ശ്യാമയും സുധിയും 6 [ഏകൻ]

Posted by

 

 

ശ്യാമയ്ക്ക് സങ്കടവും ദേഷ്യവും വന്നു. അവൾ കട്ടിലിൽ കയറി കിടന്നു. ഉറങ്ങാൻ ശ്രമിച്ചു. കുറെ സമയം അങ്ങനെ കിടന്നപ്പോൾ ശ്യാമ ഉറങ്ങി പോയി.

 

 

വാതിലിനു ആരോ മുട്ടുന്നത് കേട്ടാണ് ശ്യാമ എഴുന്നേറ്റത്. അയാൾ ആ മാനേജർ ഇവിടേക്ക് വന്നതാകുമോ..? വിളിച്ചിട്ടും എടുക്കാത്തത് കൊണ്ട്. അങ്ങനെ എങ്കിൽ ഞാൻ അയാളെ നല്ലത് പോലെ പറയും.

 

 

ശ്യാമ എഴുനേറ്റ് പോയി വാതിൽ തുറന്നു. വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ശ്യാമ ഞെട്ടി. പിന്നെ

 

 

“അപ്പു ഏട്ടാ ” എന്ന് വിളിച്ചു ശ്യാമ സുധിയെ കെട്ടിപിടിച്ചു. സുധിയുടെ മുഖത്തു നിറയെ ഉമ്മ വെച്ചു. എന്നിട്ട് ശ്യാമ ചോദിച്ചു.

 

 

“അപ്പു ഏട്ടൻ എന്താ എന്നോട് ഒന്നും പറയാതെ എവിടെയോ പോയത്…? ഞാൻ എത്ര മാത്രം പേടിച്ചു പോയെന്നോ… സങ്കട പെട്ടെന്നൊ..”

 

 

“അതിനെന്താ.. ഞാൻ വീണ്ടും വന്നില്ലേ..? ഇനി ശ്യാമയെ വിട്ട് എവിടേയും ഞാൻ പോകില്ല. പോരെ..?”

 

 

 

“അത്രയും ഇഷ്ട്ടം ആണോ എന്നെ…? എന്നാൽ എന്നെ വിവാഹം കഴിക്കുമോ..? അമ്മ അന്വേഷിക്കാൻ പറഞ്ഞു.”

 

 

“ഞാൻ ശ്യാമയെ വിവാഹം കഴിക്കുന്നത് ശ്യാമയ്ക്ക് ഇഷ്ട്ടം ആണോ…?”

 

 

“എനിക്ക്.. എനിക്ക് അറിയില്ല അപ്പു ഏട്ടാ. പക്ഷെ അപ്പു ഏട്ടനെ എനിക്ക്‌ മറക്കാൻ ആകുന്നില്ല. എന്റെ ഓരോ നിമിഷത്തിലും അപ്പു ഏട്ടന്റെ ഓർമ്മകൾ കയറി വരുന്നു. നേരത്തെ ഞാൻ സ്കൂട്ടർ കഴുകിയപ്പോൾ പോലും അപ്പു ഏട്ടനെ കുളിപ്പിക്കുന്നതായി തോന്നി. ” അതും പറഞ്ഞു ശ്യാമ നാണിച്ചു ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *