ലവ് ബൈറ്റ് [കാവൽക്കാരൻ]

Posted by

 

“അങ്ങോട്ട് ഓടാൻ വരട്ടെ… കാര്യം കഴിയട്ടെ…”

 

ഏട്ടത്തിയുടെ പിടി മുറുകി. ഞാൻ പെട്ടു!

 

“നിനക്ക് അവളാരാന്ന് അറിയോ?”

 

ചേച്ചി ചോദിച്ചു…

 

“അനു ചൈതന്യ അല്ലേ…?”

 

ഞാൻ മറുപടി കൊടുത്തു…

 

“ദേ അഭി സത്യായിട്ടും ഞാൻ നിന്റെ തലമണ്ട അടിച്ചു പൊട്ടിക്കും.നീ അവളോട് അങ്ങനെയൊക്കെ പെരുമാറിയത് എന്ത് കണ്ടിട്ടാടാ…”

 

ചേച്ചി നിന്ന് തുള്ളുകയാണ്….

 

“അഭി, മോനേ നീയാ ഗൂഗിളിൽ ആ പേരൊന്ന് സെർച്ച്‌ ചെയ്ത് നോക്ക്..”

 

ഒന്നും മനസ്സിലാവാത്തത് പോലെയുള്ള നിൽപ്പ് കണ്ടിട്ടാവും ഏട്ടത്തി എന്നോട് സംസാരിച്ചത്…

 

ഏട്ടത്തിയുടെ മുഖത്തെ ഗൗരവം കണ്ടപ്പോൾ എനിക്ക് പന്തികേട് തോന്നി. വെറുതെ ഒന്ന് വിരട്ടാൻ പറയുന്നതാവും എന്നാദ്യം കരുതിയത്. പക്ഷെ അവരുടെ നിൽപ്പ് കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല.

 

ഞാൻ പതുക്കെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. ഗൂഗിൾ തുറന്ന് അൽപ്പം വിറയ്ക്കുന്ന കൈകളോടെ ടൈപ്പ് ചെയ്തു:

 

Anu Chaithanya

 

സെർച്ച് ബട്ടൺ അമർത്തിയതും സ്ക്രീനിൽ തെളിഞ്ഞു വന്ന വിവരങ്ങൾ കണ്ട് എന്റെ കിളി മാത്രമല്ല, കിളിക്കൂടും പറന്നുപോയി.

 

സ്ക്രീനിൽ കണ്ടത് ഏകദേശം ഇതുപോലെയായിരുന്നു:

 

Dr. Anu Chaithanya

(Indian Cardiothoracic Surgeon & Entrepreneur)

Born: 12 October 1998 (Age 27 years), Kochi, Kerala

 

Profession:

* World’s Top 3 Most Demanded Cardiothoracic Surgeons.

* Chairperson of Chaithanya Group of Companies.

Leave a Reply

Your email address will not be published. Required fields are marked *