു.
സിദ്ധു: ജോ….
ജോ സിദ്ധു ൻ്റെ മുഖത്തേക്ക് നോക്കിയില്ല.
ശില്പ: എന്നിട്ട് ഞാൻ ഇന്ന് നിന്നെ hug ചെയ്തപ്പോ അവളുടെ മുഖം മാറി. ഞാൻ ഇതൊക്കെ ശ്രദ്ധിച്ചു മോളെ…
സിദ്ധു: ജോ…
ജോ അനങ്ങിയില്ല….