എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Posted by

“”…ഈശ്വരാ… ഓരോരോ വീടുകളിൽക്കേറി ഈ ടിപ്പർമാരൊക്കെ ഓരോന്നിന്റെ തലതല്ലിപ്പൊളിച്ചെന്നൊക്കെ കേൾക്കുമ്പോൾ കൊതിയാവാ… ഇവടേമുണ്ട്, കാലനുപോലും വേണ്ടാതെകിടക്കുന്ന ചക്കപ്പോത്തുകള്..!!”””_ എന്നിങ്ങനെ മറുപടിയും കൊടുത്ത് ഞാൻ സിറ്റ്ഔട്ടിൽനിന്നും ഹോളിലേയ്ക്കു കയറി…

“”…ടിപ്പറല്ല ഹേ… റിപ്പർ..!!”””_ പിന്നാലെവന്നയവൾ അതുപറയുന്നതിനിടയിൽ ഒന്നെക്കി ചിരിയ്ക്കുകയും ചെയ്തപ്പോൾ ഞാനൊന്നുചൂളി…

എങ്കിലും വിടാൻ ഞാനൊരുക്കമായിരുന്നില്ല;

“”…പിന്നേ… തലതല്ലിപ്പൊളിച്ചശേഷം ഇതല്ല, അതാണെന്ന്
പറഞ്ഞിട്ടെന്താകാര്യം..??””‘_ എന്നൊരു മുടന്തൻന്യായവുംപറഞ്ഞ് വെച്ചുപിടിയ്ക്കുമ്പോൾ പിന്നിൽനിന്നുമുള്ള മീനാക്ഷിയുടെ അമർത്തിയുള്ള ചിരി ഞാൻകേട്ടു…

“”…നിനക്കെന്നെ കളിയാക്കാനും ഇട്ടൂഞ്ഞാലാട്ടാനുമൊന്നും ഒരു പേടീമില്ലല്ലോടീ പുണ്ടച്ചീ… എന്നിട്ടെന്തേലും ചോദിച്ചാലൊടനേ അവൾക്കിരുട്ടു പേടി, തനിച്ചിരിയ്ക്കാൻപേടി… എന്താ..?? തനിച്ചിരുന്നാ നീയെന്താ പെറ്റുപോവോ..??”””_ കലികയറിയ ഞാൻ ചവിട്ടിത്തുള്ളിച്ചെന്നതും അവളു ചിരിയമർത്തിക്കൊണ്ടു തലകുനിച്ചുനിന്നു…

അന്നേരത്തെയവൾടെ മുഖംകണ്ടാൽ ഇത്രേംപാവം ലോകത്താരും കാണില്ലെന്നു തോന്നിപ്പോവും… എന്നാൽ കൈയിലിരിപ്പോ..??

“”…നിന്നെയൊന്നും പറഞ്ഞിട്ടുകാര്യവില്ല… അങ്ങേരെക്കൊണ്ടു പറ്റുന്നപോലല്ലേ ഒണ്ടാക്കാൻപറ്റൂ..!!”””_ സഹികെട്ടതും പറഞ്ഞു തിരിഞ്ഞപ്പോൾ വീണ്ടുമവൾക്കു ചിരിപൊട്ടിപ്പോയി… എന്നാൽ ഉടനേതന്നവൾ വായപൊത്തിപ്പിടിച്ചെങ്കിലും;

Leave a Reply

Your email address will not be published. Required fields are marked *