വാതുറന്നാൽ തമ്മിലടിയും തെറിവിളിയുമായിരുന്നെങ്കിലും മീനാക്ഷി മിണ്ടാതെ നടന്നപ്പോൾ ചെറിയെന്തോ മിസ്സിങ് ഫീലാകുന്നുണ്ടായിരുന്നു…
അടികൂടാൻ ഒരാളില്ലാത്തതിന്റെ കുറവ്…
അതുകൊണ്ടാവണം കോളേജുവിട്ടശേഷവും അന്നു ഞാനവളെ കാത്തുനിന്നത്…
എന്നാൽ അവളുവന്നുടൻ എന്നെക്കണ്ടതും;
“”…ഇന്നെന്തോപറ്റി പോയില്ലേ..??”””_ ന്നൊരാക്കിയ ചോദ്യമായിരുന്നു…
ഞാനതിനു മറുപടിയൊന്നും പറയാതെ വണ്ടി സ്റ്റാർട്ടുചെയ്തപ്പോൾ കക്ഷി മൊത്തത്തോടെന്നെ ചുഴിഞ്ഞുനോക്കി…
എന്നിട്ട്;
“”…ഒന്ന് എയറുവിടടാ… അല്ലേല് ശ്വാസംമുട്ടും..!!”””_ എന്നൊരു ഡയലോഗായിരുന്നു…
പിന്നെ വണ്ടിയ്ക്കു പിന്നിലേയ്ക്കു ചാടിക്കയറി…
“”…പാവം.! വെയ്റ്റ്ചെയ്ത് നിന്നതല്ലേ… ഒരുതാങ്ക്സ് വെച്ചോ..!!”””
“”…നീട്ടിവിരിച്ചിരിയ്ക്കുന്ന നിന്റെ തന്തയ്ക്കു കൊണ്ടോയ്ക്കൊട്…!!”””_
ശേഷം,
“”…നിന്റെയീ താങ്ക്സിനും മൈരിനും വേണ്ടിയൊന്നുമല്ല, ഇപ്പൊപ്പോയിക്കഴിഞ്ഞാ പിന്നെപ്പോ ഫ്രീയാവോന്നറിയാമ്പാടില്ല… ഇന്നലത്തെപ്പോലെ നിന്റെമറ്റേടത്തെ ജാഡ കാണാമ്മയ്യോത്തോണ്ടാ ഇവടത്തന്നെ നിന്നത്..!!”””_ വണ്ടി കോളേജുഗേറ്റിൽനിന്നും പുറത്തേയ്ക്കിറക്കിക്കൊണ്ടു ഞാൻമൊഴിഞ്ഞു…
അപ്പോൾ കോളേജുവിട്ടിറങ്ങി നടക്കുന്നതും ബസ്സുകാത്തു നിൽക്കുന്നതുമായ പിള്ളേരൊക്കെ ഞങ്ങളെ നോക്കുന്നുണ്ടായിരുന്നു…
“”…ഉവ്വ.! എല്ലാം ഞാൻവിശ്വസിച്ചു..!!”””_ ആക്കിയൊരു ചിരിയോടെ അതുമ്പറഞ്ഞ് ബസ്സുകാത്തുനിന്ന ആരെയോ അവൾ കൈവീശിക്കാണിച്ചു…
അപ്പോൾ ഞാൻപറഞ്ഞത് ഇവൾക്കു വിശ്വാസമായില്ലേ..??
ഇനി ഞാൻ വേറെന്തേലുമുദ്ദേശിച്ചാണ് ഇവളെ കാത്തുനിന്നതെന്നിവൾ കരുതീട്ടുണ്ടാവോ..??