അമ്മയുടെ ഈ മറുപടി കേട്ട് മനു വികാരാധീനനായി. അമ്മയെ ഓർത്തു എനിക്കെന്നും അഭിമാനമാണ്. അമ്മ ഒറ്റയ്ക്ക് പടവെട്ടിയാണ് എന്നെ വളർത്തി ഈ നിലയിലെത്തിച്ചത്. അമ്മ എനിക്കുവേണ്ടി എല്ലാം ത്യജിച്ചു. അമ്മയുടെ നല്ല പ്രായം എല്ലാം അമ്മ എനിക്കുവേണ്ടിയാണ് മാറ്റിവച്ചത്. അതും പറഞ്ഞു മനു അമ്മയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ഉമ്മ വച്ചു. അപ്പോൾ കണ്ണിൽ നിന്നും ഇറ്റു വീണ കണ്ണുനീർ തുടച്ചുകൊണ്ട് അമ്മയുടെ കവിളിൽ രണ്ടു കൈകൊണ്ടും തലോടി.
മനുവിൻ്റെ വാക്കുകൾ അമ്മയെയും വികാരധീയയാക്കി. ഞാൻ എല്ലാ അമ്മമാരും ചെയ്യുന്നതുപോലെയെ ചെയ്തിട്ടുള്ളു. എല്ലാ അമ്മമാർക്കും മക്കളുടെ കാര്യം തന്നെയായായിരിക്കും പ്രഥമ പരിഗണന. എനിക്കും അതുപോലെ തന്നെ. എന്നാലും ചില കാര്യങ്ങൾ എനിക്ക് നിന്നോട് പറയേണ്ടതുണ്ട്. ഇതുവരെ നീ കുട്ടിയായതിനാൽ ഞാൻ പറയാതിരുന്നതാണ്.
ഇപ്പോൾ പ്രായപൂർത്തിയെത്തിയ ഒരു വാല്യക്കാരനായില്ലേ.. നിനക്കുവേണ്ടി ജീവിക്കുന്നു എന്ന് പറയുമ്പോഴും നിലനിൽപിന് വേണ്ടിയും ചിലപ്പോഴൊക്കെ മനസ്സ് എതിർത്തിരുന്നെങ്കിലും ശരീരം ആവശ്യപ്പെടുന്നത് കൊണ്ടും ചില വിട്ടുവീഴ്ചകൾ അമ്മക്ക് ചെയ്യേണ്ടിവന്നിട്ടുണ്ട്.
മനുവിനോട് എല്ലാം തുറന്നുപറയുമ്പോൾ അമ്മക്ക് വല്ലാത്ത ഒരു ആശ്വാസം. അതുകൊണ്ടാണ് ഇപ്പോഴെങ്കിലും ഞാൻ അത് ഏറ്റു പറയുന്നത്. നിന്നോട് ഒന്നും മറച്ചുവയ്ക്കാൻ എൻ്റെ മനസ്സിന് സാധിക്കില്ല. മോൻ അമ്മയോട് ക്ഷമിക്കണം.
ഇതുകേട്ട് മനു വീണ്ടും അമ്മയെ കെട്ടിപ്പിടിച്ചു. പിന്നെ എന്നിട്ടു കൈ കൊണ്ട് അമ്മയുടെ വാ പൊത്തിപ്പിടിച്ചിട്ടു പറഞ്ഞു. അമ്മ ഇങ്ങനെയൊന്നും പറയാതെ. ക്ഷമ ചോദിക്കാൻ മാത്രമുള്ള തെറ്റൊന്നും എൻ്റെ അമ്മ ചെയ്തിട്ടില്ല. അമ്മ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ ആഹാരവും വെള്ളവും പോലെ സകല ജീവജാലങ്ങൾക്കും ഒഴിവാക്കാൻ പറ്റാത്ത കാര്യമല്ലേ.. അതിനൊക്കെ എന്തിനാണ് ക്ഷമ ചോദിക്കുന്നത്. അമ്മ ആർക്കുവേണ്ടി അല്ലെങ്കിൽ എന്തിനുവേണ്ടിയാണ് അതൊക്കെ വേണ്ടെന്ന് വെക്കേണ്ടത്?