“”…ഈപ്പറഞ്ഞ ചങ്കുറപ്പൊന്നും അവന്മാർക്കില്ല… അല്ലേൽ നിന്നെ മെരുക്കാൻ ഞാൻവരേണ്ടി വരുവായ്രുന്നോ..??”””_ അതിനു മറുപടിയായെന്തോ പറയാൻതുടങ്ങിയ മീനാക്ഷി ചുറ്റുമൊന്നുനോക്കി വായടയ്ക്കുവായിരുന്നു…
അല്ലേലുറപ്പായും നടന്നുവരേണ്ടി വരുമെന്ന് അവൾക്കറിയാം.!
അന്ന് വീട്ടിലെത്തിയപാടെ മീനാക്ഷി മെഡലും ക്യാഷ്പ്രൈസ്സുമൊക്കെ എല്ലാരേംകാണിച്ചു…
കണ്ടപാടെ അച്ഛനുമമ്മയും ചെറിയമ്മയുമൊന്നും അവളെ നിലത്തുനിർത്തീല കൂട്ടത്തിൽ കീത്തുവിനേയും…
മീനാക്ഷിയെ പുകഴ്ത്തിമറിയ്ക്കുമ്പോൾ കീത്തു എയറിൽ സ്ഥിരതാമസവുമാക്കി…
നോമിനോടുപിന്നെ പറഞ്ഞിട്ടു കാര്യമില്ലെന്നു ബോധ്യമുള്ളതുകൊണ്ട് ആരുമൊന്നും പറഞ്ഞതുമില്ല…
അന്നത്തെയാ ഫങ്ക്ഷനോടുകൂടി മീനാക്ഷി ചായകൊണ്ടുത്തരാനും ഭക്ഷണംകഴിയ്ക്കാൻ വിളിയ്ക്കാനുമൊക്കെ തുടങ്ങി…
ഞാനങ്ങോട്ടേയ്ക്കു പോകാൻ കാരണക്കാരിയായ ചെറിയമ്മയോടുള്ള കക്ഷീടെ സ്നേഹമങ്ങു കൂടുകേംചെയ്തു…
അതിൽപ്പിന്നെപ്പോഴും ചെറിയമ്മേടെ വാലേൽത്തൂങ്ങി നടപ്പായിരുന്നു മീനാക്ഷി…
പിന്നെ, നമ്മളു പണ്ടേയ്ക്കുപണ്ടേ അധികംവന്നതായതുകൊണ്ട് അതിനൊക്കെ പട്ടിവിലയാണു കൊടുത്തതെന്നുമാത്രം…
അതുകഴിഞ്ഞൊരു നാലഞ്ചുദിവസം കഴിഞ്ഞിട്ടുണ്ടാകും, ഉറങ്ങിയെഴുന്നേറ്റ് കട്ടിലിലിരുന്ന് വീണ്ടുംകിടക്കണോ… അതോ കോളേജിലേയ്ക്കു പോണോന്ന് ചിന്തിച്ചിരിയ്ക്കുമ്പോഴാണ് ചുരിദാറിന്റെ ടോപ്പിലേയ്ക്കു കൈയും തുടച്ചുകൊണ്ടു മീനാക്ഷി കയറിവന്നത്…
“”…എടാ… ഇന്നെപ്പോഴാ നീ കോളേജിപ്പോണേ..??”””_ അവൾടെയാ ചോദ്യംകേട്ടതും ഞാനൊന്നടിമുടിനോക്കി…