“കഫേയുടെ കാര്യത്തിൽ വല്ല തീരുമാനമായോ?”
വിനു തലയുയർത്തി അവളെ നോക്കി.
“ബ്രോക്കർ പറയുന്നത് പണം കിട്ടാൻ വൈകുമെന്നാണ്. നമ്മൾ വിചാരിച്ച പോലെ നാട്ടിലേക്ക് പോകാൻ ഇത് തടസ്സമാകും. കടങ്ങൾ വേറെയും… പക്ഷേ…” അവൻ വാക്കുകൾ പാതിയിൽ നിർത്തി.
വിനു എന്തിനെക്കുറിച്ചാണ് സൂചിപ്പിക്കുന്നത് എന്ന് അവൾക്ക് മനസ്സിലായി. അർജുൻ. അവന്റെ പണം. അതിന് പകരമായി അവൻ ചോദിച്ച ‘അമ്മൂസിനെ’. അമൃത കാപ്പിക്കപ്പ് വിനുവിന്റെ മുന്നിലേക്ക് നീട്ടി. ശേഷം ഓഫീസിലേക്ക് പോകാനുള്ള തയാറെടുപ്പുകൾ നടത്തി, അവനോട് ഒന്നും പറയാതെ ബാഗുമെടുത്ത് ഇറങ്ങി.
സൗത്ത് യാര (South Yarra) സ്റ്റേഷനിൽ നിന്നും സിറ്റിയിലേക്കുള്ള മെട്രോ പതുക്കെ നീങ്ങിത്തുടങ്ങി. ജനാലയ്ക്കൽ ഇരുന്ന അമൃതയുടെ കണ്ണുകൾ പുറത്തെ കാഴ്ചകളിലായിരുന്നെങ്കിലും മനസ്സ് വർഷങ്ങൾ പിന്നിലേക്ക്, ആ പഴയ കോളേജ് കാലത്തേക്ക് ഊളിയിട്ടിരുന്നു.
മനസ്സിൽ തെളിയുന്ന ഒരേയൊരു മുഖം അർജുൻ…
അവൻ എന്നും ഒരു നിഗൂഢതയായിരുന്നു. ഒരു കടങ്കഥ പോലെ ആർക്കും പിടികൊടുക്കാത്ത ഒരാൾ. എല്ലാവരോടും വളരെ മാന്യമായി മാത്രം പെരുമാറുന്ന ശൈലി, പക്ഷേ ഒരല്പം പോലും അധികം സംസാരിക്കില്ല. ആ മിതഭാഷിത്വം തന്നെയായിരുന്നു അവനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കിയിരുന്നതും. അർജുന്റെ ആ ഗൗരവത്തിന് പിന്നിൽ ഒളിഞ്ഞിരുന്ന രഹസ്യമെന്തായിരിക്കുമെന്ന് അന്ന് പലപ്പോഴും അവൾ ചിന്തിച്ചിട്ടുണ്ട്. അവൻ നടന്നു വരുമ്പോൾ പെൺകുട്ടികളുടെ ഇടയിൽ ഉണ്ടാകുന്ന ആ ഒരു നോട്ടം അവൾ ഇന്നും ഓർക്കുന്നു. അന്ന് അവനോട് നല്ലൊരു സൗഹൃദം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടിങ്ങോട്ട്, കഴിഞ്ഞ മാസം അവനോട് സംസാരിച്ചപ്പോൾ വരെ ആ സൗഹൃദം അതെ പോലെ നിലനിർത്തിയിട്ടുമുണ്ട്. പക്ഷേ വിനു പറഞ്ഞ ആ കാര്യം കേട്ടപ്പോൾ അവളിൽ ഉണ്ടായ ഞെട്ടൽ പതുക്കെ പതുക്കെ ഒരു വന്യമായ കൗതുകത്തിന് വഴിമാറി. അവൻ തന്റെ സുഹൃത്തുക്കളുടെ ഭാര്യമാരെ വലയിലാക്കാറുണ്ടെന്ന് വിനു തന്നെ പണ്ട് പറഞ്ഞിട്ടുണ്ട്. പക്ഷേ ഇന്നലെ വിനു ആ കാര്യം പറഞ്ഞപ്പോൾ താൻ എന്തിനാണ് അത്രമേൽ ദേഷ്യപ്പെട്ടത്? ആ ദേഷ്യം സത്യത്തിൽ അർജുനോടായിരുന്നോ, അതോ സ്വന്തം ഉള്ളിൽ പെട്ടെന്ന് ഉണർന്ന ആ വന്യമായ ആഗ്രഹത്തോടായിരുന്നോ?