ഓർമ്മകൾ പൂക്കുന്ന താഴ്വര [വെടിക്കെട്ട്‌]

Posted by

ഓർമ്മകൾ പൂക്കുന്ന താഴ്വര

Ormakal pookkunna Thazvara Author : Vedikkettu

ചെന്നൈലേക്കുള്ള തിരക്ക് കുറവുള്ള രാത്രി വണ്ടിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ രാജീവന് വല്ലാത്ത നിരാശ തോന്നി..സാധാരണ ഇങ്ങനെ പതിവുള്ളതല്ല.. പക്ഷെ ഇന്നെന്തോ കൂടെ ആരും യാത്ര ചെയ്യാനില്ലെന്നത് വല്ലാതെ തന്നെ തളർത്തുന്നത് പോലെ അയാൾക്ക് തോന്നി..

ട്രെയിനിലെ ഒറ്റ സീറ്റിൽ വെറുതെ ഇരിക്കാൻ നേരം അയാൾ പുറത്തെ കാഴ്ച്ചകളിലേക്ക് തിരിഞ്ഞു.. ജനലിലൂടെ കംപാർട്ട്‌മെന്റിലേക്ക് അടിച്ചു കയറിയ തണുത്ത കാറ്റ് ഓർമ്മകളുടെ മറ്റേതോ കോണുകളിലേക്ക് അയാളെയും കൊണ്ടു പോയി..

ട്രെയിൻ യാത്രകൾ ജീവിതത്തിൽ ഒരുപാടുണ്ടായിട്ടുണ്ട്.. പക്ഷെ ഇത് അവയിൽ നിന്നെല്ലാം തികച്ചും വേറിട്ട് നിൽക്കുന്ന പോലെ രാജീവന് അനുഭവപ്പെട്ടു..

തന്റെ ജനനത്തിനും ഇന്നീ യാത്രയ്ക്കും ഇടയിൽ എത്ര യാത്രകൾ താൻ നടത്തിയിട്ടുണ്ടാവണം..??
അതിൽ ഒരുപാടെണ്ണം അവളോടൊപ്പമായിരുന്നു..

അവൾ എന്നു പറഞ്ഞാൽ രേണുക..
അവളെക്കുറിച്ചോർത്തപ്പോൾ ജനലിലൂടെ ഒഴുകി വരുന്ന കാറ്റിൽ തുളസിക്കതിരിന്റെയും നറു ചന്ദനത്തിന്റെയും ഗന്ധമുള്ളതായി അയാൾക്ക് തോന്നി…

എന്നായിരിക്കണം താൻ അവളെ ആദ്യം കണ്ടുമുട്ടിയത്..?? ഏതായാലും ഹൈസ്കൂളിലാണ്..
നാട്ടിൻ പുറത്തെ ആ കൊച്ച്‌ ഗ്രാമത്തിലെ യൂ.പി സ്‌കൂളിൽ നിന്ന് കുറച്ചകലെ ഉള്ള ഗവണ്മെന്റ് സ്‌കൂളിലേക്ക് പറിച്ച് നട്ടപ്പോൾ
പഴയ പല സൗഹൃദങ്ങളും നഷ്ടമാകുന്നതിലായിരുന്നു ആദ്യം
ദുഃഖം.. ആകെക്കൂടി ഉണ്ടായിരുന്ന സുഹൃത്ത് ശങ്കരനായിരുന്നു.. അവൻ ഏഴാം ക്ലാസ് കഴിഞ്ഞതോടെ അച്ഛന്റെ കൂടെ കുലത്തൊഴിലായ തെങ്ങു കയറ്റം ആരംഭിച്ചു..

Leave a Reply

Your email address will not be published. Required fields are marked *