എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Posted by

“”…എടാ… എന്റൊപ്പമൊന്നു കോളേജിലേയ്ക്കു വരാവോടാ..?? പ്ളീസ്..!!”””_ അവൾടെ അപേക്ഷാഭാവത്തിലുള്ള ചോദ്യംകേൾക്കുമ്പോഴാണ് എന്റെ ശ്രെദ്ധപാളിയത്…

പെട്ടെന്നുള്ളയവൾടെ ചോദ്യംകേട്ടൊന്നു പകച്ചെങ്കിലും,

“”…ഇല്ല..!!”””_ എന്നുതന്നെയായിരുന്നു എന്റെ മറുപടി…

“”…എന്നാ നീ മീറ്റിങ്ങിനായ്ട്ടു വരണ്ട… എന്നെ കോളേജിക്കൊണ്ടാക്കാൻ വരൂലേ… എന്നിട്ടെല്ലാരേമൊന്നു വിഷ്ചെയ്തിട്ടു പോയാലുമ്മതി..!!”””_ ഉടനേ എനിയ്ക്കവൾ അടുത്തവസരവും തന്നു…

“”…അതിനു ഞാനിന്നു കോളേജിപ്പോണേലല്ലേ നിന്നെക്കൂടി കെട്ടിയെഴുന്നള്ളിയ്ക്കേണ്ടതുള്ളൂ..!!”””_ ഒന്നുനിർത്തിയശേഷം;

“”…ഞാനേ… ഞാനിന്നുമുഴുവനും ഇവടിരിയ്ക്കാമ്പോകുവാ..!!”””_ ബെഡ്ഡിൽനിന്നും തട്ടിത്തൂത്തെഴുന്നേറ്റ ഞാൻ വീണ്ടും ബെഡ്ഡിലേയ്ക്കു ചടഞ്ഞിരുന്നപ്പോൾ, അതുകണ്ട മീനാക്ഷിയുടെ മുഖത്തേയ്ക്ക് സങ്കടവും ദേഷ്യവുമെല്ലാം ഇടകലർന്നൊരു ഭാവം നുരഞ്ഞുപൊന്തി…

“”…അതെന്താ നീയിന്നു കോളേജിപ്പോവാത്തേ..??”””_ കുറച്ചുകലിപ്പോടെ തന്നവൾ ചോദിച്ചതും,

“”…അത് കുറച്ചുകഴിയുമ്പോളെനിയ്ക്കു തൂറ്റലുവരും… എന്തേ..?? ഞാനങ്ങു കോളേജിപ്പോയാൽ
നീവന്നെന്റെ ചന്തി കഴുകിത്തരോ..??”””_ പറഞ്ഞകാരണം ഉടായിപ്പാണെന്നു കൃത്യമായി മനസ്സിലായതും അവൾക്കു പിന്നെന്തുപറയണമെന്ന് അറിയാതെയായി…

എന്നിട്ടുമെന്നെ സൈസാക്കാനുള്ള അവസാന അടവെടുക്കാനവൾ മറന്നില്ല,

“”…അപ്പോൾ പ്രിൻസിയൊക്കെ ഹസ്ബെന്റെവിടെയാന്നു തിരക്കിയാൽ ഞാനെന്തോ പറയും..??”””

“”…ചത്തുപോയെന്നു പറഞ്ഞേക്ക്..!!”””_ അവൾടെയാ ചോദ്യത്തിനുള്ള എന്റെയാ മറുപടിചെന്നതും ഉണ്ടക്കണ്ണുകൾ തുറിപ്പിച്ചുകൊണ്ടു മീനാക്ഷിയെന്നെയൊരു നോട്ടം…

Leave a Reply

Your email address will not be published. Required fields are marked *