എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Posted by

അന്നേരമത്രയും അതുംനോക്കിനിന്നവൾ കാലുകടഞ്ഞിട്ടാവണം പിന്നിലേയ്ക്കു കയ്യെത്തിച്ചുകുത്തി സ്ലാബിനു മേലേയ്ക്കൊരുവിധം കയറിയിരിയ്ക്കുവേം ചെയ്തു…

എന്നാൽ കക്ഷീടെ നോട്ടംമുഴുവൻ എന്നെയാണെന്നറിഞ്ഞിട്ടും അതുമൈൻഡാക്കാതെ കഷ്ണമാക്കിയ കപ്പയിലേയ്ക്കു വെള്ളംകൂടിച്ചേർത്ത് ഞാനടുപ്പത്തേയ്ക്കു വെച്ചപ്പോൾ,

“”…അയ്യേ… ഇങ്ങനാണോ ചെയ്യണേ..?? അതിമ്മേലരപ്പൊന്നും ചേർക്കണ്ടേ..??”””_ എന്നും ചോദിച്ചുകൊണ്ടു മീനാക്ഷി കലത്തിനുള്ളിലേയ്ക്കു തലയെത്തിച്ചുനോക്കി…

എന്നാലുടനേതന്നെ മൂടിയെടുത്തു ഞാനാ കലമടച്ചുവെച്ചു…

എന്നിട്ട്,

“”…അരപ്പല്ല… ഇതിനകത്തേയ്ക്കു നിന്നെയാണു വെട്ടിക്കണ്ടിച്ചിടേണ്ടത്… വെറുതേയെന്നെക്കൊണ്ടതു ചെയ്യിയ്ക്കരുത്..!!”””_ എന്നങ്ങോട്ടു കാച്ചീതും,

“”…ഞാനങ്ങനെ പറഞ്ഞേന്നുവല്ല, സാധാരണ മമ്മി വീട്ടിലുണ്ടാക്കുമ്പം അരപ്പൊക്കെ ചേർക്കും… അതോണ്ടുചോദിച്ചയാ..!!”””_ എന്നായി പുള്ളിക്കാരത്തി…

“”…എന്നാപ്പോയ് നിന്റെ തള്ളേ വിളിച്ചിട്ടുവാ… വന്നൊണ്ടാക്കി തൊള്ളേത്തിരികിത്തരാൻ
പറ… മനുഷ്യനിവടെ വെശന്നണ്ഡംകീറി നിയ്ക്കുമ്പോഴാണവൾടെ… നീ അരപ്പൊണ്ടാക്കാണ്ട് മൂഞ്ചിയാമതി..!!”””_ ഞാൻ കലിപൂണ്ടതും മീനാക്ഷി പിന്നൊന്നുംമിണ്ടിയില്ല…

കപ്പയുമൂറ്റി രണ്ടുപ്ളേറ്റിലേയ്ക്കുമാറ്റി ബീഫ്റോസ്റ്റും രണ്ടുബൌളിലായെടുത്തപ്പോൾ അവളുടെപങ്കു മീനാക്ഷിയങ്ങു കയ്യോടെവാങ്ങി…

“”… ഹൊ.! എന്റപൊന്നോ… തരാം ചാവണ്ട..!!”””_ അവൾക്കുള്ളതങ്ങു കൊടുത്തേച്ച് ഡൈനിങ്ഹോളിലേയ്ക്കു വന്നിരുന്ന ഞാൻ കഴിയ്ക്കാൻ തുടങ്ങിയശേഷം പിന്നവളോടൊന്നും മിണ്ടാൻനിന്നില്ല…

Leave a Reply

Your email address will not be published. Required fields are marked *