അതുകേട്ടപ്പോഴാണെനിയ്ക്ക് മീനാക്ഷിപറഞ്ഞതു സത്യമാണെന്നു ബോധ്യംവരുന്നത്…
അല്ലായ്രുന്നേൽ അവൈർനെസ്സ്‌ക്ലാസ്സ് എന്റെകോളേജിൽ നടക്കുമ്പോൾ മീനാക്ഷി അവൾടെ കോളേജിൽ നിന്നേനെ…
ചെറിയമ്മയുടെ ഉപദേശത്തിനൊക്കെ തലകുലുക്കി സമ്മതിച്ചേച്ചവൾ ബൈക്കിനു പിന്നിലേയ്ക്കുകയറീതും ഞാൻ വണ്ടിയെടുത്തു…
നേരേ കൊണ്ടുവന്നു കോളേജുഗേറ്റിനുമുന്നിൽ വണ്ടിനിർത്തുകേം ചെയ്തു…
എന്നിട്ട്;
“”…മ്മ്മ്.! ഇറങ്ങ്… ഇതാണ് കോളേജ്..!!”””_ വല്യതാല്പര്യമില്ലാത്തമട്ടിൽ മീനാക്ഷിയോടുപറഞ്ഞ് അവളെ അവിടെയിറക്കിവിട്ടിട്ട്, ഞാൻ കോളേജിന്റെപിന്നിലെ ഗേറ്റുവഴികേറി…
അവിടെയുമിവിടെയും വായിനോക്കിനിന്നിട്ടു ക്ലാസ്സിലേയ്ക്കു വന്നുകേറീതും, എന്നെ കണ്ടുടനൊരുത്തി ചോദിച്ചു;
“”…ഇന്നു സിദ്ധാർത്ഥിനൊപ്പം ബൈക്കിലുവന്ന പെൺകുട്ടിയേതാ..?? അതാണോ സിദ്ധാർത്ഥിന്റെ ഭാര്യ..??”””_ എന്ന്…
…ഇതൊരുമാതിരി അവലക്ഷണംകെട്ട പരിപാടിയായിപ്പോയല്ലോ… അവളേയുംകൊണ്ടു കോളേജിൽക്കേറിയാൽ ആരേലുംകണ്ടാലോന്നു കരുതിയാണ് ഗേറ്റിനുമുന്നിലിറക്കിയിട്ട് പിന്നാമ്പുറംവഴി കേറീത്… എന്നിട്ടുമീ മറ്റേമോള് ഇതെങ്ങനെ കണ്ടുപിടിച്ചെന്നാണ്…
“”…ങാ..!!”””_ അവൾടെ ചോദ്യത്തിനു വല്യ താല്പര്യമില്ലാത്തഭാവത്തിൽ ഞാനൊന്നു മൂളി, സിസിടിവി ക്യാമറയ്ക്ക് ഒത്തിരിയങ്ങട് കോമ്പെറ്റീഷൻ കൊടുക്കരുതെന്നമട്ടിൽ…
“”…അതിനു സിദ്ധാർത്ഥിന്റെഭാര്യ ഡോക്ടറാണെന്നാണല്ലോ അന്നു ശ്രീനാഥ്പറഞ്ഞത്… പിന്നെന്താ നമ്മടെ കോളേജില്..??”””_ കണ്ടുംകേട്ടുമിരുന്ന മറ്റൊരുത്തിയ്ക്കു സംശയം…