ഓർമ്മകൾ പൂക്കുന്ന താഴ്വര [വെടിക്കെട്ട്‌]

Posted by

‘എന്താണ് ഡോക്ടർ.. എന്തെങ്കിലും പ്രശ്നമുണ്ടോ..’
‘പറയുന്നതിൽ വിഷമം തോന്നരുത്..
പക്ഷെ പറയാതിരിക്കാൻ കഴിയില്ല.. എന്റെ ജോലി ഇതായിപ്പോയില്ലേ..’
‘എന്തായാലും പറയു ഡോക്ടർ..’
‘ഇന്ന് നമ്മൾ നടത്തിയ സ്കാനിൽ അന്ധവാഹിനി കുഴലിൽ തീർത്തും abnormal ആയ ഒരു മുഴ കണ്ടെത്തിയിരുന്നു..
അത് എന്താണെന്ന് കണ്ടെത്താൻ വേണ്ടിയാണ് ഞാൻ നിങ്ങളോട് ബാക്കി ടെസ്റ്റുകൾ ചെയ്യാൻ പറഞ്ഞത്..
ബട്ട് ഈ റിപ്പോർട്ട് പറയും പ്രകാരം രേണുകയുടെ അന്ധവാഹിനി കുഴലിൽ ഒരു ട്യൂമർ ഗ്രോത്ത് ആണ് കാണുന്നത്..
Something beyond our control..
രേണുക കഴിവതും ഈ pregnancy അബോർട്ട് ചെയ്ത കളയുന്നതാവും ഉചിതം..
കാരണം അത് പിന്നെ അതിലും വലിയ കോംപ്ലിക്കേഷനിലേക്ക് കൊണ്ടെത്തിക്കാം..
കൂടാതെ നമ്മൾ ഈ ട്യൂമർ എടുത്തു കളഞ്ഞാലും രണ്ടാമത് അത് വീണ്ടും വരാനുള്ള ചാൻസും തള്ളിക്കളയാനാകില്ല..’

ഡോക്ടറുടെ വാക്കുകൾ തന്റെ സുബോധം കെടുത്തിയില്ലേ എന്നെ ഉള്ളൂ..
രേണു അപ്പോഴും ഒരു പകപകപ്പിലായൊരുന്നു..
‘ഡോക്ടർ , ഇനി എന്ത് ചെയ്യും..??’
അവളുടെ ചോദ്യത്തിന് താൻ അതുവരെയും കെട്ടിപ്പൊക്കിയ സ്വപ്നങ്ങൾ മുഴുവൻ നേരിപ്പൊടിൽ എരിയുന്നതിന്റെ വേദനയുണ്ടായിരുന്നു..

‘നാളെ തന്നെ abortion വേണ്ടി ഇവിടെ എത്തണം കൂട്ടത്തിൽ ആ ട്യൂമർ കൂടി എടുത്ത കളയാം നമുക്ക്..’

അത്രയും പറഞ്ഞ ശേഷം ഡോക്ടർ രേണുവിനോട് ഒന്ന് പുറത്തിറങ്ങാൻ പറഞ്ഞു..
എന്നിട്ട് തന്നോട് മാത്രമായി സംസാരിച്ചു തുടങ്ങി..
‘രാജീവന് നല്ല will power വേണ്ടുന്ന സമയമാണിത്..’
തന്റെ will power മുഴുവൻ പുറത്തിരിക്കുന്ന രേണുവാണെന്ന് അവരോട് വിളിച്ചു പറയണമെന്ന് അന്നേരം രാജീവന് തോന്നി..

‘രാജീവ് ഇത് എനിക്ക് നിങ്ങളോട് പറഞ്ഞേ മതിയാവൂ.. അല്ലെങ്കിൽ അത് എന്റെ ethicsനു എതിരായിരിക്കും.. രേണുവിന്റെ ആ ട്യൂമർ അതിന്റെ ലാസ്റ് സ്റ്റയിജിലാണ്..
ഇനി അത് മുറിച്ച മാറ്റിയിട്ടും വലിയ കാര്യങ്ങളൊന്നും ചെയ്യാനില്ല..
പിന്നെ അവൾക്കിനി ഒരു അമ്മയാവാനും സാധിക്കില്ല.. ഞാൻ ഇത് തുറന്ന് പറയുന്നത് രാജീവന് ഒരു തീരുമാനം എടുക്കാൻ വേണ്ടി കൂടിയാണ്.. ജീവിതത്തിൽ നമ്മൾ പലപ്പോഴും പ്രാക്ടിക്കലായി ചിന്തിക്കേണ്ടി വരും.. നല്ലൊരു ദാമ്പത്യ ജീവിതമാണ് ആഗ്രഹിക്കുന്നതെങ്കിൽ, മുൻപ് എന്റെ തന്നെ പല പെഷ്യൻറ്സും ചെയ്ത പോലെ ഈ വിവാഹബന്ധത്തെക്കുറിച്ച് ഒന്നിച്ച് വീണ്ടും ഒന്നാലോചിക്കുന്നത് നന്നായിരിക്കും.. ഞാൻ പറഞ്ഞു വരുന്നത് രാജീവന് മനസ്സിലാകുന്നുണ്ടല്ലോ..’

‘എനിക്കറിയാം ഡോക്ടർ.. പക്ഷെ എന്തൊക്കെ സംഭവിച്ചാലും ഞാൻ എന്റെ രേണുവിനെ എന്റെ ജീവിതത്തിൽ നിന്നും പടിയിറക്കി വിട്ടില്ല.. അവൾ എന്റെ ഭാര്യ മാത്രമല്ല.. എന്റെ സുഹൃത്താണ്.. എന്റെ ജീവനാണ്..’

Leave a Reply

Your email address will not be published. Required fields are marked *