ഓർമ്മകൾ പൂക്കുന്ന താഴ്വര [വെടിക്കെട്ട്‌]

Posted by

സ്‌കൂളിൽ പൊതുവെ കൂട്ടുകാരാരോരും ഇല്ലാതെ അന്തർമുഖനായി നടന്ന തനിക്ക് ശങ്കരനെക്കൂടി നഷ്ടപ്പെട്ടപ്പോൾ വല്ലാത്ത ഒരു ഏകാന്തത തോന്നി..
കൂട്ടുകാർ ആരോരുമില്ലാതെ അന്നവൻ ദിനവും സ്‌കൂളിൽ പോയി മടങ്ങി വന്നു..
ഓരോ ദിവസവും തിരികെ വരുമ്പോൾ നാളെ സ്‌കൂളിൽ പോകേണ്ടി വരരുതെ എന്ന് മാത്രമായിരുന്നു പ്രാർത്ഥന..
അങ്ങനെ എട്ടാം ക്ലാസിൽ ഓണപ്പരീക്ഷ വന്നു.. അതുവരെയും യു.പി സ്‌കൂളിൽ നല്ല രീതിയിൽ മാർക്ക് മേടിച്ച്‌ കൊണ്ടിരുന്ന അവൻ കണക്കിലും ഫിസിക്സിലും തോറ്റ് പോയി.. അത് തന്റെ വലിയ പരാജയമായി അവൻ കണക്കു കൂട്ടി..
പിന്നെ നടന്ന ക്ലാസ് ടെസ്റ്റുകളിലും പതിവായി പരാജയപ്പെടുന്നവരുടെ കൂട്ടത്തിൽ ഒരാളായി..

ഒരിക്കൽ കണക്ക് ടീച്ചറാണെന്നു തോന്നുന്നു.. ബോർഡിൽ അവരെഴുതി ഇട്ട കണക്ക് ചെയ്യാൻ തന്നോട് പറഞ്ഞു..
ആ കണക്ക് തനിക്ക് എന്താണെന്ന് പോലും അറിയില്ലായിരുന്നു..
ബോർഡിന് മുൻപിൽ പകച്ചു നിന്ന അവന്റെ കൈ വിറക്കാൻ തുടങ്ങി.. കൂടെ കൈയിലുണ്ടായിരുന്ന കമ്പികുട്ടന്‍.നെറ്റ്ചോക്ക് നിലത്ത് വീഴുകയും ചെയ്തു.. അവന്റെ വിറയൽ കണ്ടു ക്ലാസിൽ കൂട്ടച്ചിരി ഉയർന്നു..
കണക്ക് ടീച്ചർ അന്നേരം അവന്റെ പാന്റ് വലിച്ചു പിടിച്ച് ചന്തിക്ക് കനത്തിൽ ചൂരലു കൊണ്ട് രണ്ടടി അടിച്ചു..
അതോടെ പകച്ചു നിന്നിരുന്ന അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ ധാരയായി ഒഴുകാൻ തുടങ്ങി..
ക്ലാസിൽ വീണ്ടും കൂട്ടച്ചിരി പൊങ്ങി..
അവൻ നിറകണ്ണുകളോടെ, ക്ലാസിൽ ചിരിക്കാതെ ഇരിക്കുന്ന ഒരു മുഖത്തിനു വേണ്ടി തിരഞ്ഞു..
ചിരിക്കുന്ന ആ കൂട്ടത്തിനിടയിൽ പെണ്കുട്ടികളുടെ മൂന്നാം ബഞ്ചിലെ മുടി പിന്നിയിട്ട പെണ്കുട്ടി മാത്രം മുഖം താഴ്ത്തി ഇരിക്കുന്നത് അവൻ കണ്ടു..

അടികൊടുത്ത ശേഷം ടീച്ചർ അവനോട് ബഞ്ചിൽ കയറി നിന്നോളാൻ പറഞ്ഞു..
ബഞ്ചിൽ കയറി നിൽക്കുമ്പോഴും അവൻ ഇടംകണ്ണിട്ട് ആ പെണ്കുട്ടിയെ നോക്കി..
പക്ഷെ അവൾ അവനെ കണ്ടതേയില്ല..

അന്ന് വൈകുന്നേരം വീട്ടിലേക്ക് തിരികെ നടക്കാൻ നേരമാണ് പിന്നവൻ അവളെ കണ്ടത്.. സ്‌കൂളിൽ നിന്നും വീട്ടിലേക്ക് പോവണമെങ്കിൽ പാടത്തുകൂടി വരണം..

Leave a Reply

Your email address will not be published. Required fields are marked *