ചേച്ചി പല്ലിരുമ്മിക്കൊണ്ട് ചോദിച്ചു.
എന്റെ കയ്യിൽ നിന്നും ഫോൺ താഴെ വീഴാതിരിക്കാൻ ഞാൻ പാടുപെട്ടു.
പടച്ചോനേ… പണി പാളിയെന്ന് പറഞ്ഞാൽ പോരാ, പാളീസായി!
എന്നാലും ഞാൻ മനസ്സാനിധ്യം കൈ വിട്ടില്ല..
”അതിന് ഞാനിന്നലെ ഒന്നും ചെയ്തില്ലല്ലോ… ആകെപാടെ ചെരുപ്പ് ഊരി കയറാനല്ലേ പറഞ്ഞിട്ടുള്ളു അത് ഇത്രക്കും വലിയ പ്രശ്നം ആണോ…”
ഞാൻ വീണ്ടും ന്യായീകരിക്കാൻ നോക്കി.
”അതൊന്നുമല്ലടാ പ്രശ്നം…”
ഏട്ടത്തി ഇടയിൽ കയറി.
”പിന്നെന്താ?”
”നീ ഒന്ന് ഹാളിലേക്ക് ചെന്ന് നോക്ക്. അമ്മ അവിടെ സോഫയിൽ ബോധം കെട്ടപോലെ ഇരിപ്പുണ്ട്.”
”എന്തിന്? അമ്മയ്ക്ക് വല്ല നെഞ്ചുവേദനയും വന്നോ?”
എനിക്ക് പേടിയായി.
”നെഞ്ചുവേദനയല്ല… ആ പെണ്ണ്, അനു ചൈതന്യ… അവൾ ഇപ്പോൾ അമ്മയെ വിളിച്ചിരുന്നു!”
”എന്ത്?!!”
എന്റെ കണ്ണ് തള്ളിപ്പോയി. അവൾ അമ്മയെ വിളിച്ചെന്നോ? ചെരുപ്പ് ഊരാൻ പറഞ്ഞതിന് വല്ല കേസും കൊടുക്കാനാണോ? അതോ അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിടാനോ?
എന്റെ തൊണ്ട വറ്റി.
”എന്നിട്ട്? അവൾ അമ്മയെ ചീത്ത വിളിച്ചോ?”
ഞാൻ പേടിയോടെ ചോദിച്ചു.
അപ്പഴേക്കും ചേച്ചിയും ഏട്ടത്തിയും പരസ്പരം നോക്കി. അവരുടെ മുഖത്ത് വിരിയുന്ന ഭാവം എനിക്ക് മനസ്സിലായില്ല. ദേഷ്യമല്ല, പകരം ഒരു അവിശ്വസനീയതയാണ്.
”ഇല്ല…”
ചേച്ചി പതിയെ പറഞ്ഞു.
“അവൾക്ക് നിന്നെപ്പറ്റി അറിയണം എന്ന്! നിന്റെ പേര്, വയസ്സ്, പഠിപ്പ്… പിന്നെ…”