“”…ഫോണിന്റെ… ഫോണിന്റെ ബാറ്ററി തീർന്നു..!!”””_ പേടിച്ചസ്വരത്തിൽ ഫോണുയർത്തിക്കാട്ടി അവൾപറഞ്ഞു…
ശേഷം;
“”…നീ… നീയെന്താ ലേറ്റായേ..??”””_ കൂട്ടിച്ചേർത്തപ്പോൾ,
“”…ഞാന്നിന്റെകാര്യം മറന്നുപോയി… തിരിച്ചു വീട്ടിലെത്തിയപ്പോളാ ഓർക്കണേ..!!”””_ അതായിരുന്നെന്റെ മറുപടി…
അതുകേട്ടതും മീനാക്ഷി കുറച്ചുനേരമെന്റെ മുഖത്തേയ്ക്കു നോക്കിനിന്നശേഷം വണ്ടിയിലേയ്ക്കു കയറിയിരുന്നു…
പിന്നെ തിരിച്ചുള്ളവരവിലോ വീട്ടിലെത്തിയശേഷമോ അവളെന്നോടൊരക്ഷരം മിണ്ടിയില്ല…
വൈകിയകാരണം വീട്ടുകാർ ചോദിച്ചപ്പോൾ അവളെന്തൊക്കെയോ മുടന്തൻ ന്യായംപറഞ്ഞ് അതൊഴിവാക്കി…
രാവിലെ ലക്ഷ്മിയെ തളിയ്ക്കാൻ കട്ടയ്ക്കു കൂടെനിന്നിട്ട് കാര്യംകഴിഞ്ഞപ്പോൾ ഞാനൊഴിവാക്കിയെന്നും പറഞ്ഞവാക്കുപോലും പാലിച്ചില്ലെന്നും മീനാക്ഷിയ്ക്കു തോന്നിക്കാണുവോ..??
കോപ്പ്… മോശമായ്പ്പോയി.!
അന്നുരാത്രിയിൽ ജഗ്ഗിൽവെള്ളവുമായി റൂമിലേയ്ക്കു കയറിവന്ന മീനാക്ഷിയോട് ഞാനൊരു സോറിപറഞ്ഞെങ്കിലും അതിനവൾ പട്ടിവിലപോലും തന്നില്ല…
കേട്ടഭാവംപോലും നടിയ്ക്കാതെ കയറിക്കിടക്കുവായിരുന്നു…
…മൈര്.! ഇവളോടൊക്കെ സോറിപറയാൻപോയ എന്നെപ്പറഞ്ഞാൽ മതീലോ… കഷ്ടം.! നിനക്കിനിയത്ര ഡിമാന്റാണേൽ എനിയ്ക്കു മറ്റേതാടീ പുണ്ടേന്നും മനസ്സിൽപ്പറഞ്ഞു ഞാൻ തിരിഞ്ഞുകിടന്നു…
എന്നാൽ പിറ്റേന്നത്തവസ്ഥയും മറിച്ചായ്രുന്നില്ല…
രാവിലെ കോളേജിലേയ്ക്കു പോകുമ്പോഴും ശവംപോലെ വണ്ടിയ്ക്കു പിന്നിൽ കയറിയിരുന്നതല്ലാതെ വാതുറന്നില്ല…
കോളേജിലേയ്ക്കു വണ്ടികയറ്റിയതും ഒരക്ഷരം മിണ്ടാതിറങ്ങിപ്പോവുകേം ചെയ്തു…